(
ഇന്നലെ നവംബര്‍ 7 എന്റെ എച്ചെടുപ്പിന്റെ ടെസ്റ്റായിരുന്നു......!!)
കമ്പി
വീണുകിടപ്പുണ്ട്...
സ്പന്ദനങ്ങളൊന്നുമേ
നിലച്ചാറിയിട്ടില്ലതിനിപ്പോഴും...!
ചങ്കിലെ
തീയുമൊന്നാളി
യണഞ്ഞതേയുള്ളൂ...
ഒന്നും
മനപൂര്‍വ്വമായിരുന്നില്ലല്ലോ
സുന്ദരീ
നിന്നെ വന്ന് ചാരിയത്
.............പൊറുക്കുക
ഒന്നു
വേഗമെഴുന്നേറ്റു നിന്ന്
പുഞ്ചിരിച്ചിടാമോ..........?
ഒന്നുമേ
സംഭവിക്കാത്തതു
പോല്‍...
ഹന്ത..കഷ്ടമേ
എന്തു ചെയ്യാം
എന്നെ
കൊന്നു തിന്നുവാന്‍
പാകത്തില്‍
രണ്ടുകണ്ണുകള്
പിന്നില്
നില്ക്കുന്നത്
നിങ്ങളും,കണ്ടില്ലേ...........?
ചെന്നിടട്ടെ
ഞാന്‍....
ചെവിപൊത്തി.........!
രണ്ടുമാസത്തിലേറെ
നീണ്ടു
നിന്നൊരു
പരിശ്രമം
വെറുമൊരു
കമ്പിയില്‍ത്തട്ടി
തകര്‍ന്നു
പോകുവാന്‍
പാടുളളതാണോ....?
രണ്ടാഴ്ച
കഴിഞ്ഞ്
പിന്നെയും
കാണാം......
ഹ.. ഹ. ഞാനിതൊക്കെ എത്ര കണ്ടതാ.. :)
മറുപടിഇല്ലാതാക്കൂതന്നെ ...തന്നെ .....
ഇല്ലാതാക്കൂസാരമില്ല അടുത്തവട്ടം ശരിയാക്കാം
മറുപടിഇല്ലാതാക്കൂനല്ല വാക്കുകള്‍ക്ക് നന്ദി സുഹൃത്തേ ....
ഇല്ലാതാക്കൂശ്രമിക്കുക,പാസ്സായി കറക്കുക ചക്രം.
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി തങ്കപ്പന് സര് .........
ഇല്ലാതാക്കൂരണ്ടാഴ്ച കഴിഞ്ഞ്
മറുപടിഇല്ലാതാക്കൂപിന്നെയും കാണാം......
Kaananam. Aashamsakal.
THANKS DOCTOR.....
ഇല്ലാതാക്കൂതോമസ് പാല ആണോ വേളൂർ കൃഷ്ണൻ കുട്ടി ആണോ എന്നറിയില്ല ഒരു ഹാസ്യ നോവൽ ഉണ്ട് പഴയ ksrtc നമ്പർ വെച്ച് തുടങ്ങുന്ന ഒരെണ്ണം ഈ കമ്പി കഥ അതിൽ ഉണ്ട് വായിച്ചു അന്ന് ചിരിച്ചു
മറുപടിഇല്ലാതാക്കൂടെസ്റ്റ് കൊടുക്കുന്നവർ എല്ലാവരും പൊട്ടും കാരണം അങ്ങിനെയാ അവര് കമ്പി കുത്തി വച്ചിരിക്കുന്നത് അവസാനം സഹി കേട്ട് ആരൊക്കെയോ പറയും എങ്കിൽ സർ ഒന്ന് ഇതിലൂടെ ഒന്ന് ഓടിച്ചു കാണിചാട്ടെ പുള്ളി അവസാനം കേറി ഇരുന്നു ഒരു ഓടിപ്പുണ്ട് അവസാനം നോക്കുമ്പോ ഒരു കമ്പി മാത്രം വീഴാൻ കുറച്ചു ബാക്കി ബാക്കി എല്ലാം വീണു കിടക്കുന്നു അപ്പൊ അവരുടെ കമന്റ് സർ അതൂടി ഒന്ന് തട്ടി ഇട്ടിട്ടു പോണേ
രസമാണ്
എന്തായാലും കിട്ടും അനുരാജ് അടുത്ത ടെസ്റ്റ് മുറുക്കി പിടിച്ചോ
ഈ പിന്തുണയ്ക്ക് നന്ദി ബൈജു .....
ഇല്ലാതാക്കൂപരാജയം വിജയത്തിലെയ്ക്കുള്ള ചവിട്ട് പടിയാണെന്ന് ഒരാള്‍ പറഞ്ഞിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഅത് ശരിയാകണേ എന്നാണ് എന്റെയും പ്രാര്‍ത്ഥന ....
ഇല്ലാതാക്കൂസത്യായിട്ടും ആ ബ്രാക്കറ്റില്‍ കൊടുത്ത സാധനം വായിക്കാതെ കവിത വായിച്ചു തുടങ്ങിയ ഞാന്‍ ഓരോ വരിയിലും ഞെട്ടി - ഒന്നും മന്സിലയില്ലലോ -ഗഹനം എന്ന് കരുഹ്ടി ഒന്നൂടി ആദ്യം മുതല്‍ വായന തുടന്ഗ്യപ്പോഴല്ലേ ആ H അവിടെ കണ്ടത് :) haha.. പിന്നെ ചിരിക്കാതെ എന്ത് ചെയ്യാന്‍! അപ്പൊ അടുത്ത തവണത്തെ ടെസ്റിന് അഡ്വാന്‍സ് ആശംസകള്‍ :)
മറുപടിഇല്ലാതാക്കൂസത്യത്തില് ഈ പോസ്റ്റ റിവേഴ്സ് ഗിയറില്‍ ഒരു ശിഷ്യന്‍, എച്ചെടുപ്പിന്റെ ലാവണ്യനിയമങ്ങള്‍ എന്നീ പോസ്റ്റുകളുടെ തുടര്‍ഭാഗമാണെന്ന് പറയാം...അതുവായിച്ചിട്ടുളള സ്ഥിരം വായനക്കാരായ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാകാനിടയില്ല.....യാദ്ൃശ്ചികമായി വഴിതെറ്റിയെത്തുന്ന വായനക്കാര്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയാണ് ബ്രാക്കറ്റിലുളള ആ കുറിപ്പു കൊടുത്തതുതന്നെ...അത് നന്നായിയെന്ന് ഇപ്പോള്‍ മനസ്സിലായി...നന്ദി ആര്‍ഷ ഈ വരവിനും അഭിപ്രായത്തിനും...
ഇല്ലാതാക്കൂപരീക്ഷ വേഗം പാസാവാൻ കഴിയട്ടെ.....
മറുപടിഇല്ലാതാക്കൂആശംസകൾ
ആശംസകള്‍ക്ക് നന്ദി പ്രദീപ് മാഷ്....
ഇല്ലാതാക്കൂnjanum pokum kambi idichchidan udane
മറുപടിഇല്ലാതാക്കൂനിധീഷിന് എന്റെ അഡ്വാന്‍സ് വിജയാശംസകള്‍...
മറുപടിഇല്ലാതാക്കൂഒറ്റ കമ്പിയിലും തട്ടാതെ
മറുപടിഇല്ലാതാക്കൂമുന്നോട്ടെടുത്തു
നേരെ പുറകോട്ടെടുത്തു.
പകുതിക്കെത്തുമ്പോള്‍ വലത്തേക്ക് ഓടിച്ചു
പതുക്കെ മുന്നോട്ടെടുത്തു
വീണ്ടും പുറകോട്ടെടുത്തു.
ഹോ കഴിഞ്ഞു എന്റെ എച്ച്
ഇനി ഒരു ദീര്‍ഘശ്വാസം..
ആ ദീര്‍ഘ നിശ്വാസമെടുക്കാന്‍ ദൈവം ഈയിടെയെങ്ങാനും യോഗം തരുമോ ആവോ...നന്ദി ടീച്ചര്‍ അഭിപ്രായത്തിന്...
ഇല്ലാതാക്കൂആഫ്റ്ററോൾ ഒരു എച്ചിലെന്തിരിക്കുന്നു അനുരാജേ !! കൂൾ !!! ആശംസ.
മറുപടിഇല്ലാതാക്കൂഅതല്ലെങ്കിലും ഉണ്ടവന്‍ അറിയുമോ ഉണ്ണാത്തവന്റെ വിശപ്പ് എന്നാണല്ലോ....? നന്ദി ശശികുമാര്‍ ആദ്യ വരവിനും അഭിപ്രായത്തിനും
ഇല്ലാതാക്കൂപരീക്ഷ വേഗം പാസാവാൻ കഴിയട്ടെ....
മറുപടിഇല്ലാതാക്കൂനന്ദി സുമേഷ് ആദ്യ വരവിനും അഭിപ്രായത്തിനും
ഇല്ലാതാക്കൂഈ വഞ്ചി എത്രയും പെട്ടെന്ന് തിരുനക്കര വിട്ടു പോകേണ്ടതാണ്. ഹ...ഹ...
മറുപടിഇല്ലാതാക്കൂഒരു പക്ഷേ ഞാനിതെഴുതുമ്പോൾ അനുരാജിനു ലൈസൻസ് കിട്ടിക്കാണുമായിരിക്കും.
രസകരമായ കവിത.
ശുഭാശംസകൾ ...
നന്ദി സൌഗന്ധികം ഒരു പാട് നാളുകള്‍ക്ക് ശേഷമുളള ഈ വരവിനും അഭിപ്രായത്തിനും...കവിത അറം പറ്റിയതു പോലായിപ്പോയി.....അവസാനത്തെ കമ്പി എന്നതു പോലെ ഇടയ്ക്കലത്തെ കമ്പി ...എന്നൊരു കവിത കൂടി ജനിക്കേണ്ടതായിരുന്നു.....സ്ഥിരമായി ഈ ബ്ലോഗ് വായിക്കുന്നവരെ ചെടിപ്പിക്കേണ്ടയെന്നു കരുതി അതിനേ മുളയിലേ നുള്ളി കളഞ്ഞു.....
ഇല്ലാതാക്കൂ