ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

പിടികിട്ടാപ്പുള്ളി.......

ഇന്നലെ പോലീസ് പുറത്തുവിട്ട
പെണ്ണുകേസ് പ്രതി
പിടികിട്ടാപ്പുള്ളിയുടെ
സങ്കല്പ രേഖാ ചിത്രം കണ്ടിട്ട്
ഏറെ പരിചയം തോന്നുന്നുണ്ടെനിക്ക്....
അല്ലല്ല...ആരിത്...?
കണ്ടിട്ട് കണ്‍മുന്നില്‍ നിന്ന്
മറഞ്ഞപോലെ....!
എന്തിനാ പേരുപോലും
നാവിന്‍തുമ്പില്‍ വന്നു തുടിക്കുന്നു....

കണ്ടില്ലേ നോട്ടം
കൌശലക്കാരനാം കുറുക്കന്റേതു തന്നെ
ചുണ്ടില്‍ വിരിയുന്നൊരാ
പുഞ്ചിരിയില്‍ വഞ്ചന
പൂത്തുനില്പുണ്ടെന്ന്
കണ്ടാലേയറിയാം....
പണ്ടാരമടങ്ങാനുണ്ടായേതോ കാലന്.....!
നിങ്ങളിലാരുമായോ  നല്ല
രൂപ സാദ്ൃശ്യമുണ്ട് തീര്ച്ച
ഒന്നോര്‍ത്തെടുത്തിട്ട്
ഞാനിപ്പോള് പറയാം
എങ്ങുമെഴുനേറ്റു പോകരുതേ
നിങ്ങള്...

ചിന്തയില്‍ മുങ്ങിയും
പൊങ്ങിയും ഞാനിരിക്കേ
ഒന്നുമറിയാത്തൊരെന്‍
കുഞ്ഞുമകന്‍  അടുത്തുവന്ന്
ഏറെ നേരം പമ്മി നിന്നിട്ട്
ആ ചിത്രം ചൂണ്ടി പറയുന്നു
അച്ഛനെപ്പോലൊരാളുടെ
പടം  ദാണ്ടെ പത്രത്തില്‍
കിടക്കുന്നു......!!

9 അഭിപ്രായങ്ങൾ:

  1. അവനവന്‍ നന്നായിട്ടുവേണം ;മറ്റുള്ളവരുടെ കുറ്റംചൂഴ്ന്നുനോക്കാന്‍....
    നല്ല സന്ദേശം......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി തങ്കപ്പന് സാര് ആദ്യ അഭിപ്രായത്തിന്......കവി ഉദ്ദേശിച്ച രീതിയില് കവിത വായിക്കപ്പെട്ടതിനും....

      ഇല്ലാതാക്കൂ
  2. കള്ളൻ. കശ്മലൻ. കണ്ടാലറിയാം അത് നിങ്ങൾ തന്നെ എന്ന്. കുഞ്ഞ് നിങ്ങളുടെ നേർക്ക്‌ വിരൽ ചൂണ്ടിയത് കൊണ്ട് തൽക്കാലം ഞങ്ങൾ രക്ഷപ്പെട്ടു. കമൻറ് ഇടാൻ പേടി. ആ കുഞ്ഞു കൈ ഞങ്ങളുടെ നേർക്ക്‌ വരുമോ എന്ന പേടിയിൽ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ബിപിന്‍ സാര്‍.....നല്ല അഭിപ്രായത്തിന്...

      ഇല്ലാതാക്കൂ