ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

മോഹ സൗഗന്ധികങ്ങള്‍......

ദൂരെ..ദൂരെയാണാ മാനസ്സ പൊയ്കയെങ്കിലും
പൂക്കളിറുത്തുകൊണ്ട് ഞാന്‍ വരാമോമനേ...
നിനക്കായ്......നീലസര്‍പ്പങ്ങളോളങ്ങളായലതല്ലും
നിന്‍ വാര്‍മുടിക്കെട്ടില്‍.....
ഞാനത് ചൂടിച്ചു തരാം...

നീലവാനില്‍ താരാഗണം മാത്രം
മിഴി ചിമ്മി നില്പൂ മൂക സാക്ഷിയായി
മേഘ ജാലങ്ങള്‍ക്കിടയിലൂടെ
അമ്പിളിക്കല തുഴക്കാരനില്ലാത്തേതോ
തോണിപോലൊഴുകി നടപ്പൂ..
ദൂരെയേതോ കോകിലത്തിന്‍
വനഗീതികള്‍ മുഴങ്ങുന്നുണ്ടിപ്പോഴും..
സാന്ദ്ര സുന്ദര സുരഭിലമീ രാവിതെങ്കിലും
ഓമനേ നീയിന്നു  ശാന്തമായുറുങ്ങുക..... 

ഏറെ നാളുകള്‍ ഊഴവും കാത്തിരുന്ന്
ഒടുവില്‍ ഞാന്‍ പ്രേമലോലുപനായി 
വന്നണഞ്ഞതാണ് നിന്‍ മുന്നിലീ 
സന്ധ്യയിലെങ്കിലും സാരമില്ല....

ഈറനുടുത്ത് നിന്ന്
മുടിവിടര്‍ത്തിയുണക്കും
കാതരേ നിന്നെ കണ്ടപ്പോള്‍
ജീവിത കാമനകള്‍ പൂവിട്ട്
പിന്നിലൂടൊന്നൊളിച്ച് വന്ന്
നിന്നെയൊന്നിറുകെ പുണരുവാന്‍
എന്നുളളം തുടിച്ചതാണ്

ചോദ്യശരങ്ങള്‍ പോലുളള
നിന്റെയാ നോട്ടത്തിനു മുന്നില്‍
ലോകമറിയുന്ന ധീരന്‍
ഞാന്‍ പകച്ചു പോയി....!

എന്നത്തെയുമെന്നപോല്‍
ഒരു വെറും സമാഗമത്തിലെ
മടുപ്പെന്നപോല്‍.......
പരിഭവത്തിന്റെ കെട്ടഴിച്ചു
നീയെന്‍ മുന്നിലിട്ടൂ...

ആദ്യ ഊഴക്കാരനെന്‍....
എന്‍ ജ്യേഷ്ഠ ഭ്രാതാവിനെക്കുറിച്ച്
നീയരുതാത്തതെന്തോ പറയുവാന്‍‌ 
തുനിഞ്ഞപ്പോള്‍.....
അരുതേയെന്ന് മാത്രം ഞാന്‍ പറഞ്ഞു പോയി...

വനാന്തരത്തിന്‍ നിഗൂഢതയിലെവിടെ നിന്നോ
വാസനപൂമൊട്ടുകള്‍ വിരിഞ്ഞൊരാ
സ്വര്‍ഗ്ഗീയ ഗന്ധം കാറ്റിലൂടൊഴുകി വന്നു...
ആ മാദക ഗന്ധത്തിന്‍ ലഹരിയില്‍
നിന്‍ മാറില്‍ മയങ്ങുനാന്‍
ഞാന്‍ കൊതിച്ചു പോയി.....

ആ മുടിത്തുമ്പിലാ വാസനപ്പൂക്കള്‍
ചൂടണമെന്ന് നീയാദ്യം പറഞ്ഞപ്പോള്‍
വെറും കളിവാക്കെന്ന് ഞാന്‍ കരുതി
ആ മുഖത്തേതോ നിരാശതന്‍ 
കാര്‍മുകില്‍പടര്‍ന്നപ്പോള്‍....
കാതരേ എന്‍ അഭിനിവേശമാകെത്തളര്‍ന്നു പോയി

ആരോടും പറയാത്ത ആരാലും സാധ്യമല്ലാത്ത
ആശകളാണല്ലോ നീയെന്നോട് പറയുന്നെതെങ്കിലും
അതിലൊട്ടും പരിഭവമില്ലെനിക്ക്
ധീരനായി ജനിച്ചവന്‍
തോറ്റുപോകുവാന്‍ പാടുണ്ടോ....?

ഏത് കാനനച്ചോലകള്‍ നീന്തിക്കടന്നും
ഏത് പര്‍വ്വതത്തിന്‍ ശൃംഖങ്ങള്‍ കയറിയും
കൂരിരുള്‍ കടന്നും......
കാട്ടു മൃഗങ്ങളെ ആട്ടിയോടിച്ചും
കൂര്‍ത്തമുളളുകള്‍ ചവിട്ടിക്കടന്നും
ആ സ്വര്‍ഗ്ഗീയ പുഷ്പങ്ങളുമായി
ഞാന്‍ വരും...
യാത്ര പോയി ഞാന്‍ വരട്ടെ..
തീനും കുടിയുമതിന്‍ വീരസ്യവും
മാത്രമാണ് ഈ ചീര്‍ത്തു തടിച്ച
ശരീരത്തിലെന്ന് മാത്രം നീ കരുതരുത്
കാതരേ നീയീരാവില്‍ ശാന്തമായുറങ്ങുക..!!

( ഏകാന്തവും വന്യവുമായ എന്റെ ഹൃദയത്തിന്റെ തുടിപ്പുകള്‍ ആരും അറിയുന്നതേയില്ല.)
 

22 അഭിപ്രായങ്ങൾ:

  1. സൗഗന്ധികങ്ങളെ ണരൂ വീണ്ടുമെന്‍ മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ ഏകാന്ത യാമവീഥിയില്‍ താന്തമാണെങ്കിലും.താന്തമാണെങ്കിലും ഉണരട്ടെ

    മറുപടിഇല്ലാതാക്കൂ
  2. നന്ദി..അനീഷ്..ആദ്യ അഭിപ്രായത്തിന്...

    മറുപടിഇല്ലാതാക്കൂ
  3. കല്യാണസൌഗന്ധികവുമിറുത്ത് പ്രണയാര്‍ദ്രനായ് വരട്ടെ വൃകോദരന്‍ ......................

    മറുപടിഇല്ലാതാക്കൂ
  4. കല്യാണസൗഗന്ധികം കവരാൻ പുറപ്പെടുന്ന ഭീമസേനന്റെ മനസ്സ് അതിമനോഹരമായി അനുരാജ് പകർത്തിയിരിക്കുന്നു.അഭിനന്ദനങ്ങൾ...
    കവിതകളെല്ലാം ഒന്നിനൊന്നു വ്യത്യസ്തവും,മികച്ചതും തന്നെ.തുടരുക പ്രിയ സുഹൃത്തേ..


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍ക്ക് ...നന്ദി സൌഗന്ധികം

      ഇല്ലാതാക്കൂ
  5. മനോഹരം. ആശംസകൾ.

    ഭീമമായുള്ളയീ ശരീരത്തിനുള്ളിലെ-
    യതിഭീമമാകുമീ പ്രേമമറിക നീ....
    [ കിടക്കട്ടെ എന്റെ വക :) ]

    മറുപടിഇല്ലാതാക്കൂ
  6. രണ്ടാമന്‍റെ ഊഴത്തില്‍......
    നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. നന്നായിരിക്കുന്നു.ആര്ത്തലച്ചോഴുകുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുരഭിലമല്ലേ? സാന്ദ്ര സുന്ദര സുരഫിലമീ രാവിതെങ്കിലും

      ഇല്ലാതാക്കൂ
    2. ശരിയാണ്......തെറ്റ് തിരുത്തിയിട്ടുണ്ട്...നന്ദി ഷറഫ്..വീണ്ടും വരിക

      ഇല്ലാതാക്കൂ
  8. സുരഫിലമീ...... സുരഭിലം എന്നല്ലേ എഴുതേണ്ടത്?

    എന്നും അര്ജുനൻ എന്ന സൂര്യന് നേരെ സൂര്യകാന്തിയെപ്പോലെ മുഖം തിരിച്ചിരിക്കുന്ന കൃഷ്ണയുടെ സ്നേഹം ലഭിക്കാൻ ഭീമമായ സ്നേഹം ഉള്ളിലൊതുക്കി കാത്തിരിക്കുന്ന വൃകോദരന്റെ മനസ്സ് ഈ കവിതയിൽ നന്നായി ചിത്രീകരിച്ചിരിക്കുന്നു.

    congrats..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെറ്റു തിരുത്തിയിട്ടുണ്ട്...അഭിപ്രായത്തിനും അഭിനന്ദനത്തിനും നന്ദി ടീച്ചര്‍

      ഇല്ലാതാക്കൂ