ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

ഇരുള്‍നിലാവ് @ 100

 പ്രിയ ബ്ലോഗ്ഗ് സുഹൃത്തുക്കളേ.....
               
          ഇരുള്‍നിലാവ് 100 പോസ്റ്റുകള്‍ പിന്നിടുന്നതിന്റെ സന്തോഷത്തിലാണ്
 ഞാൻ ഈ കുറിപ്പ് എഴുതുന്നത്‌ . ഒരു ബ്ലോഗ്ഗിനെ സംബന്ധിച്ചിടത്തോളം 100 പോസ്റ്റുകള്‍ എന്നത് അപൂര്‍വ്വമായ ഒരു സംഗതിയായതു കൊണ്ടല്ല.. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം  അത് ഒരു വിസ്മയമാണ് എന്നു പറയാതെ വയ്യ. ഉഷ്ണക്കാറ്റേറ്റു വരണ്ട മരുഭൂമി പോലെ കിടന്ന ഒരു ഹൃദയത്തില്‍ നിന്നാണ് വസന്തത്തിന്റെ ഒരു പച്ചപ്പ്‌ ഞാൻ സ്വയം കണ്ടെത്തിയത് .രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2012 മാർച്ച്‌ 31കാം  തീയതി ഞാൻ ഈ ബ്ലോഗ്ഗ് തുടങ്ങുമ്പോള്‍ വര്‍ഷങ്ങളായി സര്‍ഗ്ഗപരമായ വരള്‍ച്ചയിലും അതിന്റെ ഭീതിതവും അസഹവ്യമായ ഉഷ്ണത്തിലും കഴിഞ്ഞിരുന്ന എനിക്ക് 100 പോസ്റ്റുകൾ എന്നത് വിദൂരമായ ഒരു സ്വപ്നം മാത്രമായിരുന്നു .തുടക്കത്തിലെ ഏഴോ എട്ടോ പോസ്റ്റുകളൊഴിച്ച് ബാക്കിയെല്ലാം ഞാന്‍ ബ്ലോഗ്ഗിംഗിന്‍റെ ഭാഗമായി എഴുതിയിട്ടുളളതാണ്.നൂറു പോസ്റ്റു തികക്കുന്നതിനു ബോധ പൂർവ്വമായ ഒരു ശ്രമവും ഞാൻ നടത്തിയിട്ടില്ല. ഹൃദയത്തിൽ തോന്നിയത് ഹൃദയത്തിന്റെ ഭാഷയിൽ പറയാനുള്ള ചില ശ്രമങ്ങൾ നടത്തി. അത്ര മാത്രം. ചിലതൊക്കെ ലക്ഷ്യം കണ്ടു....ചിലതൊക്കെ പാളി.... 100 പോസ്റ്റുകൾ പബ്ലിഷ് ചെയ്തിട്ടും ബൂലോകത്ത് ഞാൻ അധികം വായിക്കപ്പെടുന്ന ഒരു എഴുത്തുകാരനൊന്നുമല്ല.സ്വന്തമായി ഒരു കമ്പ്യൂട്ടറു പോലുമില്ലാതെ ബ്ലോഗ്ഗെഴുതുന്ന ഒരു ഓണ്‍ലൈന്‍ എവുത്തുകാരന്‍റെ പരിമിതിയായി ഞാനതിനെ ഉള്‍ക്കൊള്ളുന്നു... എങ്കിലും ഏതു പോസറ്റിട്ടാലും വന്നു അഭിപ്രായം രേഖപ്പെടുത്തുന്ന കുറച്ചു സുഹൃത്തുക്കളേ എനിക്കും ലഭിച്ചിട്ടുണ്ട്.ലോകത്തിന്റെ വിദൂരമായ എതെക്കെയോ കോണിലിരുന്നു അവർ പകര്ന്നു തരുന്ന ഊര്ജ്ജമാണ് ഈ ബ്ലോഗ്ഗിലെ മുന്നോട്ടു നയിക്കുന്നത് . വായിക്കപ്പെടുന്നതിനു വേണ്ടിയല്ല സ്വയം ഒന്ന് ബോധ്യപ്പെടുന്നതിനു വേണ്ടി നൂറു പോസ്റ്റുകളുടെയും ലിങ്ക് താഴെ ചേർക്കട്ടെ. ഈ പോസ്റ്റുകളിലെ ഏതെങ്കിലുമൊക്കെ ചിന്തകളോ,വരികളോ, രംഗങ്ങളോ,ഭ്രമകല്പനകളോ വായനക്കാരുടെ ഹൃദയത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇരുള്‍നിലാവിലെ കവി ധന്യനായി........
                                                                                   
                                                                               സ്നേഹാദരങ്ങളോടെ

                                                                                                                                                  അനുരാജ് . കെ.എസ്സ്
                                                                                                      കോട്ടക്കകത്ത് തറയിൽ
                                                                                         തൊടിയൂർ നോര്‍ത്ത് . പി.ഓ
                                                                                                      കരുനാഗപ്പള്ളി , കൊല്ലം
                                                                                                     ksanurajveo@gmail .com


22 അഭിപ്രായങ്ങൾ:

  1. രചനകളിൽ പുലർത്തുന്ന വ്യത്യസ്ഥതയും, വൈവിധ്യവുമാണ് അനുരാജിനെ ശ്രദ്ധിക്കാൻ കാരണമായത്. ബ്ളോഗെഴുത്തിലെ സ്ഥിരം ശൈലികളിൽ നിന്നെല്ലാം മാറിക്കൊണ്ട് സ്വന്തമായ ഒരു രീതി കണ്ടെത്താൻ അനുരാജ് ശ്രദ്ധിക്കുന്നുണ്ട്..... ബ്ലോഗെഴുത്തിൽ ഉറച്ച ചുവടുകൾ അടയാളപ്പെടുത്തുന്ന ഈ വേളയിൽ എല്ലാ നന്മകളും നേരുന്നു.....

    മറുപടിഇല്ലാതാക്കൂ
  2. നൂറാശംസകള്‍

    സപര്യ തുടരട്ടെ!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും...താങ്കളെപ്പോലെയുളള ഏതാനും ചിലര്‍ നല്കിയ പ്രോത്സാഹനം കൊണ്ടാണ് ഇവിടെ വരെ എത്താന്‍ കഴിഞ്ഞത്.....നന്ദി അജിത് സാര്‍

      ഇല്ലാതാക്കൂ
  3. വായിച്ച ഇപ്പോഴും ഓർമയിൽ നില്ക്കുന്നു എന്നുള്ളതാണ് അനു രാജ് എന്നാ ബ്ലോഗ്ഗറുടെ പ്രത്യേകത ചിലത് കണ്ണ് നനയിച്ചിട്ടും ഉണ്ട് ഒരു കറങ്ങുന്ന ഫാൻ ഇപ്പോഴും മനസ്സിൽ ഒരു തരി പൊന്നിന്റെ വില ഇതൊക്കെ അതിൽ ചിലത് മാത്രം എല്ലാ ആശംസകളും ഹൃദയം നിറഞ്ഞ സന്തോഷത്തോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതു പോലെയുളള പരാമര്‍ശങ്ങള്‍ ഒരു എഴുത്തുകാരനു കിട്ടുന്ന വലിയ അംഗീകാരമായി കരുതുന്നു....നന്ദി ബൈജു നല്ല വാക്കുകള്‍ക്ക്

      ഇല്ലാതാക്കൂ
  4. എണ്ണത്തേക്കാള്‍ ഗുണമാണ് പ്രധാനം.
    താങ്കളുടെ കൃതികള്‍ വ്യത്യസ്തതയും,മികവും പുലര്‍ത്തുന്നു.
    തുടര്‍ന്നും നന്നായി എഴുതാന്‍ കഴിയട്ടേ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എണ്ണത്തേക്കാള്‍ ഗുണമാണ് പ്രധാനമെങ്കിലും ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം എപ്പോഴും എന്തെങ്കിലും എഴുതുവാനുണ്ടായിരിക്കുക എന്നത് വലിയ കാര്യമാണ്. ഇല്ലങ്കില്‍ വലിയ ഒരു ശ്വാസംമുട്ടല്‍ അനുഭവപ്പെടും...നന്ദി തങ്കപ്പന്‍ സാര്‍ ആശംസകള്‍ക്ക്

      ഇല്ലാതാക്കൂ
  5. നൂറു നൂറാശംസകള്‍ ഇരുള്‍ നിലാവിനും , ഇരുള്‍ നിലാവില്‍ എന്നും ഞങ്ങളുടെ മനസ് കുളിര്‍പ്പിക്കുന്ന അനുരാജിനും . ചെറുതല്ലാത്ത സന്തോഷം ഈ നൂറാമന് :). സ്നേഹം....

    മറുപടിഇല്ലാതാക്കൂ
  6. നൂറിന്‍റെ നിറവാര്‍ന്ന ഈ പോസ്റ്റിലെത്താനാണ് എനിക്ക് കഴിഞ്ഞത്. പതുക്കെ ഞാന്‍ പുറകോട്ട് വായിക്കാം.... ആശംസകള്‍,

    മറുപടിഇല്ലാതാക്കൂ
  7. പ്രിയ സുഹൃത്തെ. നൂറാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. പ്രിയപ്പെട്ട അനുരാജ്,

    ഈ പോസ്റ്റ് കാണാനല്‌പം വൈകി. പ്രമേയങ്ങളുടെ കണ്ടെത്തലിലും,അവയുടെ അവതരണത്തിലും പുലർത്തുന്ന വ്യത്യസ്തതയും,പുതുമയും അനുരാജെന്ന ബ്ലോഗർക്ക്, കവിക്ക് എന്തുകൊണ്ടും അഭിമാനിക്കാൻ വക നൽകുന്നു. ബ്ലോഗിലെ കമന്റുകളിൽ നിന്നും, ആസ്വാദകർ അവ ഹൃദയപൂർവ്വം സ്വീകരിക്കുന്നതായി എത്രയോ വട്ടം തെളിഞ്ഞിരിക്കുന്നു. തിരക്കിട്ട ജീവിതത്തിനിടയിലും എഴുത്ത് മറക്കാത്ത അനുരാജിന് പരിമിതികളെന്തായാലും, അവയെല്ലാം ഈ സാഹിത്യസപര്യ നിർവിഘ്നം, കൂടുതൽ പ്രശോഭയോടെ മുന്നോട്ട് നയിക്കാനുള്ള സാധ്യതകളാക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

    സന്തോഷവും, സമാധാനവും നേരുന്നു.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ