പണിപ്പുരയിലാണു ഞാന്‍
രതിലോലയായി നില്ക്കുന്നോരു
അതിസുന്ദര കന്യകയുടെ
ശില്പം തീര്‍ക്കണം.....!
കല്പനകളുണ്ട് അഴകളവുകളുണ്ടത്
കാളിദാസന്റേതുതന്നെ....
ശില്പമതൊന്ന് ഞാനുളളിലും
തീര്‍ത്തിട്ടുണ്ട്......
കൊത്തിയെടുക്കണമത് കരിങ്കല്‍
ശിലകളില്‍ത്തന്നെ.....!
പുഷ്പദളം പോലെ മൃദുലമാ തളിര്‍മേനി
എങ്ങനെ സൃഷ്ടിച്ചെടുക്കുമാ -
കഠിന ശിലകളില്‍....?
ഉളിമുനകള്‍ ഇടിമിന്നല്‍
പോല്‍ ചെന്നു പതിക്കണം
ശിലാഹൃദയത്തില്‍ നിന്ന്
ചോര പൊടിഞ്ഞുതിരും വരെ.....!
ഇടതടവില്ലാതുയരുന്ന ശബ്ദങ്ങള്‍ക്കിടയില്‍
പൊടി പടലങ്ങളുയരും
പുക മഞ്ഞു പോലെ....!
ഇമചിമ്മിയടക്കെരുതെന്നാലും
പണി തീര്‍ന്നു കഴിയും വരെ
അതാരും കാണാനും പാടില്ല ...!
നറു നിലാവുപോലാ മുഖം
തെളിയണം......!
ലജ്ജയില്‍ മിഴികള്‍ കൂമ്പണം...!
കവിളിണകളിലെപ്പോഴുമൊരു
ഗൂഢസ്മിതം പാതിവിടര്‍ന്നാരു
പൂ പോലെ നിന്നു പരിലസിക്കണം..!
അധരങ്ങള്‍ ചെന്തളിരുപോല്‍ തുടിക്കണം...!
സ്തനങ്ങള്‍ ഇണയരന്നങ്ങളെപ്പോലെ
പറക്കുവാനായി തുറിച്ചു നില്ക്കണം ...!
അണിവയറിലൊരാലിലത്താലിപോല്‍
നാഭിച്ചുഴി അരുമയായി നിന്നു തിളങ്ങണം...!
അതിന്നു താഴെ ഉടുവസ്ത്രത്തിന്റെ മറവിലും
രതി ശൈലം നിന്നു തുടിക്കണം...!
മണിതംബുരു ശിരസ്സു പോലുളള
നിതംബങ്ങളില്‍........
അഴിച്ചിട്ട മുടിത്തുമ്പുവന്ന്
ഓളങ്ങളായലതല്ലണം....!
പണിപ്പുരയാലാണു ഞാന്‍
പകുതിതീര്‍ന്നാ ശില്പമൊന്ന്
നോക്കിയപ്പോള്‍.......
പകച്ചു പോകുന്നു ഞാനും...!
പലവട്ടം ചുറ്റികയ്ക്കടികിട്ടി
എന്റെ കൈകള്‍ തകര്‍ന്നു....
ഇനി വയ്യ....!!
ഉളിവെച്ചു ഞാന്‍ മടങ്ങുന്നു..
കരളുറപ്പുണ്ടെങ്കില്‍ നിങ്ങള്‍
പണിതുടരുക......
രതിലോലയായി നില്ക്കുന്നോരു
അതിസുന്ദര കന്യകയുടെ
ശില്പം തീര്‍ക്കണം.....!
കല്പനകളുണ്ട് അഴകളവുകളുണ്ടത്
കാളിദാസന്റേതുതന്നെ....
ശില്പമതൊന്ന് ഞാനുളളിലും
തീര്‍ത്തിട്ടുണ്ട്......
കൊത്തിയെടുക്കണമത് കരിങ്കല്‍
ശിലകളില്‍ത്തന്നെ.....!
പുഷ്പദളം പോലെ മൃദുലമാ തളിര്‍മേനി
എങ്ങനെ സൃഷ്ടിച്ചെടുക്കുമാ -
കഠിന ശിലകളില്‍....?
ഉളിമുനകള്‍ ഇടിമിന്നല്‍
പോല്‍ ചെന്നു പതിക്കണം
ശിലാഹൃദയത്തില്‍ നിന്ന്
ചോര പൊടിഞ്ഞുതിരും വരെ.....!
ഇടതടവില്ലാതുയരുന്ന ശബ്ദങ്ങള്‍ക്കിടയില്‍
പൊടി പടലങ്ങളുയരും
പുക മഞ്ഞു പോലെ....!
ഇമചിമ്മിയടക്കെരുതെന്നാലും
പണി തീര്‍ന്നു കഴിയും വരെ
അതാരും കാണാനും പാടില്ല ...!
നറു നിലാവുപോലാ മുഖം
തെളിയണം......!
ലജ്ജയില്‍ മിഴികള്‍ കൂമ്പണം...!
കവിളിണകളിലെപ്പോഴുമൊരു
ഗൂഢസ്മിതം പാതിവിടര്‍ന്നാരു
പൂ പോലെ നിന്നു പരിലസിക്കണം..!
അധരങ്ങള്‍ ചെന്തളിരുപോല്‍ തുടിക്കണം...!
സ്തനങ്ങള്‍ ഇണയരന്നങ്ങളെപ്പോലെ
പറക്കുവാനായി തുറിച്ചു നില്ക്കണം ...!
അണിവയറിലൊരാലിലത്താലിപോല്‍
നാഭിച്ചുഴി അരുമയായി നിന്നു തിളങ്ങണം...!
അതിന്നു താഴെ ഉടുവസ്ത്രത്തിന്റെ മറവിലും
രതി ശൈലം നിന്നു തുടിക്കണം...!
മണിതംബുരു ശിരസ്സു പോലുളള
നിതംബങ്ങളില്‍........
ഓളങ്ങളായലതല്ലണം....!
പണിപ്പുരയാലാണു ഞാന്‍
പകുതിതീര്‍ന്നാ ശില്പമൊന്ന്
നോക്കിയപ്പോള്‍.......
പകച്ചു പോകുന്നു ഞാനും...!
പലവട്ടം ചുറ്റികയ്ക്കടികിട്ടി
എന്റെ കൈകള്‍ തകര്‍ന്നു....
ഇനി വയ്യ....!!
ഉളിവെച്ചു ഞാന്‍ മടങ്ങുന്നു..
കരളുറപ്പുണ്ടെങ്കില്‍ നിങ്ങള്‍
പണിതുടരുക......
ആയുധം വച്ച് കീഴടങ്ങുന്നു
മറുപടിഇല്ലാതാക്കൂഞാന് ഒരു പരാജിത ഹൃദയം...
ഇല്ലാതാക്കൂഉളിവെച്ചു ഞാനും മടങ്ങുന്നു കരളുറപ്പുണ്ടെങ്കില്‍ നിങ്ങള്‍
മറുപടിഇല്ലാതാക്കൂപണിതുടരുക.അതിസുന്ദരകന്യകയുടെ ശില്പം തീര്‍ക്കണം ശിലയില്‍..'..
(എഴുത്തില്‍ അക്ഷരപിശകുകള്‍ വന്നോ ? നോക്കണം )
സ്ക്രീനിലെ വെള്ളി വെളിച്ചത്തില്‍ അക്ഷര പിശാചുക്കളെ ആട്ടിയകറ്റുക എന്നത് വളരെ ശ്രമകരം തന്നെ..എങ്കിലും കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്..അഭിപ്രായത്തിന് നന്ദി കാത്തി
ഇല്ലാതാക്കൂഒരു കവിഹൃദയം, കലാഹൃദയം എല്ലാം ഇവിടെ നന്നേ തെളിഞ്ഞു കാണുന്നു. ''എല്ലാ ശിലകളിലും മനോഹരമായ അനേകം അനേകം ശിൽപ്പങ്ങൾ ഒളിഞ്ഞുകിടക്കുന്നു. അത് പുറത്തുകൊണ്ടുവരികമാത്രമേ വേണ്ടൂ'' എന്ന് പ്രഗല്ഭനായ ഒരു ശിലിപി പറഞ്ഞത്രേ. സ്ത്രീ, സ്ത്രീ സൌന്ദര്യം മനുഷ്യന്, പ്രത്യേകിച്ച് കവിക്ക്, കലാകാരന് എന്നും ഒരു ആവേശമാണ്. ആ ആവേശത്തോടെ ശിൽപം കൊത്താനിരുന്നു. കവിയുടെ, ശില്പ്പിയുടെ ആവേശത്തെക്കാൾ മുന്നില് നില്കുന്നു ആരുടെ ശില്പമാണോ ഉദ്ദേശിച്ചത് അവളുടെ യഥാര്ത്ഥ സൌന്ദര്യം എന്നത് മനസ്സിലാക്കി, അന്ധാളിച്ചു ലക്ഷ്യത്തിലെത്താൻ സാധിക്കാഞ്ഞ കവി എനിക്ക് വർണ്ണിക്കാൻ വാക്കുകളില്ല എന്ന കവിവചനങ്ങളെ ഒര്മ്മിപ്പിക്കുമാറു, ആയുധം വെച്ച് കീഴടങ്ങുന്ന ശില്പിയെ വരച്ചു കാട്ടി. മനോഹരം. ഇത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ആശംസകൾ.
മറുപടിഇല്ലാതാക്കൂഈ കവിത ഞാന്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പേ എഴുതിയതാണെങ്കിലും മടിച്ചു മടിച്ചാണ് പോസ്റ്റു ചെയ്ത്....മറ്റൊന്നും കൊണ്ടല്ല വാക്കുകളും വര്‍ണ്ണനകളും ചേരേണ്ടിടത്ത് ചേരേണ്ടതു പോലെ ചേര്‍ന്നില്ലങ്കില്‍ അശ്ലീലമെന്ന് തോന്നാനിടയുണ്ട്..അഭിപ്രായത്തിന് നന്ദി ഡോക്ടര്‍
ഇല്ലാതാക്കൂഒരു കൊച്ചു വ്യാഖ്യാനം: എതിര് ലിംഗത്തിലുള്ള ദേവീ/ദേവന്മാരോടു ഭക്തി/ആരാധന അധികരിക്കുമ്പോൾ അത് പ്രണയം/പ്രേമം, കാമം/മോഹം എന്നിവയിലേക്ക് യാന്ത്രികമായി സഞ്ചരിച്ചു എന്ന് വരും. ഇത് ചരിത്ര, പൌരാണികമായി ഉദ്ധരിച്ചു പറയാം. മീര, പെരുന്തച്ചൻ എന്നിവരെ നോക്കുക. മീര, കൃഷ്ണഭക്തിയിൽ നിന്ന് പ്രേമത്തിലേക്ക്. ദേവീ വിഗ്രഹം കൊത്താനിരുന്ന പെരുന്തച്ചൻ, തമ്പുരാട്ടിയെ മാതൃക ആക്കിയപ്പോൾ, ബാക്കി പറഞ്ഞ എല്ലാം ആയി! എന്നാൽ, തച്ചൻ തെറ്റ് മനസ്സിലാക്കി മനസ്സിനെ ഒരുവിധം നിയന്ത്രിച്ചു, വിഗ്രഹം പൂര്ത്തിയാക്കി. ഇവിടെ, കവി/ശില്പ്പി, ഈ വികാരങ്ങൾക്ക് അടിമപ്പെട്ടു, പകച്ചുപോയി. മനസ്സും കണ്ണും ക്ഷീണിച്ചു. അത് ശരീരത്തെ ബാധിച്ചു. പാവം ജ്വരം കേറി അവിടെനിന്നു രക്ഷപ്പെട്ടു!
ഇല്ലാതാക്കൂശില്പ്പചാരുതയുള്ള വരികള്‍
മറുപടിഇല്ലാതാക്കൂനല്ല വാക്കുകള്‍ക്ക് നന്ദി മുഹമ്മദ് സാബ്
ഇല്ലാതാക്കൂചിന്തയാകുന്ന ഉളി പാതിവഴിവെച്ച് മടങ്ങിപോവാതിരിക്കുക.
മറുപടിഇല്ലാതാക്കൂധൃതിയേതുമില്ലാതെ ക്ഷമയോടെ ഉളിക്ക് മൂര്‍ച്ചയും,കൂര്‍മ്മതയും വരുത്തി ഉള്ളില്‍വിരിഞ്ഞ ഭാവനാവിലാസങ്ങള്‍ ചാരുതയോടെ, കരവിരുതോടെ കൊത്തിയെടുക്കുക.പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ വിചാരിച്ച ശില്പം അവസാനം
മനോഹരമായി മാറും,തീര്‍ച്ച.
അര്‍ത്ഥമുള്ള കവിത
ആശംസകള്‍
ഒരു കലാകാരന് ഏറ്റവും പ്രധാനമായി വേണ്ടത് ധ്യാനമാണ്..അതിന് ഭംഗം വന്നാല്‍ പിന്നെയെല്ലാം വഴിപാടായിപ്പോകും....നന്ദി തങ്കപ്പന്‍ സാര്‍ ഈ വിലയേറിയ അഭിപ്രായത്തിന്
ഇല്ലാതാക്കൂശിൽപം ശില്പ്പിയെ സ്നേഹിക്കട്ടെ അത്രത്തോളം ശില്പ്പി പ്രഗൽഭാനാണ്. പ്രതിമകല്ക്ക് ജീവൻ പകരുന്ന ശില്പ്പി മനോഹരമായ ഒരു കാവ്യാ ശിൽപം തന്നെ കൊത്തി ഇട്ടു വേറിട്ട ഒരു അനുഭവം ആയി.. അനുരജിന്റെ ക്യാന്വാസ് വളരെ വിശാലമായി ഈ ശിൽപം
മറുപടിഇല്ലാതാക്കൂനന്ദി ബൈജു നല്ല വാക്കുകള്‍ക്ക്.....
ഇല്ലാതാക്കൂശില്പിയെ തേടി ശില്പം പിറകെ വന്നേക്കുമേ !
മറുപടിഇല്ലാതാക്കൂപക്ഷേ മമസ്സിലുളള ശില്പം കൊത്താന്‍ കഴിഞ്ഞില്ലല്ലോ....അതിന്റെ വേദനയുണ്ട്
ഇല്ലാതാക്കൂകല്പനകളുണ്ട് അഴകളവുകളുണ്ടത്
മറുപടിഇല്ലാതാക്കൂകാളിദാസന്റേതുതന്നെ....
ആദികവിയും കാളിദാസനും പണിതിട്ട
പാതയിൽ നീങ്ങും നാമെത്ര ഭാഗ്യവാന്മാർ
ഈ കവിതാശില്പം പൂർണമാണ് ..ആശംസകൾ
നന്ദി..ശരത് നല്ല വാക്കുകള്‍ക്ക്...
ഇല്ലാതാക്കൂഅനുരാജ്,
മറുപടിഇല്ലാതാക്കൂകവിതയിലെ ശില്പം പകുതിവഴിയിൽത്തന്നെ മനോഹരം.എന്നാൽ കവി പൂർത്തീകരിച്ച കാവ്യശില്പം അതിലേറെ മനോഹരമായിരിക്കുന്നു.! അഭിനന്ദനങ്ങൾ...
ശുഭാശംസകൾ...
ആശംസകള്‍ക്കും..അഭിനന്ദനങ്ങള്‍ക്കും നന്ദി സൌഗന്ധികം
ഇല്ലാതാക്കൂവീണ്ടും ആ ചലനചിത്രം കണ്ടു അല്ലെ !!!!!!!♫
മറുപടിഇല്ലാതാക്കൂഎന്തോന്ന്...മനസ്സിലായില്ല....അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി കുട്ടനാടന്‍ കാറ്റേ...
മറുപടിഇല്ലാതാക്കൂഅപൂര്ണമായി നില്‍ക്കുന്ന ശില്‍പ്പത്തിന്റെ മുഖശ്രീയില്‍ അസംതൃപ്തിയുടെ നിഴല്‍പാടുകള്‍ കാണുന്നു.
മറുപടിഇല്ലാതാക്കൂ