ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, നവംബർ 30, ശനിയാഴ്‌ച

ഇടവേളയ്ക്ക് ശേഷം തുടരും......



ഇടവേളയ്ക്ക് ശേഷം
വാര്‍ത്തകള്‍ തുടരും
ഇടതടവില്ലാതെ.....
ചടുലതാളത്തില്‍
കടുകുമണികള്‍ പോലെ
വാക്കുകള്‍ പൊട്ടിച്ചിതറും....

ഇടിത്തീ പോലൊരു
വാര്‍ത്തയുമായി
ഉടന്‍തന്നെ മടങ്ങിവരാമെന്ന്
പറഞ്ഞ് കളമൊഴി
മറഞ്ഞല്ലോ.....

മനസ്സിന് ഇടവഴികളില്‍
ലഡുമണികള്‍ പൊട്ടുന്ന
കാഴ്ചകളുണ്ടിനിയെന്നാലും
മടിപിടിച്ചിരിക്കേണ്ട
പോയൊന്ന്
നടുനിവര്‍ത്തി വന്നോളൂ....

പതിവായികാണുന്ന
തുടര്‍ക്കഥയുടെ രസച്ചരടു
പൊട്ടിയതിന്നരിശത്തില്
ആരൊക്കെയോ വിറളി
പിടിച്ച് നടപ്പുണ്ടായിരുന്നല്ലോ

ജപനാമങ്ങളൊക്കെയുപേക്ഷിച്ച്
മുതുമുത്തശ്ശിയും
പടിവാതിലില്‍ വന്ന്
മുറുമുറുത്തിരിപ്പുണ്ടല്ലോ..!.

കാര്യമാക്കേണ്ടതൊന്നുമൊട്ടുമേ
കരുതുവാനും മടിക്കേണ്ട
കൈയിലെപ്പോഴുമാ ചെറുപേടകം
ഇടയിലെവിടെയെങ്കിലുമൊന്നത്
മറന്നു വെച്ചാലോ
അതിക്രമങ്ങള്‍ക്കിടയുണ്ട്
കനിവുതോന്നി
കടന്നുകയറുവാനനുവദിച്ചാല്‍
തിരിച്ചിറക്കുകയസാധ്യം

പറയുന്നകേട്ടില്ലേ.....
പടപ്പുറപ്പാടുമായി....
ഇതിലെന്തിത്രരസം
ചൊറികുത്തിയിരിക്കും പോല്‍
ഒരേ വാര്‍ത്തകള്‍ ചാനലുകള്‍
മാറ്റിമറിച്ച് കണ്ടങ്ങിരിക്കാന്‍
അറിയുമോ അതിന്‍ രസം
നിലതെറ്റിവന്നൊരാ കരിങ്കല്ലിന്റെ
ഭ്രമണപഥമേത്
ഇടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും
പരിധിവിടുന്നോരാ
കൈകളാരുടേത്
കൊടിവെച്ചകാറില്‍ പറക്കും
മുടിയനാം മന്ത്രിയുടെ
വീടിന്നിറയത്തിടയ്ക്കിടെ കാണും
പെണ്‍ ചെരുപ്പുകളാരുടേത്
.......................................................
....................................................
പുകയുന്നുണ്ട്
ചോദ്യങ്ങളൊരുപാട്
പുകമഞ്ഞുപോലെ.....
കഠിനമാം ചര്‍ച്ചകള്‍ക്കൊടുവില്‍
വാക്കുകള്‍ മുട്ടി അടിതെറ്റിവീണ
നേതാവിന്റെ ദയനീയമാം
മുഖത്തുനിന്നും
ഉത്തരം കിട്ടുവാനിടയുണ്ട്
ചിലപ്പോള്‍..കാത്തിരിക്കാം
ഇടവേളയ്ക്ക് ശേഷം
വാര്‍ത്തകള്‍ തുടരും.....



 

18 അഭിപ്രായങ്ങൾ:

  1. എന്തായാലും ഇതുവഴി വന്നതല്ലേ
    ഒരു ഇളനീര്‍ കഴിച്ചിട്ട് ആവാമല്ലോ
    ഫോട്ടൊ എടുക്കാന്‍ നോക്കേണ്ട
    നാളെ അത് തിരിഞ്ഞുകൊത്തിയേക്കാം
    പാറമടയ്ക്ക് മാദ്ധ്യസ്ഥം മാത്രം
    ബിനാമിയെന്നൊന്നും മൊഴിയേണ്ടാ
    ഒരു ചുക്കുമറിയാത്തോര്‍ നിങ്ങളെല്ലാം
    ഒരുകോടി പലകോടിയെന്ന് പുലമ്പേണ്ടാ

    ഇളനീര്‍ കഴിച്ചുവല്ലോ, സൂര്യന്‍ തെളിഞ്ഞുവല്ലോ
    എന്നാല്‍ പിന്നെ യാത്ര തുടരാം
    അവര്‍ ചാനല്‍ മാറ്റിമാറ്റി കളിയ്ക്കട്ടെ
    ആര്‍ ഗൌനിക്കുന്നു അവരെ...കഴുതകള്‍..ത്ഫൂ!

    മറുപടിഇല്ലാതാക്കൂ
  2. ആദ്യം ഫ്ലാഷ്,പിന്നെ വാര്‍ത്ത‍ ,ചര്‍ച്ച ,തല്ലുകൂടല്‍ ,വിവാദം...തുടര്‍ച്ച ഒരു മൂന്നു ദിവസം അങ്ങിനെ പിറ്റേന്ന് വീണ്ടും മറ്റൊരു വാര്‍ത്ത‍ മറ്റൊരു ചര്‍ച്ച ,തല്ലുകൂടല്‍ ,വിവാദം...തുടര്‍ച്ച. ടി.വി ക്ക് റിമോര്‍ട്ട് കണ്ടുപിടിച്ചതു ഏറ്റവും ഉപകാരമായ കണ്ടുപിടിത്തം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറ്റപ്പെടുത്തുമ്പോഴും നമ്മള്‍ അത് ആസ്വ ദിക്കുന്നുണ്ട് ......വാര്‍ത്താ ചാനലുകള്‍ തുടങ്ങുന്ന സമയത്ത് ആശങ്കയുണ്ടായിരുന്നു വാര്‍ത്തകള്‍ മാത്രമായി അതെങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന്...ഇപ്പോള്‍ കണ്ടില്ലേ ...

      ഇല്ലാതാക്കൂ
  3. കൊടിവെച്ചകാറില്‍ പറക്കും
    മുടിയനാം മന്ത്രിയുടെ
    വീടിന്നിറയത്തിടയ്ക്കിടെ കാണും
    പെണ്‍ ചെരുപ്പുകളാരുടേത്
    മന്ത്രിയെ കുടുക്കാൻ ആരോ കൊണ്ടുവച്ചതാവാനാണ്‌ സാദ്ധ്യത...... അല്ലാതെ....?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊണ്ടുവെച്ചതാണെങ്കിലും അല്ലെങ്കിലും ഒരു ചര്‍ച്ചയ്ക്കുള്ള സാധനം ഒത്തു കിട്ടി ...........

      ഇല്ലാതാക്കൂ
  4. ഇടവേളകളും, വിഷയദാരിദ്ര്യവുമില്ലാത്ത എഴുത്തും അവിരാമം തുടരട്ടെ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകള്‍ക്ക് നന്ദി പ്രദീപ്‌ മാഷ് ......

      ഇല്ലാതാക്കൂ
  5. എല്ലാം വെറും ഹോട്ട് ന്യൂസ്‌ കളും മണിക്കൂറുകള്‍ നീളുന്ന ന്യൂസ്‌ അവറുകളും !!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യം പറയാമല്ലോ..ഒരു മസാലപ്പടം കാണുന്ന മാതിരി കണ്ടു കൊണ്ടിരിക്കാന്‍ നല്ല രസമാണ്.....

      ഇല്ലാതാക്കൂ
  6. മറുപടികൾ
    1. അവസാനം വരുമ്പോള്‍ കണ്‍ ഫ്യുഷന്‍ ആണ് ...തൊലിച്ചത് ഉള്ളിയാണോ അതോ ഉരുളക്കിഴങ്ങണോ എന്ന് ....

      ഇല്ലാതാക്കൂ
  7. ഞാനൊന്ന്‍ നടുനിവര്ത്തിയിട്ട് വരാം

    മറുപടിഇല്ലാതാക്കൂ
  8. ലഡുമണികള്‍ പൊട്ടുന്ന
    കാഴ്ചകളുണ്ടിനിയെന്നാലും
    മടുത്തു പോകുമല്ലോ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. ഇപ്പൊ സത്യമേത്, നുണയേതെന്നു തിരിച്ചറിയാൻ വയ്യാതായി.അമ്മയെത്തല്ലിയാലും ഉണ്ടൊരു ചാനൽ പക്ഷം!!


    നല്ല കവിത അനുരാജ്.

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ