ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജനുവരി 31, വ്യാഴാഴ്‌ച

അജണ്ടയില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ ......

Conference : illustration of business people meeting in a conference room അജണ്ടയിലില്ലാത്ത ചില കാര്യങ്ങള്‍
എനിക്കുറക്കെ പറയാനുണ്ട്‌
പ്രചണ്ടഘോഷം മുഴക്കി
ഭരിച്ചു മുടിച്ചതിന്‍ കഥ
വിളമ്പി നില്ക്കുകയാണോ....?
പതഞ്ഞപാല്‍ പുഞ്ചിരി കാട്ടി
മയക്കുവാന്‍ നോക്കേണ്ട
കടിച്ചു തൂങ്ങി തലപ്പത്ത്
കിടക്കാന്‍ തുടങ്ങിയിട്ട്
കാലമേറെയായില്ലേ.......?
പതുങ്ങി നിന്നിട്ടിടിച്ചു കേറുവാന്‍
എന്തുമിടുക്കാണയ്യാ.....!
പഠിച്ച പണി പതിനെട്ടും
നോക്കിയിട്ടും മറിച്ചിടാനും
കഴിയുന്നില്ലല്ലോ......!
കുറുഞ്ഞി പൂച്ച പോല്‍
ഉറക്കം കണ്ണില്‍ വന്നു പതുങ്ങി
നില്പുണ്ടേ.......
ഈ കൊണഞ്ഞ വര്ത്തമാനത്തിന്റെ
ഇടക്കിടക്കുളള വലിഞ്ഞുകേറ്റമൊന്ന്
നിര്ത്തണേ.....!
ഇടയ്ക്കു കയറി ഞാനൊന്നു
പറഞ്ഞാല്‍ വിറച്ചു കലി തുള്ളി
തുറിച്ച കൈവിരല്‍ ചൂണ്ടി
എന്നെ അടിച്ചിരുത്തുമോ.......?
പഠിച്ച പാടം ഞാന്‍ മറന്നിട്ടില്ല
വിളച്ചില്‍ വേണ്ടെന്നോട്
അടിച്ചു മാറ്റിയതിന്‍ വിഹിതം
എനിക്കും കിട്ടിയില്ലങ്കില്‍
കണക്കു നിരത്തി ഞാന്‍
കുടുക്കിലാക്കുമേ......
അടുത്ത വേള കുടിച്ചു പൂക്കുറ്റിയായി ഞാന്‍
മുളച്ചു പൊന്തിയൊടുങ്ങിയ
ആ പിഴച്ച പെണ്ണ് കേസ് വിളിച്ചു കൂവുമേ...
പുളിച്ചു തികട്ടിയ തെറിവാക്കൊരെണ്ണം
നാക്കിന്‍ തുമ്പില്‍ വന്നു തുടിക്കുന്നുണ്ടേ...
കടുപ്പമായി വല്ലതും പറഞ്ഞാല്‍
 ഉരച്ചു കുളിച്ചാലും പോകില്ലതിപ്പൊഴേ
പറഞ്ഞേക്കാം ......
ഇടയ്ക്കു കിട്ടിയ ചായക്കൊട്ടു
കടുപ്പവും പോരാ.......
കടിക്കോട്ടു എരിവും പോരാ.....
നാക്കിന്‍ കടച്ചില്‍ മാറ്റുവാനിനി
എന്ത് ചെയ്യണം പടച്ച തമ്പുരാനേ ......!!

11 അഭിപ്രായങ്ങൾ:

  1. നാക്കിന്‍ കടച്ചില്‍ മാറ്റുവാനിനി
    എന്ത് ചെയ്യണം പടച്ച തമ്പുരാനേ .....
    തല്‍ക്കാലം നാവില്‍ ഒരു ''ലോക്കല്‍ അനസ്തേഷ്യ'' ആയാലോ?
    ആശയം വളരെ ശക്തമായ രീതിയില്‍ത്തന്നെ ആയി കേട്ടോ. ഭാവുകങ്ങള്‍.
    അത്യാവശ്യം ''അച്ചരത്തെറ്റുകള്‍'' കടന്നുകൂടി. അത് ശക്തമായി അവതരിപ്പിച്ചപ്പോള്‍ ഗൂഗിള്‍ അമ്മാവന്‍ വിരണ്ടുപോയതാ. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത് അങ്ങനെയിങ്ങനെയൊന്നും മാറുന്ന കടച്ചിലല്ല.... ഡോക്ടര്

      ഇല്ലാതാക്കൂ
  2. അടുത്ത വേള കുടിച്ചു പൂക്കുറ്റിയായി ഞാന്‍
    മുളച്ചു പോന്തിയൊടുങ്ങിയ
    ആ പിഴച്ച പെണ്ണ് കേസ് വിളിച്ചു കൂവുമേ...:)

    മറുപടിഇല്ലാതാക്കൂ
  3. അജന്‍ഡയിലില്ലാത്തത് മിനിറ്റ്സില്‍ കാണുകയില്ല കേട്ടോ

    എഴുത്ത് നന്നായി

    മറുപടിഇല്ലാതാക്കൂ
  4. അങ്ങനെയല്ലാത്തത് ഭാഗ്യം അജിത് സാര്

    മറുപടിഇല്ലാതാക്കൂ
  5. എന്ത് ചെയ്യണം പടച്ച തമ്പുരാനേ ......!!


    പിടിച്ച് താഴെയിറെക്കെന്ന്....
    എന്നിട്ട് മ്മള്‌ ഭരിച്ചാൽ ഭരുമോന്നും ഒന്നറിയണാല്ലാ...പിന്നല്ലാതെ...


    ശുഭാശംസകൾ.......

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം താഴെയിറക്കാനോ....അതിനു മുമ്പെ നമ്മളെ പുകയ്ക്കുന്ന ലക്ഷണമാണ്.....

    മറുപടിഇല്ലാതാക്കൂ
  7. എത്ര പറഞ്ഞാലും ആര്‍ക്കു മനസ്സിലാകാന്‍ ?
    നന്നായി അരുണ്‍ രാജ് ജി ..!

    മറുപടിഇല്ലാതാക്കൂ
  8. സമാകലികം ;;) പതിവ് പോലെ നിരാശനാക്കിയില്ല :)

    മറുപടിഇല്ലാതാക്കൂ
  9. പുളിച്ചു തികട്ടിയ തെറിവാക്കൊരെണ്ണം
    നാക്കിന്‍ തുമ്പില്‍ വന്നു തുടിക്കുന്നുണ്ടേ...
    കടുപ്പമായി വല്ലതും പറഞ്ഞാല്‍
    ഉരച്ചു കുളിച്ചാലും പോകില്ലതിപ്പൊഴേ

    മറുപടിഇല്ലാതാക്കൂ