ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

കണ്ണാ കണ്ണാ...എണ്ണക്കിണ്ണം കണ്ടോ..?


കണ്ണാ ......കണ്ണാ..ഉണ്ണിക്കണ്ണാ....
എണ്ണക്കിണ്ണം കണ്ടോ നീ.....?.
പുള്ളിപ്പശുവിനെ കറക്കുവാന്‍
നേരമായല്ലോ.....?
തുള്ളിച്ചാടി നില്ക്കുന്നത് കണ്ടില്ലേ
അതിന്‍ പൈക്കിടാവ്......

പുല്ലരിയുവനായി ഞാന്‍
പോകുന്ന നേരത്ത്
കിണ്ണം തട്ടിമറിയുന്ന പോല്‍
ണിണ്ണിണ്ണി...... എന്നൊരു
ശബ്ദവും കേട്ടിരുന്നല്ലോ..?

കണ്ണാ ......കണ്ണാ.......
എണ്ണക്കിണ്ണം കണ്ടോ.......?
മണ്ണ് കുഴച്ചിട്ട്‌ നീയതില്‍
കിണ്ണപ്പം ചുട്ടു കളിക്കുകയാണോ...?
തിണ്ണമുഴുവനും വൃത്തി കേടായല്ലോ...?
ഉണ്ണിക്കുറുമ്പിത്തിരി  കൂടുന്നുണ്ട്..

ആരും കാണാതെ...........  
കാലിക്ക് വെച്ചിരുന്ന തേങ്ങാപ്പിണ്ണാക്ക്
വാരിവലിച്ചു തൊള്ള നിറച്ചിട്ട്‌
വെള്ളം കുടിക്കുവാനായി
നീ ഓടി നടന്നില്ലേ........?
വെണ്ണ മുഴുവനും കട്ട് തിന്നിട്ട്
ദണ്ണം പിടിച്ചിട്ടധിക നാളായില്ലല്ലോ...  

രാവിലെ തുള്ളി തുളുമ്പി
പാലുവാങ്ങാനെത്തുന്ന.....
സുന്ദരി പെണ്‍കിടാങ്ങളെ നോക്കി നീ
കണ്ണിറുക്കി കാണിക്കുന്നെന്നൊരു
പരാതിയുമെനിക്കു കിട്ടിയല്ലോ ...!!

പുള്ളിപ്പശുവിന്റെ അകിടിന്നടിയില്‍
എന്‍റെ കണ്ണൊന്നു തെറ്റിയ നേരത്ത്
നീ വലിഞ്ഞു കയറിയില്ലേ .....?
എന്തോ ഭാഗ്യം ..കാലെടുത്തതൊന്നെറി
ഞ്ഞിരുന്നെങ്കിലോ....!

കൂട്ടരുപിള്ളാരുമൊന്നിച്ചു കൂടി നീ
കള്ളത്തരം പഠിക്കയാണോ .....?
തല്ലു കൊള്ളാഞ്ഞിട്ടാണ്.....
നല്ല ചുള്ളന്‍ കമ്പൊരെണ്ണം
ഞാനെടുത്തു വെച്ചിട്ടുണ്ട്
കണ്ണാ ......കണ്ണാ..ഉണ്ണിക്കണ്ണാ
എണ്ണക്കിണ്ണം കണ്ടോ നീ......

( ഭൂമിയിലെ കുസൃതിക്കുരുന്നുകളായ എല്ലാ കണ്ണന്‍മാര്‍ക്കും അവരുടെ വാത്സല്യ നിധികളായ അമ്മമാര്‍ക്കുമായി ഈ കവിത സഹര്‍ഷം  സമര്‍പ്പിക്കുന്നു ...)




23 അഭിപ്രായങ്ങൾ:

  1. ആഹ കറുമ്പൻ കണ്ണൻ കുറുമ്പ് കാട്ടി എന്നാലും ഉണ്ണി ഇതന്നെ
    മനോഹരമായ കവിത അഷ്ടമിരോഹിണി ദിനത്തിൽ ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കണ്ണനെ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം...ബൈജു....

      ഇല്ലാതാക്കൂ
  2. എല്ലാ കണ്ണന്‍മാര്‍ക്കും
    രാവിലെ തുള്ളി തുളുമ്പി
    പാലുവാങ്ങാനെത്തുന്ന.....
    സുന്ദരി പെണ്‍കിടാങ്ങളെ നോക്കി നീ
    കണ്ണിറുക്കി കാണിക്കുന്നെന്നൊരു
    പരാതിയുമെനിക്കു കിട്ടിയല്ലോ ..
    :) ന്യൂ ജനറേഷന്‍
    അഷ്ടമിരോഹിണി ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കണ്ണന്‍ അല്ലങ്കിലും പണ്ടേ അങ്ങനെതന്നെ.......

      ഇല്ലാതാക്കൂ
  3. കൂട്ടരുപിള്ളാരുമൊന്നിച്ചു കൂടി നീ
    കള്ളത്തരം പഠിക്കയാണോ .....?
    Allaa, marichaanu. :)
    Aashamsakal.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്...പക്ഷെ അമ്മമാര്‍ അത് സമ്മതിച്ചു കൊടുക്കില്ലല്ലോ.......

      ഇല്ലാതാക്കൂ
  4. ഒര് സ്നേഹൂല്ല്യ ന്നോട്...
    ഇന്ന് പെറ്ന്നാളായിട്ട്....
    അല്ലറചില്ലറ കുഞ്ഞിക്കുറുമ്പുകള്‍ കാണിച്ചതിന്
    പരാതികളുടെ ഭാണ്ഡക്കെട്ടുമായി....

    നന്നായിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുസൃതിയും കുറുമ്പുമില്ലങ്കില്‍ പിന്നെ കണ്ണന്മാരുണ്ടോ.....

      ഇല്ലാതാക്കൂ
  5. കൈ നിറയേ വെണ്ണ തരാം...
    കവിളിലൊരുമ്മ തരാം..

    കവിതയിഷ്ടമായി.ദൈവമനുഗ്രഹിക്കട്ടെ.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  6. എന്റേയും ഹൃദ്യമായ അഷ്ടമി രോഹിണി ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  7. തുള്ളി തുളുമ്പി
    പാലുവാങ്ങാനെത്തുന്ന.....
    സുന്ദരി പെണ്‍കിടാങ്ങളെ നോക്കി നീ
    കണ്ണിറുക്കി കാണിക്കുന്നെന്നൊരു
    പരാതിയുമെനിക്കു കിട്ടിയല്ലോ ...

    (ഇത്രയും ചെറുപ്പത്തിലോ?) athu ente chodyam..

    ഈ ഞാനോ? കേട്ടോ രാധേ..
    എന്നെ വഴക്ക് പറയുന്നു അതും ഈ പിറന്നാൾ ദിവസം ..ഹും ithu kannante chodyam...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കണ്ണനാരാ മോനെന്നാ...
      അഭിപ്രായത്തിന് നന്ദി ടിച്ചര്‍...

      ഇല്ലാതാക്കൂ
  8. കണ്ണന്റെ കുട്ടികുറുമ്പ് , വാത്സല്യം നിറഞ്ഞ
    അഷ്ടമി രോഹിണി ആശംസകള്‍ .......

    മറുപടിഇല്ലാതാക്കൂ
  9. കല്ലക്കണ്ണനെ ഒരുപാടിഷ്ടായി .ഹാപ്പി അഷ്ടമി രോഹിണി !

    മറുപടിഇല്ലാതാക്കൂ