കെട്ടിടം പണിയ്ക്കുളള
സാധനങ്ങളൊക്കെയിറക്കി
എത്രനാളായി കാത്തിരിക്കുന്നു....
കഷ്ടകാലത്തിനാണൊരുവന്
വീടു പണിയുവാന്‍ തോന്നുന്നത്
കെട്ടു കല്ല്യാണവുമതുപോലെ തന്നെ
തര്‍ക്കം പറയേണ്ടതിലാരും..!
തട്ടിമുട്ടി കട്ടിളമെച്ചം വരെ
പണിതിട്ടിട്ടന്ന് പൊടിയും തട്ടി
പോയതാണ്....
പിന്നെത്ര നാളുകള്‍ കഴിഞ്ഞു....
ഉച്ചികുത്തിവീണോരുച്ച വെയിലും
കെട്ടഴിഞ്ഞു വന്നോരു
കെട്ടമഴയും....
കട്ടപിടിച്ചു പോയി
സ്വപ്നങ്ങളെപ്പോലെ
സിമെന് റ് ചാക്കട്ടികള്‍
രണ്ടുമൂന്നെണ്ണം......
ഇഷ്ടികയിരുന്ന് പൊടിയുന്നു....
ഇടത്താവളങ്ങളായത്
ഇഴജന്തുക്കള്‍ക്കും....
ഇന്ന് കൃത്യമായെത്തുമെന്ന്
കൊച്ചുഫോണില്‍ വിളിച്ചപ്പോള്‍
ആണയിട്ടു പറഞ്ഞതാണല്ലോ
ഒന്നും മന:പൂര്വ്വമല്ലത്രെ...!
ഒട്ടുമൊഴിയാന് കഴിയാത്ത
പാല്കാച്ചിന്റെ ഇച്ചിരി
അത്യാവശ്യ പണികളുണ്ടാ
യിരുന്നുവത്രെ....
തീര്‍ത്തിട്ടു പെട്ടന്നു തന്നങ്ങ്
വന്നേക്കാം.....
എപ്പോള്‍ കണ്ടാലും
പുളിങ്കുരു പോലെ ചാടും
വര്‍ത്തമാനങ്ങള്‍....!!
രക്തം തിളച്ചുഷ്ണിക്കുന്നുണ്ടെനിക്ക്
തുട്ടുകളഡ്വാന്സായി കൃത്യ
മെണ്ണിവാങ്ങുമ്പോള്
ഒട്ടുമേയില്ലായിരുന്നല്ലോയീ
മുട്ടാപ്പോക്കു ന്യായങ്ങളൊന്നും...
പഴങ്കെട്ടിടമൊന്നുണ്ടായിരുന്നത്
പൊളിച്ചു കളഞ്ഞിട്ടന്നുമുതല്
കൊട്ടിലിന്നകത്തു കിടന്ന്
നട്ടം തിരിയുകയാണ് ഞാന്‍
കുട്ടിയും പട്ടിയും.....
അച്ചിയും, പൂച്ചയും......
ചട്ടിക്കലങ്ങളും, കെട്ടു
വിഴുപ്പുകളും.......
ഒക്കെകൂടി കുഴഞ്ഞ്
നട്ടപ്രാന്ത് പിടിക്കുന്നു.....
കെട്ടിടം പണിയായാലും
കെട്ടുതാലി പണയം വെച്ചില്ലേ...?
കിട്ടിയ സ്വര്‍ണ്ണമൊക്കെ
വിറ്റു തുലച്ചില്ലേ.....?
എന്നുപറഞ്ഞിടയ്ക്കിടെ
കുത്തി നോവിക്കുന്നുണ്ടാ
ഭദ്രകാളി........!!!
കഷ്ടകാലമല്ലാതെന്തു പറയാന്‍
തച്ചുമേശിരിയിന്നുമെത്തിയില്ല..!!
( ഈ കവിതയ്ക്ക് ഒരു മുന്‍ തുടര്ച്ചവേണമെന്നുളളവര്
എന്ന പോസ്റ്റു വായിക്കുമല്ലോ...?)
*മേശിരി=മേസ്തിരി