ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, മേയ് 23, വെള്ളിയാഴ്‌ച

വേലി ചായുന്നതിനുള്ള പ്രേരണകള്‍ .........



വേലിചായുവാന്‍
ഉള്ളിലൊരു പൂതി
വളരുന്നു.....
വേരുകള്‍ ആഴത്തില്‍
ആഴ്ന്നാഴ്ന്ന് പോയോരു
തേന്മാവു ഞാന്‍......


അപ്പുറത്തെ തൊടിയിലോരു
പിച്ചകപ്പൂവള്ളി
കാറ്റിലുലഞ്ഞ്
എത്തി നോക്കുന്നുണ്ട്
എന്ത് മുഗ്ധ ലാവണ്യമാണ്
എന്ത് സൌരഭ്യമാണ്...
മുത്തുപൊഴിയുംപോലുള്ളൊരാ
പാല്‍ച്ചിരി ഹൃത്തിലുടക്കി
വലിക്കുന്നു...

എങ്കിലും ഹാ......കഷ്ടം
പാഴ്മരത്തിന്‍ ചില്ലയതൊന്ന്
മാത്രമേ കിട്ടിയുള്ളൂ
പറ്റിച്ചേര്‍ന്നു വളരുവാന്‍
ഇപ്പുറത്തുണ്ടേതോ കാട്ടുകരിവള്ളി
ചുറ്റിപ്പടര്‍ന്നിട്ടു വല്ലാതെ ശ്വാസം
മുട്ടുന്നുണ്ട് തേന്മാവിന്...!

സൃഷ്ടിച്ചോരീശനു മറിയാതിരിക്കില്ലല്ലോ
പൂവുപൊട്ടി വിടരും
പോലുള്ളൊരീ ജീവിത ചോദന
ചിത്ര ശലഭങ്ങളായെന്‍റെ
ഉള്‍പ്പൂവിതളില്‍ നിന്നും
നെടുവീര്‍പ്പുകള്‍ പൊട്ടിവിടര്ന്നു
പറക്കുവാന്‍ കൊതിക്കുന്നു...
പക്ഷേയതിനാവില്ല...
ആഴത്തില്‍ വേരുകളാഴ്ന്നാഴ്ന്ന്
പോയോരു തേന്മാവ് ഞാന്‍....


8 അഭിപ്രായങ്ങൾ:

  1. അതിമോഹം ആപത്ത്.....
    നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. വേലിയേ നോക്ക് പര സഹായമില്ലാതെ നില്കുന്നത് കണ്ടില്ലേ ....ആരെയും ചായാതെ

    മറുപടിഇല്ലാതാക്കൂ
  3. മുല്ലപ്പൂ ഗന്ധം കാറ്റത്ത്‌...
    തേന്മാവിൻ പൂതി കൊമ്പത്ത്‌..
    പറ്റി,ല്ലടുക്കുവാൻ ചാരത്ത്‌...
    കണ്ടു ചിരിച്ചുവോ ജന്നത്ത്‌..!!

    മനോഹരമായ കവിത അനുരാജ്‌.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ