മകനേ ...നീയെന്തിനാണച്ഛനെ
ഇറയത്തു തന്നെ നിര്ത്തിയിരീക്കുന്നത്...?
മഴ നനഞ്ഞേറ ദൂരമലഞ്ഞു വന്നതല്ലേ...
മഴക്കോള് കണ്ടു പനിപ്പേടിയിലച്ഛന്‍
വഴിയോരത്തേതോ കടത്തിണ്ണയില്‍
ഏറെ നേരം കയറി നില്പുണ്ടായിരുന്നല്ലോ..?
കാലന്‍ കുട ഒന്നുണ്ടയിരുന്നതെന്നേ
നരിച്ചീറുപോല്‍ ഒടിഞ്ഞു
തൂങ്ങി പോയിരുന്നല്ലോ....?
ദിക്കുകളിടക്കിടെ തെറ്റുമായിരുന്നെങ്കിലും
തപ്പിതടഞ്ഞിങ്ങെത്തിയില്ലേ...?
എന്തത്ഭുതം...!!
വഴിയിലൊന്നുരണ്ടു തവണ
വഴുക്കലില്‍ തെന്നി കാലിടറിയിരുന്നു
വീഴാഞ്ഞതെന്തോ മഹാഭാഗ്യം..!
നരവീണ ശിരസ്സില്‍ നിന്നിപ്പോഴും
മഴവെളളമിറ്റുവീഴുന്നതു കണ്ടില്ലേ...?
തോര്ത്തുമുണ്ടൊന്നത് വേഗമച്ഛന്
തലതോര്ത്താനായെടുത്തു തരുമോ നീ
ജ്വര ബാധയേറ്റപോല്‍
ഉള്ളു കിടുങ്ങി വിറയ്ക്കുകയാണച്ഛന്
ഒരു വേള ഇന്നൊന്നും കഴിച്ചിരുന്നില്ലന്നതു പോലും
മറന്നു പോയല്ലോ...?
പുലരി വന്നു വിളിക്കുന്നതിന്‍ മുമ്പെ
പുറപ്പെട്ടതാണാ ശരണാലയത്തിന്റെ
പടികളിറങ്ങി
ആരോടുമൊന്നും മിണ്ടാതെ
മകനേ...നീ കതക് തുറക്കാത്തതെന്തേ..?
ഇത്തിരി മുമ്പെകൂടി നീ കൊച്ചു മകനുമൊന്നിച്ച്
മുറ്റത്ത് മഴതീര്ത്തമുറിവുകളില്‍
തെല്ലു ദു:ഖം കലര്ന്നറപ്പോടെ
നോക്കി നില്പുണ്ടായിരുന്നല്ലോ..?
ഇഷ്ടിക പാകി നിരത്തി
വൃത്തിയാക്കാത്തതിനെനെക്കുറിച്ച്
നിന്റെ ഭാര്യ പരിഭവം പറഞ്ഞിരിക്കാമല്ലോ...?
പുത്തന്‍ ചെരുപ്പുകള്‍ പൂമുഖത്തുതന്നെ
ചിതറികിടപ്പുണ്ടല്ലോ...
പെട്ടന്നു നീയിതെങ്ങോട്ടു പോയി..?
പണ്ടച്ഛന്‍ രാത്രി വരുന്നതും കാത്ത്
നീയെത്ര നേരം വേണമെങ്കിലും
ഉറക്കത്തെ കണ്ണുരുട്ടി
പേടിപ്പിച്ചിരിക്കുമായിരുന്നല്ലോ....
നിഴല്‍ വെട്ടം കാണുന്ന മാത്രയില്‍
ഓടിവന്നച്ഛനെ വട്ടം പിടിച്ച്
കൈയിലെ പൊതി തട്ടിപ്പറിച്ച്
തേനൂറും മധുരമിഠായികള്‍
നൊട്ടി നുണയുമായിരുന്നല്ലോ....
അച്ഛന്റെ നെഞ്ചിന്നുഷ്ണത്തില്‍
തലചായ്ചുവെച്ചുറങ്ങുമായിരുന്ന
ആ മുഖമെത്രപെട്ടന്നാണ് മാറിയത്
മകനേ വീണ്ടും മഴവരുന്നുണ്ടലറി വിളിച്ച്
വെളിച്ചങ്ങളൊക്കെ കെട്ടു പോകാനിടയുണ്ടല്ലോ
ഇരുളിന്‍ കരള്‍ പിളര്ത്തികൊണ്ടിടി
മിന്നലുകള്‍ മാത്രം വരും....
അടഞ്ഞവാതിലുകള്ക്കിടയിലും
അടക്കം പറച്ചിലുകളച്ഛന് കേള്ക്കാമല്ലോ..!
മകനേ കതകു തുറക്കുക......
ഒരു നിമിഷം നിന്മുഖമച്ഛനൊന്ന് കാണട്ടെ
ഒത്തിരി ദിവസങ്ങളായി പുലര്‍ സ്വപനങ്ങളില്‍
നിനക്കെന്തോ പറ്റിയതായികണ്ട്
അച്ഛന്‍ ഞെട്ടിയുണരുകയാണല്ലോ..
മകനേ മാറാലവീണേറെ പഴകിയതാണീ
വൃദ്ധപിതാവിന്‍ ഹൃദയമെങ്കിലും
മാപ്പു തരൂ...മകനേ...മകനേ....
ഇറയത്തു തന്നെ നിര്ത്തിയിരീക്കുന്നത്...?
മഴ നനഞ്ഞേറ ദൂരമലഞ്ഞു വന്നതല്ലേ...
മഴക്കോള് കണ്ടു പനിപ്പേടിയിലച്ഛന്‍
വഴിയോരത്തേതോ കടത്തിണ്ണയില്‍
ഏറെ നേരം കയറി നില്പുണ്ടായിരുന്നല്ലോ..?
കാലന്‍ കുട ഒന്നുണ്ടയിരുന്നതെന്നേ
നരിച്ചീറുപോല്‍ ഒടിഞ്ഞു
തൂങ്ങി പോയിരുന്നല്ലോ....?
ദിക്കുകളിടക്കിടെ തെറ്റുമായിരുന്നെങ്കിലും
തപ്പിതടഞ്ഞിങ്ങെത്തിയില്ലേ...?
എന്തത്ഭുതം...!!
വഴിയിലൊന്നുരണ്ടു തവണ
വഴുക്കലില്‍ തെന്നി കാലിടറിയിരുന്നു
വീഴാഞ്ഞതെന്തോ മഹാഭാഗ്യം..!
നരവീണ ശിരസ്സില്‍ നിന്നിപ്പോഴും
മഴവെളളമിറ്റുവീഴുന്നതു കണ്ടില്ലേ...?
തോര്ത്തുമുണ്ടൊന്നത് വേഗമച്ഛന്
തലതോര്ത്താനായെടുത്തു തരുമോ നീ
ജ്വര ബാധയേറ്റപോല്‍
ഉള്ളു കിടുങ്ങി വിറയ്ക്കുകയാണച്ഛന്
ഒരു വേള ഇന്നൊന്നും കഴിച്ചിരുന്നില്ലന്നതു പോലും
മറന്നു പോയല്ലോ...?
പുലരി വന്നു വിളിക്കുന്നതിന്‍ മുമ്പെ
പുറപ്പെട്ടതാണാ ശരണാലയത്തിന്റെ
പടികളിറങ്ങി
ആരോടുമൊന്നും മിണ്ടാതെ
മകനേ...നീ കതക് തുറക്കാത്തതെന്തേ..?
ഇത്തിരി മുമ്പെകൂടി നീ കൊച്ചു മകനുമൊന്നിച്ച്
മുറ്റത്ത് മഴതീര്ത്തമുറിവുകളില്‍
തെല്ലു ദു:ഖം കലര്ന്നറപ്പോടെ
നോക്കി നില്പുണ്ടായിരുന്നല്ലോ..?
ഇഷ്ടിക പാകി നിരത്തി
വൃത്തിയാക്കാത്തതിനെനെക്കുറിച്ച്
നിന്റെ ഭാര്യ പരിഭവം പറഞ്ഞിരിക്കാമല്ലോ...?
പുത്തന്‍ ചെരുപ്പുകള്‍ പൂമുഖത്തുതന്നെ
ചിതറികിടപ്പുണ്ടല്ലോ...
പെട്ടന്നു നീയിതെങ്ങോട്ടു പോയി..?
പണ്ടച്ഛന്‍ രാത്രി വരുന്നതും കാത്ത്
നീയെത്ര നേരം വേണമെങ്കിലും
ഉറക്കത്തെ കണ്ണുരുട്ടി
പേടിപ്പിച്ചിരിക്കുമായിരുന്നല്ലോ....
നിഴല്‍ വെട്ടം കാണുന്ന മാത്രയില്‍
ഓടിവന്നച്ഛനെ വട്ടം പിടിച്ച്
കൈയിലെ പൊതി തട്ടിപ്പറിച്ച്
തേനൂറും മധുരമിഠായികള്‍
നൊട്ടി നുണയുമായിരുന്നല്ലോ....
അച്ഛന്റെ നെഞ്ചിന്നുഷ്ണത്തില്‍
തലചായ്ചുവെച്ചുറങ്ങുമായിരുന്ന
ആ മുഖമെത്രപെട്ടന്നാണ് മാറിയത്
മകനേ വീണ്ടും മഴവരുന്നുണ്ടലറി വിളിച്ച്
വെളിച്ചങ്ങളൊക്കെ കെട്ടു പോകാനിടയുണ്ടല്ലോ
ഇരുളിന്‍ കരള്‍ പിളര്ത്തികൊണ്ടിടി
മിന്നലുകള്‍ മാത്രം വരും....
അടഞ്ഞവാതിലുകള്ക്കിടയിലും
അടക്കം പറച്ചിലുകളച്ഛന് കേള്ക്കാമല്ലോ..!
മകനേ കതകു തുറക്കുക......
ഒരു നിമിഷം നിന്മുഖമച്ഛനൊന്ന് കാണട്ടെ
ഒത്തിരി ദിവസങ്ങളായി പുലര്‍ സ്വപനങ്ങളില്‍
നിനക്കെന്തോ പറ്റിയതായികണ്ട്
അച്ഛന്‍ ഞെട്ടിയുണരുകയാണല്ലോ..
മകനേ മാറാലവീണേറെ പഴകിയതാണീ
വൃദ്ധപിതാവിന്‍ ഹൃദയമെങ്കിലും
മാപ്പു തരൂ...മകനേ...മകനേ....
നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്.
ആദ്യവരവിനും അഭിപ്രായത്തിനും നന്ദി...ബോബന്സ്...വീണ്ടും വരിക
ഇല്ലാതാക്കൂമകനേ...നീ കതകു തുറക്കു....
മറുപടിഇല്ലാതാക്കൂഎന്തിനാവും ആ വൃദ്ധന്‍ മാപ്പ് ചോദിക്കുന്നത് ????
ഈ കവിതയുടെ രചനാവേളയില് ഞാന് എന്നോടുതന്നെ ചോദിച്ച ചോദ്യമാണത്. എന്തിനാണ് വൃദ്ധപിതാവിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നത്....ഒരു പക്ഷെ മകന് ഒരു ഭാരമായിതീര്ന്നതിനാലാകണം..വിലയേറിയ ഈ അഭിപ്രായത്തിന് നന്ദി അമൃതംഗമയ
ഇല്ലാതാക്കൂഹൃദയഭേദകം! ശരണാലയത്തില്‍ നിന്ന് മകനെ ഒരു നോക്ക് കാണുവാനുള്ള (മകന് എന്തോ പറ്റി എന്ന പേടിസ്വപ്നം കണ്ട ശേഷം) വൃദ്ധന്റെ യാത്ര. മകന് ആ അനുഭവം ഉണ്ടാകാതിര്‍ക്കട്ടെ. നല്ല രചന. ഭാവുകങ്ങള്‍.
മറുപടിഇല്ലാതാക്കൂUpdated blog:
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
കവിത പൂര്ണ്ണമായും വായിച്ചു മനസ്സിലാക്കി കൊണ്ടുളള ഈ വിലയിരുത്തല് ഏതൊരു എവുത്തുകാരനും വളരെ വിലപ്പെട്ടതാണ്..ഹൃദയത്തില് നിന്ന് ഹൃദയങ്ങളിലേക്ക് ഈ കവിതയിലെ വരികള് ഒഴുകുന്നുണ്ട് എന്നറിഞ്ഞതില് വളരെ സന്തോഷം
ഇല്ലാതാക്കൂആര്ദ്രമായ വരികള് !
മറുപടിഇല്ലാതാക്കൂമനസ്സില് നൊമ്പരമുണര്‍ത്തുന്ന കാഴ്ച!
അഭിനന്ദനങ്ങള്‍ ......
അഭിപ്രായമറിയിച്ചതിന് ഒരുപാട് നന്ദി വിനോദ്
ഇല്ലാതാക്കൂഅതെ..ഹൃദയഭേദകം തന്നെ..
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു എന്ന്, കവിതയെപ്പറ്റി ഞാൻ പറയുന്നു. ആ പിതാവിന്റെ വ്യഥയെപ്പറ്റി എന്തു പറയാൻ..?
ശുഭാശംസകൾ...........
അതെ...വൃദ്ധപിതാവിന്റെ ദു:ഖം ആര്ക്കും ഉണ്ടാകാതിരിക്കട്ടെ....അഭിപ്രായത്തിന് നന്ദി സൌഗന്ധികം
ഇല്ലാതാക്കൂഹൃദയസ്പര്ശിയായ കവിത...
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് ...
നന്ദി...ശ്രീജേഷ്...വീണ്ടും വരിക
ഇല്ലാതാക്കൂശരണാലയമാണ് ശരണം
മറുപടിഇല്ലാതാക്കൂഅതെ...ശരണാലയം തന്നെയാണ് ഇനി ശരണം
ഇല്ലാതാക്കൂManassil thattunna ezhuth
മറുപടിഇല്ലാതാക്കൂഅനൂപ് ഈ ബ്ലോഗില് ആദ്യമായി അഭിപ്രായം രേഖപ്പെടുത്തുകയാണല്ലോ......നന്ദി അനൂപ്. വീണ്ടും വരിക
ഇല്ലാതാക്കൂഅച്ഛന്റെ സങ്കടം ഹൃദയത്തില്‍ തൊട്ടെഴുതി... ആശംസകള്‍
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിന് നന്ദി അശ്വതി....വീണ്ടും വരിക
മറുപടിഇല്ലാതാക്കൂഇതൊരു നൊമ്പരപ്പെടുത്തുന്ന കവിത. ഹൃദയഭേദകം. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂഅങിനന്ദനത്തിനും, അഭിപ്രായത്തിനും നന്ദി പ്രിയ മധുസൂതനന് സാര്
മറുപടിഇല്ലാതാക്കൂAnu...pakudiyil pattu nirthendi vanna rappadiyalla..hridayam turannu padunna vanampadiyanu...ne..achan hridayathil kezhunnu...e kannu neer e kavidaykkulla ente vakkukal...
മറുപടിഇല്ലാതാക്കൂഅഭിനന്ദങ്ങള്ക്ക് നന്ദി നബിത...വീണ്ടും വരിക
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂഈച്ചര വാര്യാരുടെ നൊമ്പരപ്പെടുത്തുന്ന ചോദ്യം.. ഇനിയും എന്റെ മകനെ എന്തിനീ മഴത്തു നിര്‍ത്തുന്നു എന്ന ചോദ്യം ഓര്മ വന്നു...
അഭിനന്ദനങ്ങള്‍
അഭിപ്രായത്തിന് നന്ദി അബൂതി......ഈച്ചരവാര്യരുടെ ആ നീറുന്ന ചോദ്യം തന്നെയാണ് ഈ കവിതയുടെ പിറവിക്ക് നിദാനം.
മറുപടിഇല്ലാതാക്കൂനാളെയെ കുറിച്ചോർക്കുമ്പോൾ ഒരുപക്ഷെ ഓരോ പിതാവിന്റെയുള്ളിലും കാണുന്ന കാഴ്ച ഇതായിരിക്കാം
മറുപടിഇല്ലാതാക്കൂഒരു പിതാവിനും ഈ ഗതി വരാതിരിക്കാന് വെറുതെ പ്രാര്ത്ഥിക്കാം
മറുപടിഇല്ലാതാക്കൂഅല്പ്പം കടുത്തു പോയി................
മറുപടിഇല്ലാതാക്കൂ