ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Wednesday, November 6, 2013

കാക്കുമാക്കോ.......കണ്ടു പിടിച്ചേ......


കാക്കുമാക്കോ.....കാക്കുമാക്കോ
കണ്ടു പിടിച്ചേ...കണ്ടു പിടിച്ചേ...
കള്ളചെക്കനെ കണ്ടു പിടിച്ചേ...
കാക്കുമാക്കോ.....കാക്കുമാക്കോ
കളളച്ചെറുക്കന്റെ കള്ളത്തരവും
കണ്ടു പിടിച്ചേ.....!

കണ്ണൊന്ന് തെറ്റിയ നേരത്ത്
പുത്തന്‍ പിള്ളക്കിടക്ക മുഴുവന്‍
മുള്ളിനനച്ചേ........മുള്ളിനനച്ചേ........
തമ്മില്‍ തമ്മില്‍നോക്കിയിരിക്കേ
പല്ലില്ലാ മോണകള്‍ 
കാട്ടി ചിരിച്ചേ........
വാക്കുകള്‍ ചൊല്ലി പറയേ
കാക്കിരി പൂക്കിരി 
എന്ന് ചിലച്ചേ......


കാക്കുമാക്കോ.....കാക്കുമാക്കോ
കണ്ടു പിടിച്ചേ...കണ്ടു പിടിച്ചേ...

തൊള്ള തുറന്നു കരയുകയാണല്ലോ 
കളളപ്പാട്ടൊക്കെ ഉണ്ടാക്കി
പാടുന്നുണ്ടെന്നാലും........
പണ്ടേപ്പോലത് ഏശുന്നില്ലേ..............

അമ്മേ വായോ..... അമ്മേ വായോ... 
അമ്മിഞ്ഞതായോ അമ്മിഞ്ഞതായോ
പിന്നേം ...പിന്നേം....
ഉണ്ണി വയറു വിശക്കുന്നേ... 
കുഞ്ഞി തൊണ്ട വരളുന്നേ....
പിഞ്ചിളം കാലുകള്‍ തളരുന്നേ... 

കാക്കുമാക്കോ.....കാക്കുമാക്കോ
കണ്ടു പിടിച്ചേ...കണ്ടു പിടിച്ചേ...
കള്ളചെക്കനെ കണ്ടു പിടിച്ചേ...


20 comments:

 1. അമ്മയും കുഞ്ഞും പാട്ടുപാടി കളിക്കാണല്ലേ അവിടെ... നല്ലൊരു താളമുള്ള കവിത കാക്കുമാക്കോ.....കാക്കുമാക്കോ കണ്ടു പിടിച്ചേ...കണ്ടു പിടിച്ചേ...

  ReplyDelete
  Replies
  1. കാക്കുമാക്കോയെ ഇഷ്ടപ്പെട്ടതില് സന്തോഷം.....

   Delete
 2. കണ്ടുപിടിച്ചേ .നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഷറഫ്....വീണ്ടും വരിക...

   Delete
 3. ചിത്തു കുട്ടൻ ആളു ഉഷാർ ആണല്ലോ
  അച്ഛന് കവിത പാടി കൊടുക്കുന്നുണ്ടല്ലോ
  കവിത പാടാൻ പറ്റിയ ഈണവും വാക്കും താളവും

  ReplyDelete
  Replies
  1. ചിത്തുവിന് 5 മാസം പ്രായമായി...നവംബര് 14 ന് ചോറുകൊടുപ്പാണ്.....പ്രാര്ത്ഥിക്കുമല്ലോ.....

   Delete
 4. കുട്ടികൾക്ക് നന്നായി ആസ്വദിക്കാനാവുന്ന നല്ല രചന....

  ReplyDelete
  Replies
  1. നന്ദി പ്രദീപ് മാഷ്......

   Delete
 5. Replies
  1. നന്ദി ഡോക്ടര്.......

   Delete
 6. കാക്കൂ മാക്കോ പൊടിപൂരം!

  ReplyDelete
  Replies
  1. നന്ദി അജിത് സാര്......

   Delete
 7. പല്ലില്ലാ തൊള്ള തുറന്നു ചിരിക്കുന്ന പ്രായമായവരും പിഞ്ചു കിടാവും സമം:)

  ReplyDelete
  Replies
  1. ശരിയാണ് പടുവാര്ദ്ധക്യം മറ്റൊരു ശൈശവം തന്നെ.....പക്ഷേ.. മറ്റുളളവരുടെ വാത്സല്യവും, സ്നേഹ പരിചരണങ്ങളും ഏറ്റുവാങ്ങുന്ന കാര്യത്തില് രണ്ടും തമ്മില് അജഗജാന്തരം വ്യത്യാസമുണ്ട്...നന്ദി ടീച്ചര് വായനയ്ക്കും അഭിപ്രായത്തിനും.....

   Delete
 8. നല്ല കുട്ടിക്കവിത
  കുട്ടികള്‍ക്കും പാടി രസിക്കാം.
  ആശംസകള്‍

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി തങ്കപ്പന്‍ സാര്‍ ....

   Delete
 9. എന്തു പ്രമേയവും വഴങ്ങുന്ന അനുരാജിന്റെ കൈയ്യിൽ ഇതും ഭദ്രം.

  വളരെയിഷ്ടമായി. കേട്ടോ?

  മകന് എല്ലാ ഭാവുകങ്ങളും.

  ശുഭാശംസകൾ...

  ReplyDelete
  Replies
  1. മകനെ രസിപ്പിക്കുന്നതിനു വേണ്ടി പെട്ടന്ന് തട്ടി കൂട്ടിയതാണ്...ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം.....

   Delete
 10. നന്നായി... നല്ലൊരു കവിത ..! ഇഷ്ടം ...

  ReplyDelete
 11. താളത്തില്‍ പാടാവുന്ന ഒരു കുട്ടിക്കവിത...

  ReplyDelete