ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

സാക്ഷി പറയുമോ നിങ്ങള്‍ ...........?

വേട്ട നടന്ന ദിവസം........
കാട്ടില്‍  നീ പോയിരുന്നില്ലേ ...?
കൂട്ടത്തിലാരൊക്കെയുണ്ടായിരുന്നെന്ന്
മാത്രം പറയുക നീ
നാട്ടു കവലയിലൊന്നും നിന്നെയന്ന്
കണ്ടവരാരുമില്ലല്ലോ.......?.
മൂടിപ്പുതച്ച് പനിച്ചു കിടന്നങ്ങുറങ്ങാന്‍
നീ വീട്ടിലുമുണ്ടായിരുന്നില്ലല്ലോ......?
കാട്ടു തേനീച്ച കുത്തി ചീര്ത്തതു
പോലുണ്ടല്ലോ നിന്‍  മുഖം
രാത്രി കടുത്തപ്പം
ടോര്ച്ചു മിന്നിച്ചു നീ കാട്ടുചുരമിറങ്ങി
വരുന്നത് കണ്ടവരുണ്ടല്ലോ....
ഈര്ച്ചവാളിന്റെ മൂര്ച്ച കൂട്ടുന്നൊരച്ച
രാത്രിയില്‍ കേട്ടവരുണ്ടല്ലോ.....
ചോറ്റു പാത്രം തുറന്നപ്പോള്‍
വെന്തകാട്ടുമാംസത്തിന്റെ
ചൂരടിച്ചല്ലോ.......
വാറ്റുമേടിച്ചടിച്ചിട്ട് നീ ദിവസവും
കാറ്റാടിപോലുലഞ്ഞ് വരുന്നത്
നാട്ടില്‍  മുഴുവന്‍  പാട്ടാണല്ലോ

വേട്ട നടന്ന ദിവസം...........
കാട്ടില്‍ നീ പോയിരുന്നില്ലേ ...?

ചാട്ടവാറുപോലെ പുളഞ്ഞുയരുന്ന
ചോദ്യങ്ങള്‍  നിങ്ങളും കേട്ടില്ലേ....?
തത്തപറയും  പോല്‍  ഒറ്റവാക്കിലുത്തരം
ഞാനേറ്റു ചൊല്ലണം പോല്‍

കാട്ടില്‍  ഞാനന്ന് പോയിരുന്നു
വേട്ടയാടുവാനല്ല..........
കാട്ടുചോലയില്‍  മുങ്ങിക്കുളിച്ച്
കാട്ടുപൂങ്കുയുലിന്റെ പാട്ടു കേട്ടു പഠിക്കാന്‍ 
പോയതാണേ.........സത്യം
തോക്കിന്‍ കുഴലുകള്‍ തീ തുപ്പുന്നൊരച്ച
ഞാനും കേട്ടതാണേ
പ്രാണഭയത്താല്‍  ഞാനും കാടിറങ്ങി
ഓടിയതാണല്ലോ ......
കൂട്ടുകാരനായി നിങ്ങളെന്നെ കൂട്ടിയിട്ടില്ലങ്കിലും
കൂട്ടത്തിലുള്ളൊരു  പാവം പാട്ടുകാരനല്ലേ ഞാനും
സാക്ഷി പറയുമോ നിങ്ങള്‍  എനിക്കായ്......

27 അഭിപ്രായങ്ങൾ:

  1. ഈ പാവം പാട്ടുകാരന്‌ ഞാൻ ഗ്യാരന്റി......

    വളരെ നന്നായി എഴുതി.

    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരാളെയെങ്കിലും സാക്ഷിപറയുവാന് കിട്ടിയല്ലോ...നന്ദി

      ഇല്ലാതാക്കൂ
  2. കാട്ടാറ് പോലും തിരിഞ്ഞൊഴുകി തുടങ്ങി..പാവം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തിരിഞ്ഞാണെങ്കിലും ആ ഒഴുക്ക് നില്ക്കാതിരുന്നാല് മതിയായിരുന്നു......നന്ദി ഇലഞ്ഞിപ്പൂവേ

      ഇല്ലാതാക്കൂ
  3. പീഡന വേട്ടയ്ക്കാണോ സാക്ഷികള്‍ ഗ്യാരന്റി പറയേണ്ടത്...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുമ്പിപ്പെണ്ണേ...അല്ലേയല്ല.....അഭിപ്രായത്തിനും, ആദ്യവരവിനും നന്ദി

      ഇല്ലാതാക്കൂ
  4. സാക്ഷിയ്ക്കെന്താ...?
    കൊമ്പുണ്ടോ..!!

    മറുപടിഇല്ലാതാക്കൂ
  5. ഒരു കൊമ്പന് സാക്ഷിതന്നെ ആയിക്കോട്ടെ......

    മറുപടിഇല്ലാതാക്കൂ
  6. കാട്ടുചോലയില്‍ മുങ്ങിക്കുളിച്ച്
    കാട്ടുപൂങ്കുയുലിന്റെ പാട്ടു കേട്ടു പഠിക്കാന്‍
    പോയതാണേ.........സത്യം

    Viswasichu. Best wishes.

    മറുപടിഇല്ലാതാക്കൂ
  7. ചോറ്റു പാത്രം തുറന്നപ്പോള്‍
    വെന്തകാട്ടുമാംസത്തിന്റെ
    ചൂരടിച്ചല്ലോ.......
    വാറ്റുമേടിച്ചടിച്ചിട്ട് നീ ദിവസവും
    കാറ്റാടിപോലുലഞ്ഞ് വരുന്നത്
    നാട്ടില്‍ മുഴുവന്‍ പാട്ടാണല്ലോ
    ഇതെങ്ങിനെ സംഭവിച്ചു പാട്ടുകാരാ ? കവിത നന്നായിരിക്കുന്നു. ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതൊക്കെ പോലീസുകാര് ചുമ്മാ കളളത്തെളിവുണ്ടാക്കിയതല്ലേ......
      അഭിപ്രായത്തിന് നന്ദി...മധുസൂതനന് സാര്

      ഇല്ലാതാക്കൂ
  8. വായിച്ചു പോകാന്‍ നല്ല സുഖം... പക്ഷെ എനിക്ക് അങ്ങട്ട് മനസ്സിലായില്ല എന്നതാണ് സത്യം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനസ്സിലാകാനും വേണ്ടിയുളള കാര്യങ്ങളൊന്നും ഇതില്‍ പറഞ്ഞിട്ടില്ല മനോജ്

      ഇല്ലാതാക്കൂ
  9. അങ്ങ് സമ്മതിച്ചേക്കുക തടീരക്ഷപെടും ,,,,,വല്ലാത്ത കാലമാണേം

    മറുപടിഇല്ലാതാക്കൂ