ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജൂൺ 18, ചൊവ്വാഴ്ച

ലെവല്‍ ക്രോസ്സില്‍ നിന്നും നിലവിളികളോടെ


ഇത്തിരി കൂടി സ്പീഡില്‍ വിടാമോ
വേഗം.......വേഗം........!
പെട്ടന്നുതന്നെയപ്പുറമിറങ്ങണം
മുഹൂര്‍ത്തമിങ്ങടുത്തെത്തുവാറായല്ലോ....?.
കെട്ടമഴകാരണം ഇറങ്ങുവാനിത്തിരി
താമസ്സിച്ചു പോയി.........
കഷ്ടിച്ചങ്ങെത്തുവാനുളള സമയം
മാത്രം ബാക്കി............

മുന്നിലിടം കോലിട്ട് വന്നു വീഴാനിടയുണ്ട്
നിശ്ചയം.....
ഉയര്‍ത്തിപ്പിടിച്ച വാള്‍പോലെ നില്ക്കും
ലെവല്‍ ക്രോസ്സിന്റെ ഉരുക്കുവേലി
വൈതരണിപോലതു മുറിച്ചു കടക്കണം
പെട്ടു പോയാലോ.......കഷ്ടം....!

എത്ര കേമനാണെങ്കിലും
ഇപ്പുറത്തുനിന്നപ്പുറത്തേക്ക് നോക്കി
നെടുവീര്‍പ്പിടാനേ കഴിയൂ...
ചത്തിഴഞ്ഞു പോകും നിമിഷങ്ങളെണ്ണി
കാത്തുനില്ക്കണം.......

എത്ര ലക്ഷ്യങ്ങള്‍, എത്രസ്വപ്നങ്ങള്‍
പൊട്ടിത്തെറിക്കുമെത്ര വികാരവിചാരങ്ങള്‍......
വന്നീ  ഗേറ്റിനുമുന്നില്‍ വഴിമുട്ടി
പഞ്ച പുച്ഛമടക്കി നില്ക്കുന്നു...

രക്ത മര്‍ദ്ദങ്ങളെത്രയുയര്‍ന്നു താണാലും
ആത്മസംഘര്‍ഷങ്ങളില്‍
ഹൃദയങ്ങളെത്ര പൊട്ടിത്തകര്‍ന്നാലും
രക്ഷയില്ല.....

ഒട്ടും കൂസലില്ലാതെ.......
മുക്കി മൂളി ഞരങ്ങിയും
ഇടയ്ക്കിടയ്ക്ക് ക്രുദ്ധനായി
നീണ്ട് നിലവിളിച്ചും
അജ്ഞാതമാമേതോ പ്രാക്തന-
ശിലായുഗത്തില്‍ നിന്നുളള
ഇഴജന്തുവിനെപ്പോലെ
ദുര്‍ഗന്ധം വമിപ്പിച്ച്
ട്രെയിന്‍ കടന്നു പോകും........
അതു വരെ കെട്ടി നിര്‍ത്തിയ
നദി പോലെ പൊട്ടിത്തരിച്ച്
തരിച്ചങ്ങനെ നില്ക്കണം....

ഇത്തിരി കൂടി സ്പീഡില്‍ വിടാമോ.....?
ലെവല്‍ ക്രോസ്സടയ്ക്കാനാണെന്നു തോന്നുന്നു
മുമ്പെ ചീറിയോടുന്ന വണ്ടിക്ക്
പിമ്പെ കുതിക്കണം.....
വേഗം....വേഗം........!
ഒട്ടുമിട കൊടുക്കരുത്.....
 ........................................
.....................................
എന്തൊരു കഷ്ടം തൊട്ടു തൊട്ടില്ല
ഒരു ഞാണകലത്തില്‍ മുന്നില്‍
വന്നു വീഴുന്നാ കമ്പിവേലി...
പെട്ടുപോയല്ലോ..........

21 അഭിപ്രായങ്ങൾ:

  1. ലെവൽ ക്രോസ്സുകൾ തടഞ്ഞു നിരത്തി തിരിച്ചു തരുന്നത് വിലപെട്ട ജീവനുകളാണ് നിമിഷങ്ങളുടെ വിലയ്ക്ക്

    നന്നായി എഴുതി എന്നാലും കഴിഞ്ഞ പോസ്റ്റിലെ ഫാൻ ഇപ്പോഴും മനസ്സില് വിഹ്വലതയുടെ കാറ്റു പടർത്തി കറങ്ങുന്നു. അത് ശരിക്കും ഹൃദയ സ്പർശി ആയി

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിന് നന്ദി ബൈജു. എന്റെ കഴിഞ്ഞ കവിതയിലെ ഫാന്‍ ഇപ്പോഴും താങ്കളുടെ മനസ്സില്‍ കിടന്നു കറങ്ങുന്നുണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. സത്യത്തില്‍ വേണമോ വേണ്ടയോയെന്ന് പലവട്ടം ആലോചിച്ചിട്ടാണ് ആ വരികള്‍ എഴുതിയത്.....

      ഇല്ലാതാക്കൂ
  2. പൊട്ടിത്തെറിക്കുമെത്ര വികാരവിചാരങ്ങള്‍...... വന്നീ ഗേറ്റിനുമുന്നില്‍ വഴിമുട്ടി
    പഞ്ച പുച്ഛമടക്കി നില്ക്കുന്നു - ജീവിതത്തില്‍ ചിലപ്പോഴല്ല എപ്പോഴും മനുഷ്യന്റെക്കാര്യം ഇങ്ങനെ തന്നെയാണ് ....നീരിക്ഷണങ്ങള്‍ നടക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തിര്‍ച്ചയായും.....എത്ര കേമനാണെങ്കിലും ചില അവസരങ്ങളില്‍ മനുഷ്യന്‍ എത്ര നിസ്സാരനാണ്...അഭിപ്രായത്തിന് നന്ദി അനീഷ്

      ഇല്ലാതാക്കൂ
  3. അവനവന്‍റെ തെറ്റ് അല്ലാതാക്കാനുള്ള ന്യായീകരണങ്ങള്‍ മനുഷ്യസ്വഭാവമാണ്.
    വാഹനങ്ങളുടെ അമിതവേഗത എത്രയോ ജീവിതങ്ങളെ ബലികൊടുക്കുന്നു!
    അതുപോലെതന്നെ ലെവല്‍ ക്രോസ്സില്ലാത്തിടത്തും.......
    മുഹൂര്‍ത്തത്തിനെത്തേണ്ട വിവാഹപാര്‍ട്ടിയാണോ വാഹനത്തില്‍..?
    താങ്കളുടെ മറ്റുള്ള രചനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രചന നിലവാരം
    പുലര്‍ത്തിയില്ല എന്നെനിക്കു തോന്നുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലോകം ഒരു വശത്ത് കുതിച്ചു പായുകയാണ്...എല്ലാകുതിപ്പുകള്‍ക്കിടയിലും ഇങ്ങനെ ചില ഇടങ്കോലുകള്‍....പെട്ടുപോയാല്‍ എത്രയോ നേരം കാത്തു കിടക്കേണ്ടി വരും...ഈ കവിതയില്‍ മൂഹൂര്‍ത്തമെന്നുദ്ദേശിച്ചത് വിവാഹം, നൂലുകെട്ട്, ചോറൂണ് അങ്ങനെ ഏതു മുഹൂര്‍ത്തവുമാകാം....അഭിപ്രായത്തിനും ഈ തുറന്നു പറച്ചിലിനും നന്ദി തങ്കപ്പന്‍ സാര്‍

      ഇല്ലാതാക്കൂ
  4. ജീവിതത്തിന്റെ ലവല്‍ക്രോസിങ്ങുകള്‍ .....

    മറുപടിഇല്ലാതാക്കൂ
  5. ലെവല്‍ ആയിട്ട് ക്രോസ് ചെയ്യണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലെവല്‍ ഇല്ലാത്തതാണ് പ്രശ്നം....നന്ദി അജിത് സാര്‍

      ഇല്ലാതാക്കൂ
  6. ശ്രദ്ധവേണം .. ഇല്ലേൽ ജീവിതം ക്രോസ്സ് ആയിപോകും ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പീസു പീസായിപ്പോകും എന്നു പറ....അബിപ്രായത്തിന് നന്ദി നിധീഷ്

      ഇല്ലാതാക്കൂ
  7. ക്രോസിംഗ് ലെവെലെല്ലെങ്കില്‍ ജീവിതവും ക്രോസ് ആവും !




    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ക്രോസ്സിംഗ് ലെവലുകള്‍ ആവശ്യം തന്നെ. അതെപ്പോഴും ക്രോസ്സായിക്കിടക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം..ആദ്യമായി ഈ ബ്ലോഗിലേക്കുളള വരവിന് നന്ദി അശ്രൂസ്

      ഇല്ലാതാക്കൂ
  8. ക്ഷമ സഹനം തുടങ്ങിയവ വെറും പഴഞ്ചന്‍ വിശ്വാസങ്ങളാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു പുതുതലമുറയെ പരിഹാസരൂപേണ ചൂണ്ടിക്കാണിക്കുന്നു ചില വരികള്‍ ..നന്നായി

    മറുപടിഇല്ലാതാക്കൂ
  9. നല്ല വരികള്‍.
    നിയന്ത്രണങ്ങള്‍ എപ്പോഴും നല്ലതിനാണ്.
    ചിലതില്‍ കുടുങ്ങിപ്പോയാല്‍ പിന്നെ...
    ആരും സാധാരണ എഴുതാത്ത വിഷയങ്ങളിലാണല്ലോ താങ്കള്‍ കൈവയ്ക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാണാത്തത്തത് കാണുക..കേള്‍ക്കാത്തത് കേള്‍ക്കുക....ഒന്നും മനപൂര്‍വ്വം ചെയ്യുന്നതല്ല...എവിടെ നിന്നൊക്കെയോ എഴുതുവാനുളള വിഷയങ്ങള്‍ എന്നെത്തേടി വരുന്നു. ആത്മ പ്രകാശനത്തിന് ഒരു വേദി കിട്ടിയതോടെ അത് പ്രകടിപ്പിക്കുന്നു..അത്രമാത്രം. അതിന് വായനക്കാരായ ബ്ളോഗ് സുഹൃത്തുക്കള്‍ നല്കുന്ന പിന്തുണ വളരെ വലുതാണ്...നന്ദി സോണി

      ഇല്ലാതാക്കൂ
  10. ഈ ജീവിതപ്പാച്ചില്‍ എങ്ങോട്ടാണ്...?

    മറുപടിഇല്ലാതാക്കൂ
  11. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് പോലോരവസ്ഥയില്‍ ലെവല്‍ ക്രോസ്സില്‍ പെട്ട് പോയവര്‍ക്ക് ....

    മറുപടിഇല്ലാതാക്കൂ
  12. ഇരട്ട പാത വന്നതോടെ ലെവൽ ക്രോസുകൾ മരണ കവാടമായി മാറിയിട്ടുണ്ട്. ട്രെയ്നിന്റെ അവസാന ബോഗി കഴിഞ പാടെ പാളം മുറിച്ചു കടന്ന ഒരുപാട് ജീവനുകൾ എതിർ പാളത്തിലൂടെ വന്ന ട്രെയ്നുകൾ കവർന്നെടുത്തിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ