ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Wednesday, February 27, 2013

മരണത്തെയും കാത്ത് ഒരു പക്ഷി

വയലാറിന്റെ സ്വര്ഗ്ഗവാതില്‍പ്പക്ഷി മലയാള കാവ്യ നഭസ്സില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി........  ഇടയ്ക്കിടയ്ക്ക് ശുഷ്കിച്ചുണങ്ങിയ മരക്കൊമ്പുകളിലേക്ക് സത്യത്തിന്‍റെ  സന്ദേശവുമായി അത് പറന്നിറങ്ങുന്നു . പക്ഷേ .....? ആ പക്ഷേയ്യില്‍ നിന്നാണ് ഈ കവിത പിറവി കൊള്ളുന്നത്‌ .വയലാറിന്‍റെ അനശ്വരമായ കാവ്യ പ്രതിഭയ്ക്ക് മുമ്പില്‍ നമിച്ചു കൊണ്ട് ഈ കവിത സാദരം സമര്‍പ്പിച്ചു കൊള്ളട്ടെ ......


ഭൂമിയില്‍  സത്യത്തെ തേടിനടന്നൊരാ
സ്വര്‍ഗ്ഗ  വാതില്‍പ്പക്ഷിയെ
കണ്ടുവോ നിങ്ങള്‍...?
വര്‍ണ്ണ ചിറകുകള്‍  വിടര്‍ത്തി
സ്വച്ഛമാകാശത്തിലൂടെ
എത്രയുഗങ്ങള്‍ പാറിപ്പറന്നതാണ്
ഇന്നിതാ കുഞ്ഞിത്തൂവലുകള്‍  പോലും
കൊഴിഞ്ഞേറെ വികൃതമായ്
ഉത്തുംഗമാമേതോ ഗോപുരമേടയില്‍
ഉള്‍ത്താപമോടങ്ങനെ
ചുറ്റിത്തിരിയുകയാണല്ലോ......!

ചിറകു വിടര്‍ത്തി പറക്കുവാനേ വയ്യ

ദുരമൂത്തേതോ  മര്‍ത്ത്യന്റെ   ഒളിയമ്പ്
കൊണ്ടതെന്നേ തകര്‍ന്നു പോയി....
കത്തുന്ന സൂര്യന്റെ  കനല്‍  വീണു പൊളളിയ
കൊക്കു പിളര്‍ത്തി ഒരിറ്റു
ദാഹജലത്തിനായി കേഴുകയാണല്ലോ.....
നിത്യമാം സത്യം മൃത്യു വന്നെത്തുന്നതും
കാത്തു കാത്തങ്ങിരിക്കയാണല്ലോ...
സത്യത്തിന്‍ മുദ്ര പതിച്ചോരാ
വര്‍ണ്ണകൊടിക്കൂറ കാറ്റില്‍
പാറിക്കളിപ്പുണ്ടുയരത്തില്‍
താഴെ തണുപ്പുളള മുറികളില്‍
വട്ടമേശയ്ക്കു ചുറ്റുമിരുന്നവര്‍
സത്യത്തിന്‍  പൊയ്മുഖമണിഞ്ഞവര്‍
കൂട്ടിയും കിഴിച്ചും, ഹരിച്ചും ഗുണിച്ചും
വൃദ്ധനാം ആ പക്ഷിയുടെ ചുക്കിചുളിഞ്ഞ
ദേഹത്തിന് വിലയിട്ടു വില്ക്കുവാന്‍ വെയ്ക്കുന്നു

"ഏതോ ദിവ്യമാംപക്ഷിയതിന്‍ 
ചുടുചോര പുരട്ടുകില്‍
ഏതുമഹാവ്യാധിയും മാറുമത്രേ .!"

വാര്‍ത്തയറിഞ്ഞു വന്നവര്‍ , വന്നവര്‍
കൂര്‍ത്ത നോട്ടങ്ങളാലെന്റെ
രക്തവും, മാംസവുമളന്നെടുത്ത്
തഞ്ചത്തിലങ്ങനെ വിലപേശി നില്ക്കുന്നു

എന്തോ..  പറയുന്നുണ്ടാപ്പക്ഷി
നിന്ദ്യമാം ലോകത്തോടായി
 നിങ്ങളും കേട്ടില്ലേ .... ?
" കൊന്നു തിന്നോളുകതിന്‍  മുമ്പ്
ഒരിറ്റു ദാഹജലമിറ്റിച്ചു നല്കുക "

19 comments:

 1. ആ പക്ഷിയെപ്പോലെ ഭാവനയും ആ മൂലകവിതയെ ചുറ്റിപ്പറ്റി ചിറകുകള്‍ വിടര്‍ത്തിയപ്പോള്‍ അതാ ഒരു കവിത അടര്‍ന്നു വീഴുന്നു.....
  ഭാവുകങ്ങള്‍. Please read:

  http://drpmalankot0.blogspot.com/2013/02/blog-post_27.html

  ReplyDelete
  Replies
  1. ഈ പ്രോത്സാഹനമാണ് വീണ്ടും വീണ്ടും എഴുതുവാനുളള ഊര്ജ്ജം നല്കുന്നത്...നന്ദി ഡോക്ടര്

   Delete
 2. സമർപ്പണവും അവതരണവും നന്നായിരിക്കുന്നൂ..ആശംസകൾ..!

  ReplyDelete
  Replies
  1. ആദ്യവരവിനും അഭിപ്രായത്തിനും പ്രത്യേകനന്ദി......ടീച്ചര്

   Delete
 3. Replies
  1. ആശംസകള്ക്ക് നന്ദി...വീണ്ടും വരിക

   Delete
 4. " കൊന്നു തിന്നോളുകതിന്‍ മുമ്പ്
  ഒരിറ്റു ദാഹജലമിറ്റിച്ചു നല്കുക


  പ്രിയപ്പെട്ട അനൂ,

  താങ്കളുടെ എല്ലാ കവിതയും വായിക്കാറുണ്ട്. ഈ കവിത ഏറെ നന്നായിരിക്കുന്നു.
  മനോഹരമായി എഴുതി. കേട്ടോ..?

  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. എന്റെ ബ്ലോഗില് സ്ഥിരമായി വന്ന് അഭിപ്രായം രേഖപ്പെടുത്തുന്നതിന് പ്രത്യേക നന്ദി പ്രിയ സൌഗന്ധികം

   Delete
 5. വളരെ നന്നായി അനു...

  (എനിക്ക് ഒരല്‍പം അസുയ്തോനുനുണ്ടോ അനുവിനോട് എന്നൊരു സംശയം ??)

  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. അസൂയപ്പെടാനൊന്നുമില്ല.....ആത്മാവില് നിന്നു വരുന്ന വരികള് സമാനഹൃദയങ്ങളിലേക്കു സംക്രമിക്കുന്നു.നന്ദി..ശ്രീജേഷ്

   Delete
 6. സത്യത്തിന്റെ വര്‍ണ്ണക്കൊടിക്കൂറകള്‍ക്കുകീഴെ അവര്‍ ഇരുന്ന് കൂട്ടിക്കിഴിയക്കട്ടെ ... കവിത നന്നായിരിയ്ക്കുന്നു.. ആശംസകള്‍ ....

  ReplyDelete
 7. നല്ല ഒരു കവിതവായിച്ച സന്തോഷം ഞാന്‍ പങ്കുവെക്കുന്നു .
  വരികള്‍ മനോഹരം

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി അമൃതംഗമയം....

   Delete
 8. എന്തോ.. പറയുന്നുണ്ടാപ്പക്ഷി
  നിന്ദ്യമാം ലോകത്തോടായി
  നിങ്ങളും കേട്ടില്ലേ .... ?
  " കൊന്നു തിന്നോളുകതിന്‍ മുമ്പ്
  ഒരിറ്റു ദാഹജലമിറ്റിച്ചു നല്കുക "

  പക്ഷെ എന്തു ചെയ്യാൻ... ആ രക്തത്തിലൊട്ടിക്കിടക്കുന്ന “അഞ്ചുരൂപ നോട്ടിലായിരുന്നു എന്റെ കണ്ണ്...”

  ReplyDelete
 9. കവി അയ്യപ്പനെ ഓര്മ്മിപ്പിച്ചതിന് നന്ദി വിവക്ഷു....

  ReplyDelete
 10. വളരെ നന്നായി അനുരാജ് ....

  ReplyDelete
 11. naന്നായി എഴുതി അരുണ്‍ ജി ...ആശംസകള്‍ ..!

  ReplyDelete