പനിക്കിടക്കയില്‍
കടും പുതപ്പിനുളളില്‍
ചുരുണ്ടു കൂടി കിടക്കുകയാണ് ഞാന്‍
ഇടയ്ക്കിടെ ഉള്ളില്‍ നിന്നും
കൊടുങ്കാറ്റ് വന്ന് കിടുങ്ങുന്നുണ്ട്
ഞാനാലില പോലെ വിറക്കുന്നുമുണ്ട്
അരിച്ചരിച്ചെത്തിയ മൂത്രശങ്ക
പിടിച്ചു നിര്‍ത്തിയിട്ടതു
തുളച്ചുകയറുന്നു ....
സഹിക്കുവാനിനി വയ്യ.....!
കിടക്കവിട്ടെഴുനേല്ക്കുവാനും വയ്യ
നടുനിവര്‍ത്തിയൊന്നെഴുനേറ്റിരിക്കുവാനും
കഴിയുന്നില്ല.......
ശിരസ്സിനുള്ളില്‍.........
കടന്നല്‍ കൂടിളകിമറിയുന്നു
നരച്ച വാവലുകള്‍ തലങ്ങും വിലങ്ങും
ചിറകടിച്ചൊച്ചവെച്ച് പറക്കുന്നു
കരിന്തേളുപോല്‍ വിശപ്പു
പിടിമുറുക്കിയിട്ടുണ്ടെന്നാലും
ഒന്നു കഴിക്കുവാനും വയ്യല്ലോ...
തികട്ടിവന്നൊരോക്കാനം
തൊണ്ടയില്‍ തന്നെ
കുരുങ്ങി കിടപ്പുണ്ട്....
നാശം പിടിച്ച നാക്കത്
കാഞ്ഞിരം പോല്‍ കയ്ചിട്ട്
പറിച്ചെറിയുവാനും തോന്നുന്നു...!
ചുട്ടപപ്പടം പൊടിച്ചിട്ട്.....
പൊടിയരിക്കഞ്ഞി മോന്തി
കുരുമുളകിട്ട് കൊടും ചൂടില്‍
കരിപ്പുകട്ടി കാപ്പി നുണഞ്ഞിറക്കി
സ്മൃതികളെ പുതച്ചുമൂടി താലോലിച്ച്
സുഖദമായുറക്കത്തിലേക്കുവഴുതി
വീണൊരാ പനിക്കാലവും
പടികടന്നു പോകുകയാണോ...?.
പടച്ച തമ്പുരാനേ.......
ഞാനെന്തു തെറ്റ് ചെയ്തു....?
ഇടയ്ക്കിടെ കവിതയെഴുതി
ചെടിപ്പിക്കുമെന്നല്ലാതെ.....
ഒടിച്ചുമടക്കി എന്നെ
കിടക്കയിലാക്കുവാന്‍....!
പനിയാണെങ്കില്‍ നാളെ ലീവ് ലെറ്റര്‍ എഴുതേണ്ടി വരും '
മറുപടിഇല്ലാതാക്കൂസത്യത്തില് ഈ വര്‍ഷം എനിക്കിതുവരെ പനി വന്നിട്ടില്ലന്നേ.....
ഇല്ലാതാക്കൂപനി മാറട്ടെ കവി സൌഖ്യം നേരുന്നു മഹാകവിക്ക് ഈ നോവിന്റെ പനിയെ സ്നേഹിച്ച കുഞ്ഞു കവിതയ്ക്ക്
മറുപടിഇല്ലാതാക്കൂഎനിക്ക് ഈ വര്‍ഷം ഇതുവരെ പനിവന്നിട്ടില്ല....പനിക്കോളാണ് വന്നത്. അതപ്പഴേ തുടര്‍ച്ചയായി പാരസറ്റാമോള്‍ ഗുളികകഴിച്ച് ഓടിച്ചു വിട്ടു. നല്ല വാക്കുകള്‍ക്ക് നന്ദി ബൈജു....
ഇല്ലാതാക്കൂപനി വര്‍ഷത്തില്‍ ഒന്നോരണ്ടോ വരുന്നത് ആയൂരാരോഗ്യത്തിന് ഉത്തമമാണെന്നാണ്
മറുപടിഇല്ലാതാക്കൂഅഭിജ്ഞമതം!
കവിത നന്നായി
ആശംസകള്‍
അങ്ങനെയൊക്കെപ്പറയുന്നത് കേട്ടിട്ടുണ്ട്. പനി രോഗമല്ലന്നോ...രോഗലക്ഷണമാണന്നോ...പക്ഷെ ഞാന്‍ പാരസെറ്റാമോള്‍ ഗുളികയുമായിട്ടാണ് നടപ്പ്. വിദൂരമായ ഒരു ലക്ഷണം കാണുമ്പഴേ പ്രയോഗിച്ചു തുടങ്ങും. എനിക്കിതൊന്നും സഹിക്കുവാനുളള ത്രാണിയില്ലന്നേ.......
ഇല്ലാതാക്കൂകവിയുടെ പനിക്കിടക്കയിലേക്ക് കവിത എഴുന്നള്ളുന്നു......
മറുപടിഇല്ലാതാക്കൂബ്ലോഗു തുടങ്ങിയ ശേഷം അവളുടെ വരവിനും പോക്കിനുമൊന്നു ഒരു സമയമില്ലന്നേ...വരുമ്പോള്‍ ഉപചാരം പറഞ്ഞ് സ്വീകരിക്കണം. അല്ലങ്കില്‍ അവള്‍ വന്ന പോലെ പടിയിറങ്ങിപ്പോകും....അഭിപ്രായത്തിന് നന്ദി പ്രദീപ് മാഷ്
ഇല്ലാതാക്കൂകവിതയ്ക്ക് പനിയില്ല
മറുപടിഇല്ലാതാക്കൂപക്ഷേ പനിയിലും കവിതയുണ്ട്...അഭിപ്രായത്തിന് നന്ദി അജിത് സാര്‍
ഇല്ലാതാക്കൂഇത് ചിക്കുന്‍ ഗുനിയ ആണെന്നാ തോന്നുന്നേ...
മറുപടിഇല്ലാതാക്കൂആശംസകള്...,...
http://aswanyachu.blogspot.in/
അയ്യോ എന്നെന്നേക്കുമായി എന്നെ ഒടിച്ചു മടക്കി വിടാനാണോ ഉദ്ദേശം....ഈ വരവിനും അഭിപ്രായത്തിനും നന്ദി അച്ചു...വീണ്ടും വരിക
ഇല്ലാതാക്കൂഒരു ചുക്കുകാപ്പി നേരുന്നു..
മറുപടിഇല്ലാതാക്കൂഈ സ്നേഹത്തിന് എന്നെന്നും നന്ദി...മുഹമ്മദ് മാഷ്
ഇല്ലാതാക്കൂഇതൊരു തരം നൊസ്റ്റാല്‍ജിക്‍ പനിയാണ്.
മറുപടിഇല്ലാതാക്കൂഒരു തരം സുഖമുള്ള നൊമ്പരപ്പനി.
ഒരു പനിയാശംസകള്‍ കൂടെയിരിയ്ക്കട്ടെ, അല്ലേ ?
ശരിയാണ്...അതൊക്കെ ഒരു കാലം...ഈ ആഗോളവല്ക്കരണവും, ഉദാരവല്ക്കരണവുമൊക്കെ സാദാരണ പനിയെ വരെ ബാധിച്ചിട്ടുണ്ട്....അഭിപ്രായത്തിനും നല്ല വാക്കുകള്‍ക്കും നന്ദി വിനോദ് മാഷ്
ഇല്ലാതാക്കൂപനിക്കിട്ടൊരു പണികൊടുത്തു അല്ലെ..??
മറുപടിഇല്ലാതാക്കൂഎവിടെ.... പനി നമുക്കിട്ടാണ് പണിതരുന്നത്......അഭിപ്രായത്തിന് നന്ദി ശരത്
മറുപടിഇല്ലാതാക്കൂഅനുരാജിനോടാ കളി..!! ദാ വരുന്നു പനിക്കിടക്കേന്നു ഒരു കിടിലൻ കവിത.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ.....
പനിയോടു കളിക്കാന്‍ പാവം ഞാനാര്...എന്നെ വെറുതെ വിട്ടേരെ. അഭിപ്രായത്തിന് നന്ദി സൌഗന്ധികം
ഇല്ലാതാക്കൂപനിയെ ഇഷ്ടപ്പെടണം എങ്കില്‍ ആ ചൂടുകഞ്ഞിയും ചുക്കുകാപ്പിയുമൊക്കെ ഉണ്ടാക്കിത്തരാന്‍ ഒരാള് വേണം.
മറുപടിഇല്ലാതാക്കൂഅതുകൊണ്ടാവും, പനി വന്നിട്ട് നാലുവര്‍ഷമായി എന്നതില്‍ എനിക്കൊരു വിഷമവും തോന്നാത്തത്.
പനിയെ ഇഷ്ടപ്പെട്ടിരുന്നു...പണ്ട് സ്കൂളിലൊക്കെ പഠിച്ചിരുന്ന സമയത്ത്. ഇപ്പോള്‍ അതിനുളള മാനസിക സ്ഥിതിയില്ല. നന്ദി സോണി വീണ്ടും വരിക
ഇല്ലാതാക്കൂPanichoode kavithayilum
മറുപടിഇല്ലാതാക്കൂഈ പനി രസിപ്പിച്ചല്ലോ..ആശംസകൾ...
മറുപടിഇല്ലാതാക്കൂപനി കിടക്കയിൽ നിന്നൊരു കവിത ! എന്റെ ആശംസകൾ...
മറുപടിഇല്ലാതാക്കൂ