ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

യാത്രികര്‍ കൃപയാ ധ്യാന്‍ ദീജിയേ.....




യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
യാത്രാവണ്ടിയിതാ.....
വന്നെത്തുവാന്‍ പോകുന്നു
പ്ലാറ്റ് ഫോം നമ്പര്‍ ഒന്നില്‍
കേള്‍ക്കുവാനേറെ
കാത്തുകൊതിച്ചൊരാ
പെണ്‍ശബ്ദം മുഴങ്ങുന്നു
പിന്നെയും പിന്നെയും താളത്തില്‍..

യാത്രികര്‍ കൃപയാ ധ്യാന്‍ ദീജിയേ
യാത്രീ ഗാഡീ ആയേംഗി
പ്ലാറ്റ് ഫോം നമ്പര്‍ ഏക്പര്‍‍
ഥോടീസി ദേര്‍ മേം..........

ദൂരെ മുഴക്കം കേള്‍ക്കുന്നു.....
നെഞ്ചിന്നുള്ളു പിടയ്ക്കുന്നു
ചുമ്മാ......ചുമ്മാ....
ഒക്കെ റെഡിയല്ലേ.....
പിന്നെന്താണ്.....പിന്നെന്താണ്...?
തോക്കും പിടിക്കും കൈകള്‍
വിറയ്ക്കാന്‍ പാടുണ്ടോ..
എല്ലാമെടുത്തു വെച്ചിട്ടുണ്ടെന്ന്
എത്ര പ്രാവശ്യമുറപ്പിച്ചതാണ്
എന്നാലും ചിന്തയിലെന്തോ
മറന്നെന്നപോലൊരു തോന്നല്‍
നിന്നു വിങ്ങുന്നു....

ചാര്‍ട്ടുമുഴുവന്‍ പരതി മുഷിഞ്ഞാണേലും
പേരു ചികഞ്ഞെടുത്തില്ലേ...?
കോച്ച് പൊസിഷന്‍ നോക്കി
വലഞ്ഞാണേലും
കണ്ടു പിടിച്ചില്ലേ...?
എന്നാലുമൊന്നുകൂടി പേഴ്സ്
തുറന്നൊന്ന് നോക്കിക്കോളൂ
ടിക്കറ്റവിടെ ഭദ്രമായില്ലേ....?
ഐഡന്റിറ്റി കാര്ഡും....?

അച്ചാറ്, ഇടിച്ചമ്മന്തി, കാച്ചെണ്ണ
സൌഹൃദം പങ്കുവെച്ച്
നീട്ടുവാനായി
രക്തനിറമുളള ഹല്‍വ
പിന്നുത്തരേന്ത്യന്‍ സാബിനെ
ശബ്ദമില്ലാതെ മണിയടിക്കുവാനായി
പച്ചവെളിച്ചെണ്ണയും...
ഒക്കെയും കുത്തിനിറച്ച്
ചീര്ത്തു തടിച്ചൊരു ബാഗും
തൂക്കിയിങ്ങെത്തിയില്ലേ...?

എന്നാലുമെന്നാലും
എന്തെന്നറിയില്ല.....
ചിന്തയിലെന്തോ
വിഷാദം ഘനീഭവിച്ചു നില്ക്കുന്നു
ഉറ്റവരെ വേര്‍പെട്ടു പോകുന്നതിന്
ദുഖമാണോ....?
ശപ്ത താഴ്വരകള്‍ നല്കും
നിശബ്ദതയാണോ...?
എന്തെന്നറിയില്ല
പിന്നെയും രണ്ടു ദിനങ്ങള്‍ കഴിഞ്ഞ്
അട്ടുനാറിയ വിഴുപ്പുകെട്ടു
പോല്‍ അങ്ങേ സ്റ്റേഷനില്‍
ചെന്നങ്ങിറങ്ങുമ്പോഴുമുണ്ടാകും
ഇതേ വല്ലായ്ക.......!
ഇതല്ലാതെ വയ്യല്ലോ....?
എന്നാലിനി ചെന്നിട്ടു വിളിക്കാം

ഫോര്‍ ദി കൈന്‍ഡ് അറ്റന്‍ഷന്‍
ഓഫ് ദി പാസഞ്ചേഴ്സ്
ദി ട്രെയിന്‍ ഈസ് അറൈവിംഗ്
ഷോര്‍ട്ട്ലി ഓണ്‍ പ്ലാറ്റ് ഫോം
നമ്പര്‍ വണ്....
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
യാത്രാവണ്ടിയിതാ
വന്നെത്തുവാന്‍ പോകുന്നു
റ്റാറ്റാ....റ്റാറ്റാ....റ്റാറ്റാ..... റ്റാറ്റാ


20 അഭിപ്രായങ്ങൾ:

  1. സംഗീതം പോലെ മനോഹരമായ ഇന്ത്യൻ റെയിൽവേയുടെ അനൗൺസ്മെന്റ് എന്റെ വല്ലാത്തൊരു കൗതുകമാണ് - ഒരു പട്ടാളക്കാരന്റെ തിരിച്ചുപോക്കിലും, ചാർട്ടിലെ പേരു ചികയലിലും, പേഴ്സിൽ നോക്കി ടിക്കറ്റ് ഉറപ്പു വരുത്തുന്നതിലുമൊക്കെ കവിത കണ്ടെത്താമെന്ന് അറിഞ്ഞത് ഇപ്പോഴാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജീവിതത്തിന്റെ ഒരു ദശാസന്ധിയില്‍ കുറച്ചുകാലം ഒരു അരപ്പട്ടാള കാരനായി വേഷം കെട്ടിയിട്ടുണ്ട് ...ആ ദീപ്തമായ ഓര്‍മ്മകളില്‍ നിന്നും എഴുതിയതാണ് ..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. നൂറിലധികം പോസ്റ്റുകള്‍ പബ്ലിഷ് ചെയ്ത ഈ ബ്ലോഗ്ഗില്‍ ഇത് മൂന്നാം തവണയാണ് റഈ സ് അഭിപ്രായം രേഖപ്പെടുത്തുന്നത് ..പക്ഷേ എനിക്ക് മറക്കാന്‍ കഴിയില്ല ..ഈ ബ്ലോഗ്ഗില്‍ ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയത് താങ്കളാണ്.....അന്ന് പകര്‍ന്നു കിട്ടിയ ഊര്‍ജ്ജത്തി ലൂടെയാണ് ഇന്നും മുന്നോട്ടു പോകുന്നത് ...നന്ദി

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. ഈ ബ്ലോഗ്ഗിലെ താങ്കളുടെ ആദ്യ അഭിപ്രായത്തിന് ഒരുപാടു നന്ദി ..പ്രിയ ജോയ്

      ഇല്ലാതാക്കൂ
  4. വരുമ്പോള്‍ റ്റാറ്റ കൊടുക്കുന്നോ :) എല്ലാത്തിലും കവിത ഉണ്ടെന്നു മനസിലായി .

    മറുപടിഇല്ലാതാക്കൂ
  5. തിരിച്ചുപോക്കുകള്‍ എപ്പോഴും ദുഃഖം നിറഞ്ഞതാണ്‌.....
    നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. കവിത വായിക്കുമ്പോൾ ഒരു യാത്ര പോകാൻ നിൽക്കുന്ന അതേ ഫീൽ കിട്ടുന്നുണ്ട്.നന്നായിരിക്കുന്നു.

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങനെയൊരു ഫീലിംഗ് കിട്ടുന്നുണ്ടെങ്കില്‍ ഈ കവിത അതിന്റെ ലക്‌ഷ്യം നേടി ....നന്ദി സൗഗന്ധികം ...

      ഇല്ലാതാക്കൂ
  7. ഒരു ട്രെയിന്‍ യാത്ര നടത്തിയിട്ട് എത്ര വര്‍ഷമായി!!
    ഈ കവിത വായിച്ചപ്പോ കൊതിയാവുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാരമില്ല ..പണ്ട് ഒരുപാടു ട്രെയിനില്‍ യാത്ര ചെയ്തതല്ലേ ബോംബെയ്ക്കും മറ്റും ...

      ഇല്ലാതാക്കൂ