ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

തൂത്തുവാരുവാന്‍ ഒരു ചൂല്......

തൂത്തുവാരുവാനൊരു
ചൂലുവേണം........നമുക്കും
നല്ല ഈര്‍ക്കിലടുക്കള്ളത്
ചീര്‍ത്തട്ടു നാറിക്കിടക്കുന്നു
വീടും പരിസരവും...
മൂക്കുപൊത്താതെ
നടക്കുവാന്‍ വയ്യ...!!

തഞ്ചം പറഞ്ഞു പറഞ്ഞു
പഞ്ചാരചിരിയുമായി
ആ തന്തയും തള്ളയും കൂടി
വന്നു കെഞ്ചിയപ്പോള്‍
മുന്‍ പിന്‍ നോക്കാതെ
നമ്മളൊരഞ്ചു വര്ഷ‍ത്തേക്കു
ചുമ്മാതെ വാടക തീറെഴുതി
ക്കൊടുത്തതാണീ വീട്.....
സ്വന്തമെന്നപോല്‍
നോക്കി നടത്തുമെന്നു
കരുതി നാം വൃഥാ...
പക്ഷേ........
ചെന്തെങ്ങില്‍ നോക്കി
ആര്‍ത്തിപിടിക്കുമവരുടെ
കണ്ണുകള്‍ കണ്ടില്ല
അന്നു നമ്മള്‍...

കാട്ടു പൊന്തക്കാട്ടില്‍
കാലെടുത്ത് വെച്ച പോല്‍
മുറ്റം കിടക്കുന്നു.....
കൂട്ടിയിട്ടിരിക്കുന്നു മുറിനിറയേ
വിഴുപ്പുകെട്ടുകള്‍
കനച്ചു നാ​‍റുന്നു.......
തിന്നും കുടിച്ചും
ഉന്മാദിച്ചുപേക്ഷിച്ച
പാത്രങ്ങളും.....
എച്ചില്‍ പുരണ്ടുചിതറിക്കിടക്കുന്നുണ്ട്
തച്ചുവിധിക്കനുസരിച്ചു
പണിത തീന്മേശയില്‍...

തീച്ചിതല്‍ പടര്‍ന്നിരിക്കുന്നു
ഉത്തരകഴുക്കോലുകളിലും
ചാഴികുത്തിത്തുരന്നിട്ടിരിക്കുന്നു
താഴും താക്കോലുമുള്ള
പത്തായപ്പുരയിലും...

നീളെ മു​‍റുക്കി  ചുവപ്പിച്ച്
നീട്ടി തുപ്പി മുറ്റമാകെ
ചാരു കസേരയില്‍ ചാഞ്ഞു കിടന്ന്
ഗീര് വാണം  പറയുന്നുണ്ട്
 വീട്ടുവാടകക്കാരന്‍
കാരണവരപ്പോഴും….
കോണകമുരിഞ്ഞയയില്‍
തൂക്കിയിട്ടുണ്ട്......
കൊടിയടയാളമായി...

നോക്കിയേ എന്തു നന്നായിട്ടാണു
ഞങ്ങള്‍ വീട് നോക്കുന്നത്...?
കാക്കുവാനാകുമോ
മറ്റാര്ക്കെ‍ങ്കിലുമിങ്ങനെ........?
ചീട്ടു പുതുക്കേണ്ട കാലമാകുന്നു
പോലും........
ഒരഞ്ചു വര്ഷ‍ത്തേക്കു കൂടി...

ആട്ടിയിറക്കേണ്ട നാളുകളെന്നേ
കഴിഞ്ഞു...ചൂലു കൊണ്ട്…..!
തീപ്പൊരി ചിതറിയതു കണ്ടില്ലേ
നിങ്ങളും ദൂരെയെങ്ങോ……?
തൂത്തു കൂട്ടി ചൂട്ട് കത്തിച്ച് 
തീയിടാന്‍ നേരമാകുന്നു…..!!

തൂത്തുവാരുവാനൊരു
ചൂലുവേണം........നമുക്കും
ചീര്‍ത്തട്ടു നാറിക്കിടക്കുന്നു
വീടും പരിസരവും...


14 അഭിപ്രായങ്ങൾ:

  1. വേണം നമുക്കൊരു ചൂല് .......നന്നായി ...!

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.....

    മറുപടിഇല്ലാതാക്കൂ
  3. വോട്ടുള്ള വീട്ടുകാരെല്ലാം കരുതിയിട്ടുണ്ട്, ഒന്നല്ല ഒരുപാട് ചൂല്. നല്ല ചാണക വെള്ളത്തിൽ മുക്കിയത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യമാണ് ചിലതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും പൊതുജനങ്ങളുടെ ക്ഷമനശിക്കാറായിട്ടുണ്ട്...

      ഇല്ലാതാക്കൂ
  4. ഓഹോ ഈ ചൂല് ആ ചൂലാണല്ലേ .ആദ്യം എനിക്ക് മനസ്സിലായില്ല .നന്നായിണ്ട്ട്ടോ .

    മറുപടിഇല്ലാതാക്കൂ
  5. അനു രാജിന്റെ അടുത്തെത്താൻ അൽപ്പം വൈകിപ്പോയി. കവിതയെ കശ്മലന്മാർ എങ്ങിനെയൊക്കെ പീഡിപ്പിയ്കുന്നു എന്ന് വരച്ചു കാട്ടുന്ന കവിത വായിച്ചു. അതിനൊരു അഭിപ്രായം എഴുതുകയും ചെയ്തിട്ടുണ്ട്.

    മനോഹരമായ കവിത. അനുയോജ്യമായ പദങ്ങൾ താള ഭംഗിയോടെ ഇഴ ചേർത്ത് നെയ്തെടുത്തത്.

    നല്ല ഒരു ആശയം വളരെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. വീട് വാടകയ്ക്ക് കൊടുത്തിട്ട് ഒഴിപ്പിക്കാന്‍ നടക്കുന്ന വീട്ടുടമയുടെ അവസ്ഥയാണ് നമുക്കിപ്പോള്‍....വാടകച്ചീട്ടിന്റെ കാലാവധി കഴിയാതെ ഒരു കാരണവശാലും ഒഴിയില്ലെന്ന കടും പിടുത്തത്തിലാണ് മൂപ്പര്...നന്ദി ബിബിന്‍ സാര്‍ ഈ വരവിനും അഭിപ്രായത്തിനും....

    മറുപടിഇല്ലാതാക്കൂ
  7. നന്നിയിരിക്കുന്നു.ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ആശ...ആദ്യമായി ഈ ബ്ലോഗിലേക്കുള്ള വരവിന്......

      ഇല്ലാതാക്കൂ