
ഇനിയുമെത്ര ദിനം കൂടിയുണ്ട്
ശമ്പളം കിട്ടുവാന്‍...?
ഒട്ടിയ കീശയുമായി ഞാന്‍ നടപ്പൂ
കിട്ടിയ കാശെല്ലാം എന്തെടുത്തൂ...?
ചട്ടുകം നീര്‍ത്തി വട്ടത്തില്‍
ദോശ ചുട്ടടുക്കവേ
ഒട്ടും മയമില്ലാതെ ഭാര്യചോദിക്കുന്നു
കത്തുന്ന കനല്‍ പോലെ
ജ്വലിക്കുന്നുണ്ടെനിക്കു കോപം
എത്രയാലോചിച്ചിട്ടുമൊരെത്തും
പിടിയും കിട്ടുന്നില്ല....
വട്ടു പിടിക്കുന്നുണ്ടെനിക്ക്
വട്ട ചിലവിന് പോലും തികയാത്ത
ശമ്പളമുള്ളൊരുത്തനെ
കെട്ടിയന്നുമുതല്‍ തുടങ്ങിയത്രേ
അവളുടെ കഷ്ടകാലം.....
കെട്ടു പ്രായം കഴിയാറായി
പട്ടു പോകാന്‍ നിന്ന ഒരുവളെ
കെട്ടിയെടുത്തതോ ഞാന്‍ ചെയ്ത
തെറ്റന്ന്........ ഞാനും...
ഒട്ടും പ്രതീക്ഷിച്ചതേയല്ല
കെട്ടുകല്യാണങ്ങളഞ്ചാറ്
ലക്കും ലഗാനവുമില്ലാതെ
വന്നു കയറീ....
താലികെട്ടും കഴിഞ്ഞുളള
നൂലുകെട്ടും വരുന്നുണ്ട് പിറകെ
ഒന്നൊന്നായി......!
സൈക്കിളില്‍ മുട്ടുതട്ടി വീണ്
കുട്ടിക്കേനക്കേടും പറ്റി
അതുമാറ്റുവാനുമെത്ര പൊട്ടിച്ചു
പത്രക്കാരനോടും പാല്‍ക്കാരി പെണ്ണിനോടും
പിന്നെ വരാന്‍ പറയാനൊക്കുമോ
പറ്റു കടക്കാരന്‍ ഇന്നലെ പെട്ടന്നു
കണ്ടപ്പോള്‍ ചോദിച്ചല്ലോ....
ആ വഴി കണ്ടിട്ട് ഒത്തിരി
നാളായല്ലോയെന്ന് ....
വീട്ടുലോണ് മുടങ്ങിയിട്ട്
തവണ മൂന്ന് നാലായി...
ജപ്തി ഭീഷണി മുഴക്കിയിന്നലെ
കത്തുംവന്നിരുന്നു...
എല്ലാമൊറ്റവാക്കില്‍.....
പോട്ടേയെന്ന് വെക്കാം
പൊട്ടിയിട്ടും പൊട്ടിക്കാതെ ഞാന്‍
ഇട്ടുകൊണ്ടു നടന്നിരുന്ന
ചെരുപ്പിന്നലെ പൊട്ടി
രക്ഷയില്ലല്ലോ...?
പുത്തനൊരെണ്ണം വാങ്ങി
ഒട്ടും ചെലവാക്കില്ലന്ന് നിശ്ചയിച്ചുറപ്പിച്ച്
കൊച്ചു മണി പേഴ്സില്‍
മടക്കി പൂട്ടി വെച്ചിരുന്ന
പുത്തനഞ്ഞൂറ് രൂപാ നോട്ടങ്ങനെ പൊട്ടി...
അതിന്നു രാവിലെ .........
ഞാനെഴുനേറ്റ് നോക്കുമ്പോളുണ്ട്
പട്ടികടിച്ചു കീറി തെങ്ങിന്‍ ചുവട്ടിലിട്ടിരിക്കുന്നു
!!...........................................??
ഇഷ്ടിക പെറുക്കി മുറ്റത്തു കൂട്ടുന്നുണ്ട്
ഞാന്‍........
രാത്രിയിലിങ്ങെത്തുമല്ലോ....
എല്ലാത്തിനും വെച്ചിട്ടുണ്ട് ഞാന്‍..
നെഞ്ച് നീറി ഞാന്‍ നിന്നു പിടയുമ്പോള്‍
നിങ്ങളെന്താ അടക്കി ചിരിക്കുകയാണോ.....
