രമണാ ............രമണാ................
ഹൃദയത്തിന്‍ തന്ത്രികള്‍ പൊട്ടി നീ
മരണത്തിന്‍ താഴ്‌വരയില്‍
എവിടേക്കാണാ പ്രണയത്തിന്‍ മുരളിക
എറിഞ്ഞു കളഞ്ഞത്...?
കാമിനിയുമായി കളിപറഞ്ഞിരുന്ന
കാട്ടു ചെമ്പകചോട്ടിലാണോ ..?
പാഴ് മുളം പുല്ലുകള്‍
വളര്‍ന്നവിടം കാണുവാനേ
കഴിയുന്നില്ലല്ലോ......?
കാട്ടരുവികള്‍ കളിപറഞ്ഞു ചിരിക്കും
കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലാണോ..?
കൂര്ത്ത വഴുക്കന്‍ കല്ലില്‍
ചവിട്ടിയാല്‍ കാല്‍വഴുതി
വീഴുമല്ലോ......
കാമിനിതന്‍ കഠിന ഹൃത്തില്‍
തന്നെയാണോ....?
എങ്കിലതന്നേ പൊട്ടി തകര്ന്നു
കാണുമല്ലോ....?
എത്രനേരം വേണമെങ്കിലും
നിന്‍ തപ്ത ഹൃദയം തുടിക്കുമീ
ശപ്ത താഴ്വരയില്‍ ഞാനൊറ്റയ്ക്ക്
കാത്തുനില്കാം
ആരും കാണാതൊരിളം കാറ്റായി
ഒഴുകിവന്നെന്‍ കാതില്‍
ആ മുരളിക എവിടേക്കാണെറിഞ്ഞതെന്ന്
ഒന്നു പറഞ്ഞുതരാമോ....?
പുലര്കാല സ്വപ്നത്തിലിന്നലെ
ഏതോ ഇരുളിന്‍ അഗാധമാം
ഗര്ത്തത്തീല്‍ നിന്നും
പൊട്ടിത്തകര്ന്നൊരാ പൊന്മുരളിക
ഞാന്‍ കണ്ടെടുത്തുവല്ലോ.. !
രക്തം കിനിയുന്നൊരാ ചീളുകള്‍
ചേര്ത്തുഞാന്‍ ചുണ്ടോടുപ്പിച്ചപ്പോള്‍
സപ്തസ്വര കന്യകള്‍ ലാസ്യ നൃത്തമാടി
വന്നുവല്ലോ....!!.
വെറും സ്വപ്നാടനമെങ്കിലും നിന്‍
മുരളികയൂതുവാന്‍ കഴിഞ്ഞ
ഞാനെത്ര ധന്യന്‍ ........!
ഉപാസന - വളരെ നന്നായി. അനശ്വരപ്രണയകാവ്യം, രമണന്‍-ചന്ദ്രിക, കവി - എല്ലാം കാവ്യോപാസകരുടെ മനസ്സില്‍ എന്നുമുണ്ടാകും.
മറുപടിഇല്ലാതാക്കൂhttp://drpmalankot0.blogspot.com
വിലയേറിയ അഭിപ്രായത്തിന് നന്ദി ഡോക്ടര്‍..
ഇല്ലാതാക്കൂഗാനലോക വീഥികളിൽ വേണുവൂതുമാട്ടിടയൻ..
മറുപടിഇല്ലാതാക്കൂനന്നായി
ശുഭാശംസകൾ....
നന്ദി...പ്രിയ സൌഗന്ധികം
ഇല്ലാതാക്കൂരമണാ
മറുപടിഇല്ലാതാക്കൂനന്നായി
അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി...അജിത് സാര്
ഇല്ലാതാക്കൂകവിത നന്നായി. ആശംസകള്‍ ....
മറുപടിഇല്ലാതാക്കൂഅഭിനന്ദനത്തിനും, പ്രോത്സാഹനത്തിനും നന്ദി വിനോദ്...വീണ്ടും വരിക
ഇല്ലാതാക്കൂഈ മനോഹര കവിത വായിക്കാൻ കഴിഞ്ഞ ഞാൻ എത്ര ധന്യൻ !
മറുപടിഇല്ലാതാക്കൂRamanane maranathilekkayacha muralika tankalkkendinanu suhrthe..?kavitha nannayi
മറുപടിഇല്ലാതാക്കൂമരണത്തിന്റെ മണമുളളതാണങ്കിലും അനവദ്യസുന്ദരമായ പാട്ടുകളൊഴുകിയ ഒരു മുരളികയല്ലേയത്
മറുപടിഇല്ലാതാക്കൂ