പ്രിയ ബ്ലോഗ്ഗ് സുഹൃത്തുക്കളേ.....
ഇരുള്‍നിലാവ് 100 പോസ്റ്റുകള്‍ പിന്നിടുന്നതിന്റെ സന്തോഷത്തിലാണ്
ഞാൻ ഈ കുറിപ്പ് എഴുതുന്നത് . ഒരു ബ്ലോഗ്ഗിനെ സംബന്ധിച്ചിടത്തോളം 100 പോസ്റ്റുകള്‍ എന്നത്
അപൂര്‍വ്വമായ ഒരു സംഗതിയായതു കൊണ്ടല്ല.. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം
അത് ഒരു വിസ്മയമാണ് എന്നു പറയാതെ വയ്യ. ഉഷ്ണക്കാറ്റേറ്റു വരണ്ട മരുഭൂമി
പോലെ കിടന്ന ഒരു ഹൃദയത്തില്‍ നിന്നാണ് വസന്തത്തിന്റെ ഒരു പച്ചപ്പ് ഞാൻ
സ്വയം കണ്ടെത്തിയത് .രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2012 മാർച്ച് 31കാം തീയതി ഞാൻ ഈ ബ്ലോഗ്ഗ് തുടങ്ങുമ്പോള്‍ വര്‍ഷങ്ങളായി
സര്‍ഗ്ഗപരമായ വരള്‍ച്ചയിലും അതിന്റെ ഭീതിതവും അസഹവ്യമായ ഉഷ്ണത്തിലും
കഴിഞ്ഞിരുന്ന എനിക്ക് 100 പോസ്റ്റുകൾ എന്നത് വിദൂരമായ ഒരു സ്വപ്നം
മാത്രമായിരുന്നു .തുടക്കത്തിലെ ഏഴോ എട്ടോ പോസ്റ്റുകളൊഴിച്ച് ബാക്കിയെല്ലാം
ഞാന്‍ ബ്ലോഗ്ഗിംഗിന്‍റെ ഭാഗമായി എഴുതിയിട്ടുളളതാണ്.നൂറു പോസ്റ്റു
തികക്കുന്നതിനു ബോധ പൂർവ്വമായ ഒരു ശ്രമവും ഞാൻ നടത്തിയിട്ടില്ല. ഹൃദയത്തിൽ
തോന്നിയത് ഹൃദയത്തിന്റെ ഭാഷയിൽ പറയാനുള്ള ചില ശ്രമങ്ങൾ നടത്തി. അത്ര
മാത്രം. ചിലതൊക്കെ ലക്ഷ്യം കണ്ടു....ചിലതൊക്കെ പാളി.... 100 പോസ്റ്റുകൾ
പബ്ലിഷ് ചെയ്തിട്ടും ബൂലോകത്ത് ഞാൻ അധികം വായിക്കപ്പെടുന്ന ഒരു
എഴുത്തുകാരനൊന്നുമല്ല.സ്വന്തമായി ഒരു കമ്പ്യൂട്ടറു പോലുമില്ലാതെ
ബ്ലോഗ്ഗെഴുതുന്ന ഒരു ഓണ്‍ലൈന്‍ എവുത്തുകാരന്‍റെ പരിമിതിയായി ഞാനതിനെ
ഉള്‍ക്കൊള്ളുന്നു... എങ്കിലും ഏതു പോസറ്റിട്ടാലും വന്നു അഭിപ്രായം
രേഖപ്പെടുത്തുന്ന കുറച്ചു സുഹൃത്തുക്കളേ എനിക്കും
ലഭിച്ചിട്ടുണ്ട്.ലോകത്തിന്റെ വിദൂരമായ എതെക്കെയോ കോണിലിരുന്നു അവർ പകര്ന്നു
തരുന്ന ഊര്ജ്ജമാണ് ഈ ബ്ലോഗ്ഗിലെ മുന്നോട്ടു നയിക്കുന്നത് .
വായിക്കപ്പെടുന്നതിനു വേണ്ടിയല്ല സ്വയം ഒന്ന് ബോധ്യപ്പെടുന്നതിനു വേണ്ടി
നൂറു പോസ്റ്റുകളുടെയും ലിങ്ക് താഴെ ചേർക്കട്ടെ. ഈ പോസ്റ്റുകളിലെ
ഏതെങ്കിലുമൊക്കെ ചിന്തകളോ,വരികളോ, രംഗങ്ങളോ,ഭ്രമകല്പനകളോ വായനക്കാരുടെ
ഹൃദയത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇരുള്‍നിലാവിലെ കവി
ധന്യനായി........
- സ്നേഹാദരങ്ങളോടെ
- അനുരാജ് . കെ.എസ്സ്
കോട്ടക്കകത്ത് തറയിൽ
തൊടിയൂർ നോര്‍ത്ത് . പി.ഓ
കരുനാഗപ്പള്ളി , കൊല്ലം
ksanurajveo@gmail .com
- പ്രിയ പെണ്‍സുഹൃത്തിന് സ്നേഹപൂര്‍വ്വം.......
- കൊച്ചുമകന്റെ അച്ഛമ്മ.....
- ഉയര്ച്ചപ്പെടാനുള്ള ചിലര്‍.....
- നഷ്ടസൂത്രങ്ങളുടെ ശിഷ്ടാവശിഷ്ടങ്ങള്‍.......
- വീടുപണിക്ക് ഒരു പണി.....!!
- ഇനിവരാനുള്ളൊരാള്‍....
- ഒരു അവിശുദ്ധ പ്രണയം.....
- ഇടവേളയ്ക്ക് ശേഷം തുടരും....
- കല്ല് കളിക്കുവാന്‍ വരുന്നുണ്ടോ..?
- അവസാനത്തെ കമ്പി......!!
- കാക്കുമാക്കോ.......കണ്ടു പിടിച്ചേ......
- തട്ടങ്ങള്‍ ഇളകുമ്പോള്‍.......
- എച്ചെടുപ്പിന്റെ ലാവണ്യ നിയമങ്ങള്‍.......
- കാലാവസ്ഥാ പ്രവചനം.......
- കണ്ണേ ....ഉറങ്ങുറങ്ങ്.....
- വെറും ചില അടുക്കള കാര്യങ്ങള്‍ ........
- ഉള്ളില്‍ ഒരു കളളന് .....
- പണ്ടത്തെ ആ പുളിമാങ്ങാ കാര്യം
- ശരിയോ...തെറ്റോ എന്ന് പറയാമോ....?
- കവിത വരുമ്പോള്‍........
- ബലി സ്മൃതികളിലില്ലാത്തവര്......
- പച്ചമഷിയുളള പേന.......
- കണ്ണാ കണ്ണാ...എണ്ണക്കിണ്ണം കണ്ടോ..?
- കോടാലി...ഒരു കോടാലി...
- മോഹ സൗഗന്ധികങ്ങള്‍......
- കല്ലു കൊത്തുവാനുണ്ടോ...?
- ചിത്രശലഭങ്ങള്‍ പറക്കുമ്പോള്‍.....
- റിവേഴ്സ് ഗിയറില്‍ ഒരു ശിഷ്യന്...
- പണിപ്പുരയില്‍ നിന്ന് ഒരു ശില്പി ഒളിച്ചോടുന്നു........
- കാണുന്നില്ലല്ലോ...പത്രക്കാരന് പയ്യനെ...?
- ഒറ്റമകള്‍....
- ഇരുള് നിലാവില് ഒരു കിളിവാതില്‍ ............
- പട്ടിയഴിഞ്ഞ് കിടപ്പുണ്ട്...സൂക്ഷിക്കുക...
- കര്‍ക്കിടകം ഒരു കളളി കാക്കാത്തി....
- മഴയുടെ പരിദേവനങ്ങള്‍.....
- പുകമറയില്‍ നിന്നൊരു പൂച്ച സന്യാസി...
- ഒട്ടുകമ്പനീസ് എക്സിക്യുട്ടീവ് മീറ്റിംഗ് ..
- ഡോക്ടര്‍ അകത്തുണ്ട്...കാത്തിരിക്കുക
- സുതാര്യ കേരളം പരിപാടിയിലേക്ക് ഒരു പരാതി.....
- വേര്‍ഡ് വേരിഫിക്കേഷന്......
- പനികിടക്കയില് നിന്നും പറയുവാനുളളത്....
- ലെവല്‍ ക്രോസ്സില്‍ നിന്നും നിലവിളികളോടെ
- ഒറ്റയ്ക്ക് ഒരു മടക്കയാത്ര..........
- കൊടിച്ചികൊതുകിന് പറയുവാനുളളത്..........
- ചില്ലക്ഷരങ്ങളേ നിങ്ങള്‍ക്കെന്തു പറ്റി.....
- മകനേ ...ഉണരൂ... വേഗം
- പ്രാരാബ്ധകാലത്തെ ചില വീട്ടു വിശേഷങ്ങള്‍......
- പെണ്ണുങ്ങളേ...സുല്ല്..സുല്ല്..!!
- ചില വരണ്ട കാഴ്ചകള്‍.......
- പൊട്ടുകമ്മല്......
- മണിയൊച്ച കേള്‍ക്കുന്നുണ്ടോ......
- ഇരുള് നിലാവില് രാപ്പാടി വീണ്ടും പാടുമ്പോള്‍........
- ലിഫ്റ്റ് ചോദിച്ച് ഒരാള്‍....
- നിങ്ങള്‍ക്കുമാകാം കോടീശ്വരന് .......
- ഞാന്‍ മഠത്തില്‍ ഗണേശന് MA, MEd.
- ചില ഒന്നാം തീയതി കയറ്റങ്ങള്‍.........
- വിഷുസ്മൃതി
- കറണ്ട് പോയി....
- ചിത്തരോഗാശുപത്രിയില്‍ നിന്ന് ഒരു കത്ത്...
- പരിധിക്ക് പുറത്ത് ഒരു പെണ്‍കുട്ടി....
- തന്റേതല്ലാത്ത ചില കാരണങ്ങള്‍.......
- അതിരില്‍ ഒരു ആഞ്ഞിലി.......
- നിര്‍വ്വഹണോദ്യോഗസ്ഥരോട് ചില ചോദ്യങ്ങള്‍
- കട്ടപ്പുറത്തു നിന്നും ഒരാനവണ്ടി.....
- എരിചട്ടിയിലേക്ക് ഒരു കോഴി.......
- ഇഞ്ച്വറി ടൈമില്‍ ഒരു ഗോളി..... .
- കൂടുവാന്‍ വരുന്നോ നിങ്ങള്‍ ........
- മരണത്തെയും കാത്ത് ഒരു പക്ഷി
- പോക്കുവരവിനു മുമ്പുളള ചില നീക്കുപോക്കുകള്‍
- ശരണാര്ത്ഥി
- വേണ്ടാ...സാക്ഷിപറയേണ്ടാ നിങ്ങള്‍..........
- സാക്ഷി പറയുമോ നിങ്ങള്‍ ...........?
- രമണാ നിന് മുരളികയെവിടെ .....?
- അജണ്ടയില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ ......
- ഞാന്‍ വീട് പൊളിച്ചു പണിയണമോ..?.
- പത്രാധിപര്‍ തിരിച്ചയച്ച ഒരു ഹൃദയം
- ???..സുഹൃത്തേ.. നീ എന്തോ മറന്നുവല്ലോ..!!
- പൂവാല വിലാപം
- കഴുതസവാരി
- പൊന്നു സഖാവേ....പൊറുക്കുക.
- എഴുതുവാന്‍ ഇനി എനിക്കൊന്നുമില്ല.......!
- ഇരുള്‍യാത്ര
- ഇടയില്‍ ഒരു ചോദ്യ ചിഹ്നം
- ക്രിസ്തുമസ്സ് നക്ഷത്രം
- അമ്മക്കല്ല്യാണം
- കഴുവേറി........
- തൂക്കുമരങ്ങള്‍ പൂക്കും മുമ്പ്
- ഉത്സവമേളം
- രണ്ടാം വരവ്
- മാസമുറ
- ഗ്യാസ് സ്റ്റൌ
- ഊര്‍മ്മിള ഒരു ദു:സ്വപ്നത്തിലാണ്..........
- സസ്നേഹം Chest No :13 -CISF RTC സിദാബാടി
- മലര്പ്പൊടിക്കാരന്
- സീതാപരിത്യാഗം
- ആഗതവൃത്താന്തം
- ചാറ്റിലുളള സുഹൃത്തിനോട്...........
- പൂച്ചക്കാരു മണികെട്ടും.......?
- വിഷു സ്മൃതി
- ഇടവപ്പാതി
- ഈ ഇരുള് നിലാവില് ഇത്തിരി നേരം
CONGRATS & BEST WISHES.
മറുപടിഇല്ലാതാക്കൂThanks a lot doctor...
ഇല്ലാതാക്കൂതുടരട്ടെ
മറുപടിഇല്ലാതാക്കൂനന്ദി കാത്തി.....
ഇല്ലാതാക്കൂരചനകളിൽ പുലർത്തുന്ന വ്യത്യസ്ഥതയും, വൈവിധ്യവുമാണ് അനുരാജിനെ ശ്രദ്ധിക്കാൻ കാരണമായത്. ബ്ളോഗെഴുത്തിലെ സ്ഥിരം ശൈലികളിൽ നിന്നെല്ലാം മാറിക്കൊണ്ട് സ്വന്തമായ ഒരു രീതി കണ്ടെത്താൻ അനുരാജ് ശ്രദ്ധിക്കുന്നുണ്ട്..... ബ്ലോഗെഴുത്തിൽ ഉറച്ച ചുവടുകൾ അടയാളപ്പെടുത്തുന്ന ഈ വേളയിൽ എല്ലാ നന്മകളും നേരുന്നു.....
മറുപടിഇല്ലാതാക്കൂആശംസകള്ക്ക് നന്ദി പ്രദീപ് മാഷ്...
ഇല്ലാതാക്കൂനൂറാശംസകള്
മറുപടിഇല്ലാതാക്കൂസപര്യ തുടരട്ടെ!!!
തീര്‍ച്ചയായും...താങ്കളെപ്പോലെയുളള ഏതാനും ചിലര്‍ നല്കിയ പ്രോത്സാഹനം കൊണ്ടാണ് ഇവിടെ വരെ എത്താന്‍ കഴിഞ്ഞത്.....നന്ദി അജിത് സാര്‍
ഇല്ലാതാക്കൂവായിച്ച ഇപ്പോഴും ഓർമയിൽ നില്ക്കുന്നു എന്നുള്ളതാണ് അനു രാജ് എന്നാ ബ്ലോഗ്ഗറുടെ പ്രത്യേകത ചിലത് കണ്ണ് നനയിച്ചിട്ടും ഉണ്ട് ഒരു കറങ്ങുന്ന ഫാൻ ഇപ്പോഴും മനസ്സിൽ ഒരു തരി പൊന്നിന്റെ വില ഇതൊക്കെ അതിൽ ചിലത് മാത്രം എല്ലാ ആശംസകളും ഹൃദയം നിറഞ്ഞ സന്തോഷത്തോടെ
മറുപടിഇല്ലാതാക്കൂഇതു പോലെയുളള പരാമര്‍ശങ്ങള്‍ ഒരു എഴുത്തുകാരനു കിട്ടുന്ന വലിയ അംഗീകാരമായി കരുതുന്നു....നന്ദി ബൈജു നല്ല വാക്കുകള്‍ക്ക്
ഇല്ലാതാക്കൂഎണ്ണത്തേക്കാള് ഗുണമാണ് പ്രധാനം.
മറുപടിഇല്ലാതാക്കൂതാങ്കളുടെ കൃതികള്‍ വ്യത്യസ്തതയും,മികവും പുലര്‍ത്തുന്നു.
തുടര്‍ന്നും നന്നായി എഴുതാന്‍ കഴിയട്ടേ!
ആശംസകള്‍
എണ്ണത്തേക്കാള്‍ ഗുണമാണ് പ്രധാനമെങ്കിലും ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം എപ്പോഴും എന്തെങ്കിലും എഴുതുവാനുണ്ടായിരിക്കുക എന്നത് വലിയ കാര്യമാണ്. ഇല്ലങ്കില്‍ വലിയ ഒരു ശ്വാസംമുട്ടല്‍ അനുഭവപ്പെടും...നന്ദി തങ്കപ്പന്‍ സാര്‍ ആശംസകള്‍ക്ക്
ഇല്ലാതാക്കൂനൂറു നൂറാശംസകള്‍ ഇരുള്‍ നിലാവിനും , ഇരുള്‍ നിലാവില്‍ എന്നും ഞങ്ങളുടെ മനസ് കുളിര്‍പ്പിക്കുന്ന അനുരാജിനും . ചെറുതല്ലാത്ത സന്തോഷം ഈ നൂറാമന് :). സ്നേഹം....
മറുപടിഇല്ലാതാക്കൂസന്തോഷം ആര്‍ഷ...ഈ വരവിനും ആശംസയ്ക്കും.....
ഇല്ലാതാക്കൂനൂറിന്റെ നിറവാര്‍ന്ന ഈ പോസ്റ്റിലെത്താനാണ് എനിക്ക് കഴിഞ്ഞത്. പതുക്കെ ഞാന്‍ പുറകോട്ട് വായിക്കാം.... ആശംസകള്‍,
മറുപടിഇല്ലാതാക്കൂസ്വാഗതം മുബി...വീണ്ടും വരുമല്ലോ.....
ഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂആശംസകള്ക്ക് നന്ദി മുഹമ്മദ് സാബ്......
ഇല്ലാതാക്കൂപ്രിയ സുഹൃത്തെ. നൂറാശംസകള്‍
മറുപടിഇല്ലാതാക്കൂനന്ദി ജോര്‍ജ്ജ്......
ഇല്ലാതാക്കൂതുടരുക ജൈത്രയാത്ര.. ആശംസകൾ
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട അനുരാജ്,
മറുപടിഇല്ലാതാക്കൂഈ പോസ്റ്റ് കാണാനല്‌പം വൈകി. പ്രമേയങ്ങളുടെ കണ്ടെത്തലിലും,അവയുടെ അവതരണത്തിലും പുലർത്തുന്ന വ്യത്യസ്തതയും,പുതുമയും അനുരാജെന്ന ബ്ലോഗർക്ക്, കവിക്ക് എന്തുകൊണ്ടും അഭിമാനിക്കാൻ വക നൽകുന്നു. ബ്ലോഗിലെ കമന്റുകളിൽ നിന്നും, ആസ്വാദകർ അവ ഹൃദയപൂർവ്വം സ്വീകരിക്കുന്നതായി എത്രയോ വട്ടം തെളിഞ്ഞിരിക്കുന്നു. തിരക്കിട്ട ജീവിതത്തിനിടയിലും എഴുത്ത് മറക്കാത്ത അനുരാജിന് പരിമിതികളെന്തായാലും, അവയെല്ലാം ഈ സാഹിത്യസപര്യ നിർവിഘ്നം, കൂടുതൽ പ്രശോഭയോടെ മുന്നോട്ട് നയിക്കാനുള്ള സാധ്യതകളാക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
സന്തോഷവും, സമാധാനവും നേരുന്നു.
ശുഭാശംസകൾ.....