ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

പോക്കുവരവിനു മുമ്പുളള ചില നീക്കുപോക്കുകള്‍

രണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ട് വന്നാല്‍  മതി
കൊന്നത്തെങ്ങിന്‍  കുറ്റിപോലിങ്ങനെ
നിന്നു തുറിക്കേണ്ടാ...
 കാത്തു മുഷിഞ്ഞു കണ്ണു കലങ്ങേണ്ടാ
എന്നു കരുതി പറഞ്ഞതാണേ....
കാട്ടുവഴിമുക്കില്‍  പണ്ടെങ്ങാണ്ട്
വാങ്ങിയന്നേ മറന്നു കിടന്നൊരാ
പ്രോപ്പര്ട്ടിയുടെ പോക്കുവരവു
നടത്തുന്ന  കേസല്ലേ...?
കണ്ടിട്ടേതോ പുറമ്പോക്ക് ഭൂമി
വളച്ചു കെട്ടിയെടുത്ത മട്ടുണ്ടല്ലോ.....
തണ്ടാപ്പേരു മാറ്റിപ്പിടിക്കുക
അല്പം പണിയാണേ.....
തേര്ച്ച നടത്തി തീര്പ്പു കല്പിച്ചോരു
റീസര്‍വ്വേ മാപ്പൊങ്ങാനും കാണണം
തപ്പിയെടുത്തൊന്നു നോക്കേണ്ടതുണ്ടല്ലോ.... 

മണ്ടത്തരം കാണിച്ചിട്ട് വന്നു നില്ക്കുന്നത്
കണ്ടില്ലേ...?
കണ്ടാല്‍  ലണ്ടനില്‍  നിന്നു
വന്നപോലല്ലേ തോന്നൂ......!
വെളളമടിക്കണമെന്നില്ല
ഉള്ളിലുളളത് മുഴുവന്‍  വളളി പുളളി വിടാതെ
ഞാന്‍  പറയും..കളളത്തരമൊട്ടുമില്ല

എന്തെന്ത്.............. ?
എന്നെ പിന്നെ വന്നു കാണാമെന്നോ.......? 
എന്തുവേണമെങ്കിലും തരാമെന്നോ........ ?
എന്റെ പൊന്നേ............. .
അതെനിക്കറിയില്ലേ പിന്നേ ........?

പോയി വരൂ ധൈര്യമായി

വരും മുമ്പൊന്നു വിളിക്കണേ.....
കുറിച്ചെടുത്തോളുക എന്റെ ഫോണ്‍  നമ്പര്‍
9...4...4...6...8..1...5...8...8....7
അക്കങ്ങള്‍  പത്തും കൃത്യമായി കുറിക്കണേ....
ഇടക്കൊന്ന് വിളിച്ചോര്മ്മിപ്പിക്കണേ......
ഒന്നടുത്തു നിന്നാല്‍  ഞാനൊരു
രഹസ്യം പറയാം
നേരമിരുട്ടിയാല്‍ പെണ്ണുങ്ങളേക്കൊണ്ട്
വിളിപ്പിക്കരുതേ.....
പെണ്ണുംപിളളയൊന്നുളളത് സംശയ പിശാചാണേ..

വിളിച്ചിട്ടെടുത്തില്ലങ്കില്‍  ഒന്നും വിചാരിക്കരുതേ
തിരക്കോടു തിരക്കാണേ.........

പുതുപ്പെണ്ണൊരുത്തി  ജോലിക്കായി
 വന്നു കയറി  രണ്ടുനാള്‍ കഴിഞ്ഞു
കന്നി പ്രസവത്തിന് ലീവെടുത്തങ്ങു  പോയി
ആണൊരുത്തനുണ്ട്, പറഞ്ഞാല്‍
തൂണിനുപോലും നാണം വരും
ചായകുടിക്കാനായി പുറത്തേങ്ങിറങ്ങിയതാണ്
ചാവടിയന്തിരത്തിനു പോയപോലെ
നേരം കുറെയായല്ലോ...?
എപ്പോള്‍ വരുമെന്നാര്‍ക്കറിയാം
പറയുവാനേറെയുണ്ടെങ്കിലും
ഒന്നും പറയുന്നില്ല ഞാന്...... ,
പരദൂഷണമെന്നു നിങ്ങള്‍  കരുതും

പോക്കുവരവിന്റെ കാര്യമല്ലേ.....
പോയി വരൂ ധൈര്യമായി
നീക്കുപോക്കുകള്‍  നടത്താന്‍  മറക്കരുതേ..... !!

23 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. മറന്നു കഴിഞ്ഞാല്‍ പോക്ക് വരവ് നിങ്ങള്‍ നടത്തേണ്ടി വരും ........
      അഭിപ്രായത്തിനു നന്ദി അമൃതംഗമയ

      ഇല്ലാതാക്കൂ
  2. മണ്ടത്തരം കാണിച്ചിട്ട് വന്നു നില്ക്കുന്നത്
    കണ്ടില്ലേ...?
    ha ha ha

    മറുപടിഇല്ലാതാക്കൂ
  3. ഇല്ല ..മറക്കില്ല

    നന്നായി

    ശുഭാശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മറക്കാതിരുന്നാല്‍ നല്ലത്
      അഭിപ്രായത്തിന് നന്ദി സൗഗന്ധികം

      ഇല്ലാതാക്കൂ
  4. പോക്കുവരവല്ലേ?
    നീക്കുപോക്കില്ലാതെ കാര്യം നടക്കില്ല

    (വല്ല പോക്കുവരവും ചെയ്തതിന്റെ വെളിച്ചത്തിലാണോ ഈ കവിത?)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അല്ല അജിത്‌ സര്‍ ........ ഞാന്‍ റവന്യു വകുപ്പിലെ ജീവനക്കരനേയല്ല......

      ഇല്ലാതാക്കൂ
  5. നീക്കുപോക്കുകളില്ലാതെ എന്ത് പോക്കുവരവ് !
    റവന്യൂ വകുപ്പുകാരാരും കാണണ്ട !
    ജീവിതക്കുരുക്കിലകപ്പെട്ട അവര്‍ക്കും സമാധാനമെന്നൊന്നുണ്ടാകില്ല !
    ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ സൈറ്റില്‍ എത്തി അഭിപ്രായം രേഖപ്പെടുത്തുന്നതിന് നന്ദി വിനോദ്

      ഇല്ലാതാക്കൂ
  6. നീക്കുപോക്കില്ലാതെ എന്ത് പോക്കുവരവുകള്‍ അല്ലെ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അല്ലെങ്കില്‍ ഇങ്ങനെയുള്ള കേസുകളില്‍ പോക്കുവരവ് കുറെ നടത്തേണ്ടി വരും ........ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി സോണി

      ഇല്ലാതാക്കൂ
  7. എന്തെന്ത്.............. ?
    എന്നെ പിന്നെ വന്നു കാണാമെന്നോ.......?
    എന്തുവേണമെങ്കിലും തരാമെന്നോ........ ?
    എന്റെ പൊന്നേ............. .
    അതെനിക്കറിയില്ലേ പിന്നേ ........?

    പോയി വരൂ ധൈര്യമായി

    അല്ല പിന്നെ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കവിതയിലെ ആത്മാവാണ് ഈ വരികള്‍ ........ നന്ദി ശ്രീജേഷ്

      ഇല്ലാതാക്കൂ
  8. അജ്ഞാത സുഹൃത്തേ......... അഭിപ്രായത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  9. നോട്ടില് പൊടി പെരട്ടണ ലവമ്മാരെ ഒന്ന് കണ്ടേച്ച് പിന്നെ വരാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ മറുപടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ അപ്പോഴും ഒരു ചോദ്യം ബാക്കി.എന്നെ കുടുക്കുക എന്നതാണോ,പോക്കുവരവ് നടത്തിച്ചു കിട്ടുക എന്നതാണോ പ്രധാന ഉദ്ദേശ്യം.

      ഇല്ലാതാക്കൂ
  10. നമ്മുടെ വർത്തമാനങ്ങൾ പാഷാണപ്പരുവത്തിലാണ് നടക്കുന്നത്.അതിൽ നിന്നും പീയൂഷമൂറ്റിയെടുക്കണം.അതിനുള്ള ശ്രമം ഈ രചനയിൽ നടന്നിട്ടൂണ്ട്.അത് കൂടുതൽ മുന്നോട്ടു പോകണം.ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  11. അഭിപ്രായത്തിന് നന്ദി ജോര്ജ്ജ്

    മറുപടിഇല്ലാതാക്കൂ
  12. നീക്കുപോക്കുകളില്ലാതെ പോക്കുവരവോ.... അതന്നെ...

    മറുപടിഇല്ലാതാക്കൂ