രണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ട് വന്നാല്‍ മതികൊന്നത്തെങ്ങിന് കുറ്റിപോലിങ്ങനെ
നിന്നു തുറിക്കേണ്ടാ...
കാത്തു മുഷിഞ്ഞു കണ്ണു കലങ്ങേണ്ടാ
എന്നു കരുതി പറഞ്ഞതാണേ....
കാട്ടുവഴിമുക്കില്‍ പണ്ടെങ്ങാണ്ട്
വാങ്ങിയന്നേ മറന്നു കിടന്നൊരാ
പ്രോപ്പര്ട്ടിയുടെ പോക്കുവരവു
നടത്തുന്ന കേസല്ലേ...?
കണ്ടിട്ടേതോ പുറമ്പോക്ക് ഭൂമി
വളച്ചു കെട്ടിയെടുത്ത മട്ടുണ്ടല്ലോ.....
തണ്ടാപ്പേരു മാറ്റിപ്പിടിക്കുക
അല്പം പണിയാണേ.....
തേര്ച്ച നടത്തി തീര്പ്പു കല്പിച്ചോരു
റീസര്‍വ്വേ മാപ്പൊങ്ങാനും കാണണം
തപ്പിയെടുത്തൊന്നു നോക്കേണ്ടതുണ്ടല്ലോ....
മണ്ടത്തരം കാണിച്ചിട്ട് വന്നു നില്ക്കുന്നത്
കണ്ടില്ലേ...?
കണ്ടാല്‍ ലണ്ടനില്‍ നിന്നു
വന്നപോലല്ലേ തോന്നൂ......!
വെളളമടിക്കണമെന്നില്ല
ഉള്ളിലുളളത് മുഴുവന്‍ വളളി പുളളി വിടാതെ
ഞാന്‍ പറയും..കളളത്തരമൊട്ടുമില്ല
എന്തെന്ത്.............. ?
എന്നെ പിന്നെ വന്നു കാണാമെന്നോ.......?
എന്തുവേണമെങ്കിലും തരാമെന്നോ........ ?
എന്റെ പൊന്നേ............. .
അതെനിക്കറിയില്ലേ പിന്നേ ........?
പോയി വരൂ ധൈര്യമായി
വരും മുമ്പൊന്നു വിളിക്കണേ.....
കുറിച്ചെടുത്തോളുക എന്റെ ഫോണ്‍ നമ്പര്‍
9...4...4...6...8..1...5...8...8....7
അക്കങ്ങള്‍ പത്തും കൃത്യമായി കുറിക്കണേ....
ഇടക്കൊന്ന് വിളിച്ചോര്മ്മിപ്പിക്കണേ......
ഒന്നടുത്തു നിന്നാല്‍ ഞാനൊരു
രഹസ്യം പറയാം
നേരമിരുട്ടിയാല്‍ പെണ്ണുങ്ങളേക്കൊണ്ട്
വിളിപ്പിക്കരുതേ.....
പെണ്ണുംപിളളയൊന്നുളളത് സംശയ പിശാചാണേ..
വിളിച്ചിട്ടെടുത്തില്ലങ്കില്‍ ഒന്നും വിചാരിക്കരുതേ
തിരക്കോടു തിരക്കാണേ.........
പുതുപ്പെണ്ണൊരുത്തി ജോലിക്കായി
വന്നു കയറി രണ്ടുനാള്‍ കഴിഞ്ഞു
കന്നി പ്രസവത്തിന് ലീവെടുത്തങ്ങു പോയി
ആണൊരുത്തനുണ്ട്, പറഞ്ഞാല്‍
തൂണിനുപോലും നാണം വരും
ചായകുടിക്കാനായി പുറത്തേങ്ങിറങ്ങിയതാണ്
ചാവടിയന്തിരത്തിനു പോയപോലെ
നേരം കുറെയായല്ലോ...?
എപ്പോള്‍ വരുമെന്നാര്‍ക്കറിയാം
പറയുവാനേറെയുണ്ടെങ്കിലും
ഒന്നും പറയുന്നില്ല ഞാന്...... ,
പരദൂഷണമെന്നു നിങ്ങള്‍ കരുതും
പോക്കുവരവിന്റെ കാര്യമല്ലേ.....
പോയി വരൂ ധൈര്യമായി
നീക്കുപോക്കുകള്‍ നടത്താന്‍ മറക്കരുതേ..... !!



