ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Thursday, February 7, 2013

വേണ്ടാ...സാക്ഷിപറയേണ്ടാ നിങ്ങള്‍..........

 ( ഈ പോസ്റ്റ് എന്റെ തൊട്ടു മുമ്പെയുളള " സാക്ഷി പറയുമോ..... നിങ്ങള്‍ " എന്ന പോസ്റ്റിന് അനുബന്ധമായി രചിച്ചിട്ടുളളതാണ്. അത് വായിച്ചതിനു ശേഷം മാത്രം ഈ പോസ്റ്റു വായിക്കുക എന്ന് ബ്ലോഗറുടെ വിനീതമായ അഭ്യര്ത്ഥന.....)

വേണ്ടാ...സാക്ഷിപറയേണ്ടാ നിങ്ങള്‍ .........
വേദന വെറും പച്ചനുറുക്കി
കണ്ണീരിന്റെ ഉപ്പും കൂട്ടി
ഞാനൊറ്റയ്ക്കു തിന്നോളാം
കുറ്റം ഞാന്‍ തത്ത പറയും പോലെ
തത്തി തത്തി ഏറ്റു പറഞ്ഞല്ലോ...
കൂമ്പായ കൂമ്പൊക്കെ വാടിയുടഞ്ഞല്ലോ
കുണ്ഠിതമൊട്ടുവേ വേണ്ട കൂട്ടുകാരാ
കൂട്ടു വെടിവെട്ടങ്ങളില്‍  നീട്ടിപ്പരത്തി
പറഞ്ഞു രസിക്കാനൊരു കഥയുമായല്ലോ

കുറ്റപത്രവും ചാര്ത്തി തന്നല്ലോ......
പാട്ടുകാരന്റെ നാട്യത്തില്‍  നടക്കുന്ന
ഞനൊരു പെരും കാട്ടുകളളനത്രെ..
കാട്ടില്‍  കളളവാറ്റത്രെ പണി
കൂട്ടിനുകഞ്ചാവു തോട്ടവുമുണ്ടത്രെ
തെളിവിനു തെളിവായി
തട്ടിന്‍  പുറത്തുനിന്നും കരിഞ്ഞു കലങ്ങിയ
ഓട്ടക്കലങ്ങള്‍ കണ്ടെടുത്തവരതില്‍ 
വാറ്റു മണത്തല്ലോ.....

 വീട്ടു പുരയിട്ത്തില്‍ നിന്നു
കാട്ടു മൃഗത്തിന്റേതെന്നപേരില്‍
ചീര്ത്തു കെട്ടിയ അസ്ഥികള്‍
കണ്ടെടുത്തല്ലോ....
പട്ടികടിച്ചുകൊണ്ടിട്ട വെട്ടുപോത്തിന്റേ
താണതെന്നത്ര പറഞ്ഞിട്ടും രക്ഷയില്ലല്ലോ...
എണ്ണകനച്ചുകുറുകി ദൂരെയെറിഞ്ഞൊരു
പാത്രം കാട്ടി തോക്കിന്  കുഴലില്‍
പുരട്ടുന്നൊരു  ഗ്രീസിന്റെ പേരു പറഞ്ഞല്ലോ....

വേണ്ടാ...സാക്ഷിപറയേണ്ടാ നിങ്ങള്‍ .........
 വേദനയോടെ ഞാന്‍  പോയിവരട്ടെ

പാട്ടുപാടാനിനികഴിയുമോ
കാട്ടുകുയിലിന്റെ പാട്ടൊന്നുകൂടി
കേള്ക്കുവാന്‍  കഴിയുമോ..?

കൂട്ടത്തിലൊരുത്തനെ വേട്ടയാടി
കൊണ്ടുപോകുന്ന കാട്ടുനീതി
നീയും നോക്കി നില്ക്കുകയാണോ..കൂട്ടുകാരാ.....?
 
ഇല്ല പറയുവാനിനിയൊന്നുമില്ലെനിക്ക്
ബധിരകര്ണ്ണങ്ങള്‍ ചുറ്റിലും
ചെവിയോര്ത്തു നില്ക്കുമ്പോള്‍ ......!

10 comments:

 1. പറയുവാനിനിയൊന്നുമില്ലെനിക്ക്

  ReplyDelete
  Replies
  1. പറഞ്ഞിട്ട് കാര്യമുണ്ടങ്കിലല്ലേ...നന്ദി അമൃതം ഗമയ

   Delete
 2. ഇല്ല പറയുവാനിനിയൊന്നുമില്ലെനിക്ക്
  ബധിരകര്ണ്ണങ്ങള്‍ ചുറ്റിലും
  ചെവിയോര്ത്തു നില്ക്കുമ്പോള്‍ ......
  Exactly....

  ReplyDelete
  Replies
  1. നന്ദി ഡോക്ടര്....

   Delete
 3. കൂട്ടത്തിലൊരുത്തനെ വേട്ടയാടി
  കൊണ്ടുപോകുന്ന കാട്ടുനീതി
  നീയും നോക്കി നില്ക്കുകയാണോ..കൂട്ടുകാരാ.....?
  കലിക പ്രസക്തിയുള്ള വരികള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി സക്കീര്

   Delete
 4. സാക്ഷി രക്ഷിയ്ക്കുന്നു
  സാക്ഷി ശിക്ഷിയ്ക്കുന്നു


  സാക്ഷികളാണില്ലാത്തത്

  ReplyDelete
  Replies
  1. കോടതിക്കും പോലീസിനും ആരെ വേണമെങ്കിലും വിശ്വസിക്കാം. പക്ഷെ പാവം പൊതുജനം ആരെ വിശ്വസിക്കും...അല്ലേ അജിത് സാര്

   Delete
 5. എന്നാലുമീ പാട്ടുകാരന് ഞാൻ ഗ്യാരണ്ടി.....

  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. താങ്കള് എനിക്കു നല്കുന്ന പിന്തുണയ്ക്കും, സ്നേഹവിശ്വാസത്തിനും എന്നെന്നും നന്ദി

   Delete