കൊത്തു
കല്ലുകളിക്കുവാന്‍
വരുന്നുണ്ടോ....?
പുള്ളിപാവാടക്കാരി
കൂട്ടുകാരീ
എണ്ണമയമില്ലാത്ത
മുടി
പാറിക്കളിപ്പിച്ചുകൊണ്ട്
കണ്ണുതെള്ളിച്ചെന്തിങ്ങനെ
നോക്കുന്നതെന്നെ
നീ
എന്നെപ്പോലെ
മുടി
പിന്നിക്കെട്ടിയിട്ടു
നല്കാന്‍
നിനക്കുമമ്മയോടു
പറഞ്ഞു കൂടെ
ഇല്ലായ്മ
കൊണ്ട് മേഞ്ഞ നിന്‍
വീടിനു
മുന്നില്‍
വല്ലായ്മയൊടെയാണെങ്കിലും
ഞാന്‍
വന്നു നില്പതു കണ്ടില്ലേ
ഇന്നു
സ്കൂളില്ലെന്ന കാര്യവും
നീ
മറന്നുപോയോ....?
കല്ല്
കളിക്കുവാന്‍ വരുന്നുണ്ടോ
വന്നാലും
കൊള്ളാം.....
വന്നില്ലേലും
കൊളളാം.....
കള്ളക്കളി
പാടില്ല...പാടില്ല
ഇപ്പഴേ
പറഞ്ഞേക്കാം....
കണ്ണൊന്നു
തെറ്റിയാല്
നീ
പണ്ടേ കൌശലക്കാരി
കളിയില്‍
തോക്കുമെന്നാകുമ്പോള്‍
കല്ലുവാരി
കളത്തില് തുപ്പിയെടുന്ന
നിന്
ശീലവും നന്നല്ല......
എന്നിട്ട്
ദൂരെ നിന്ന് പിന്നെന്നെ
കൊഞ്ഞനം
കുത്തി കാണിച്ചാലുണ്ടല്ലോ
വഴിയെഴുതി
ചെയ്യേണ്ട
പുള്ളിക്കാരന്
കണക്കിനെ
ഞാനിനിമേല്‍
നിനക്ക്കാണിച്ചു
നല്കില്ല....
വള്ളിച്ചൂരലില്‍
നീ
നിന്നു പുളയും.........!
നല്ല
നഖം വളരുന്നുണേടെന്റെ
കൈയിലുമോര്മ്മ
വേണം....!
കല്ലു
കളിക്കാന്‍ വരുന്നുണ്ടോ...?
വെള്ളാരം
കല്ലുകളഞ്ചാറു
പെറുക്കി
ഞാന്‍
മഞ്ചാടി
മരപ്പൊത്തിലൊളിപ്പിച്ചിട്ടുണ്ട്
ഇത്തിരി
നേരം കിട്ടുമ്പൊഴൊക്കെയും
ഓടിച്ചെന്നാ
മരത്തണലില്‍
ചമ്രം
പൊടിഞ്ഞിരിക്കണം
ഒറ്റയിരട്ട
പകുത്തു വെച്ച്
ഒറ്റെയൊരെണ്ണം
മാത്രം
മുകളിലോക്കറിഞ്ഞ്
പൊട്ടിച്ചിരിക്കുന്ന
കുപ്പിവള
താളത്തിനൊപ്പിച്ച്
നീയത്
കൈപ്പിടിയിലൊതുക്കുന്നത്
കാണാനെത്ര
ഭംഗിയാണെങ്കിലും
ഞാനത്
സമ്മതിച്ചു നല്കില്ല....
നിന്‍ കൊച്ചു കൈപ്പത്തിപ്പുറത്തും
എത്ര
അനുസരണയോടെയാണകല്ലുകള്‍
മൊത്തത്തില്‍
വന്നു വീഴുന്നതും
തങ്ങളില്‍
തങ്ങളില്‍
കൊള്ളിച്ചു
കൊള്ളിച്ചവസാനം
പിന്നെയുമാക്കല്ലുകള്‍
നിന്‍
കൈകളില്‍ തന്നെയിരിക്കയാണോ..?
കല്ലു
കളിച്ച് നേരവും
പോയതറിഞ്ഞില്ലയിന്നലെ
പുല്ലരിഞ്ഞു
വെയ്ക്കാത്തതിന്
നിന്നമ്മ
ചുള്ളിക്കമ്പുകൊണ്ട്
വരിയുന്നത്
ഞാനും
കണ്ടതാണേ
എന്നാലും സാരമില്ല...
കല്ലുകളിക്കാന്‍ വരുന്നുണ്ടോ
കല്ലുകളിക്കാന്‍ വരുന്നുണ്ടോ..
പുള്ളിപാവാടക്കാരി കൂട്ടുകാരീ...
പുള്ളിപാവാടക്കാരി കൂട്ടുകാരീ...
ഒരു കല്ലുകളി ഇത്രയും നേരോ ...ഇടക്ക് ആകാശം ഭൂമിയും ,കണ്ണുപൊത്തികളിയും അതൊരു കാലം ഇന്റര്‍നെറ്റ് മാനിയ ഇല്ലാത്ത കാലം.
മറുപടിഇല്ലാതാക്കൂനന്ദി കാത്തി...വീണ്ടും എന്റെ പോസ്റ്റിന്റെ ആദ്യ അഭിപ്രായക്കാരനായതിന്....
ഇല്ലാതാക്കൂകല്ലുകളിക്കാന് അറിയില്ല
മറുപടിഇല്ലാതാക്കൂകല്ലുകളിക്കാന് അറിയില്ലങ്കിലും ഗോലികളിയറിയാതിരിക്കാന്‍ വഴിയില്ല..
ഇല്ലാതാക്കൂപണ്ടത്തെ കളികള്‍ ഓര്‍മ്മകളായി മാറി.
മറുപടിഇല്ലാതാക്കൂഇന്ന് മൊബൈലും,കമ്പ്യൂട്ടറും പിന്നെ വീഡിയോഗെയിം ഒക്കെ ആയിരിക്കുകയല്ലേ .....
ആശംസകള്‍
നന്ദി തങ്കപ്പന്‍ സാര്‍,......കല്ലുകളിയും, ഗോലികളിയുമൊക്കെ ഇന്നത്തെ ഏതൊരു കമ്പ്യൂട്ടര്‍ ഗെയിമിനെപ്പോലെ ഏകാഗ്രതയും സൂക്ഷ്മതയും വേണ്ടതാണ്.......ഒരിക്കല്‍ അവ തിരിച്ചു വരിക തന്നെ ചെയ്യും.......
ഇല്ലാതാക്കൂകല്ലുകളിക്കാൻ വരുന്നുണ്ടോ? ഇത് ഹൃദ്യമായി.
മറുപടിഇല്ലാതാക്കൂകല്ലുകളി ജീവിതത്തിൽ പലര്ക്കും മറക്കാൻ പറ്റില്ല. ശരിയായ കല്ലുകളി അല്ലെങ്കിലും, പ്രണയിതാക്കളുടെ ഇടയിൽ മൗനം ചേക്കേറിയപ്പോൾ.....
അടുത്ത് കണ്ട ഒരു കൊച്ചു കല്ല് ഒരാള് വേറൊരാളുടെ കയ്യിലേക്ക് മിടിച്ചു കൊള്ളിക്കുന്നു. തിരിച്ചും. കല്ലുകളി കുറച്ചു നേരം നീളുന്നു. ആ രംഗം കാണാനായി മാത്രം ഒരാള് വീണ്ടും സിനിമ കണ്ടു - എന്റെ ഒരു സുഹൃത്ത്. അതുപോലെ, പല രംഗങ്ങളും. ആ ചിത്രം വേറൊന്നുമായിരുന്നില്ല - എം.ടി.യുടെ നിര്മ്മാല്യം. രവി മേനോനും സുമിത്രയും അവതരിപ്പിച്ച കഥാപാത്രങ്ങൾ.
നന്ദി ഡോക്ടര്‍ ആസ്വാദ്യകരമായ ഈ അഭിപ്രായത്തിന്.....
ഇല്ലാതാക്കൂഇവിടെ ഭാഷക്കും പ്രയോഗത്തിനും വല്ലാത്തൊരു പുതുമയുണ്ട്......
മറുപടിഇല്ലാതാക്കൂപുതിയൊരു ഭാഷ ഉണ്ടാവുന്നത് അറിയുന്നു......
നന്ദി പ്രദീപ് മാഷ്.... വിമര്‍ശന ബുദ്ധിയോടെ ഒരു സൃഷ്ടിയെ നോക്കികാണാനും, അഭിപ്രായം തുറന്നു രേഖപ്പെടുത്താനും ചങ്കൂറ്റം കാണിക്കുന്ന താങ്കളുടെ ഈ അഭിപ്രായം ഈ കവിതയ്ക്കു കിട്ടിയ വലിയ ഒരു അംഗീകാരമായി ഞാന്‍ കരുതുന്നു...
ഇല്ലാതാക്കൂഒരു നിഷ്കളങ്കമായ കവിത
മറുപടിഇല്ലാതാക്കൂആ ഇല്ലായ്മ കൊണ്ട് മേഞ്ഞത് അതിനു മുമ്പിലെ വല്ലായ്മയോടെ ഉള്ള നില്പ്പും ശീലവും കുപ്പിവള താളവും എല്ലാം എടുത്തു പറയേണ്ട വരികൾ ചമ്രം പടിഞ്ഞിരുപ്പു അല്ലെ എന്നൊരു സംശയം
നല്ലൊരു രചന
ബൈജു പറഞ്ഞുതു തന്നെയാണ് ഈ കവിതയിലെ മികച്ച വരികള്‍ എന്നു തന്നെയാണ് ഞാനും കരുതുന്നത്....നന്ദി ബൈജു അഭിപ്രായത്തിനും തെറ്റ് ചൂണ്ടിക്കാണിച്ചതിനും.....
ഇല്ലാതാക്കൂകല്ലുകളിക്കാലത്തെ മനോഹരമായി പകര്‍ത്തി..
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിന് നന്ദി മുഹമ്മദ് മാഷ്....
ഇല്ലാതാക്കൂഞാന് എത്തി.തുടങ്ങാം!
മറുപടിഇല്ലാതാക്കൂഈ പിന്തുണയ്ക്ക് നന്ദി ഷറഫ്...
മറുപടിഇല്ലാതാക്കൂഇക്കാലത്ത് പെൺകുട്ടികൾ ഇങ്ങനെ വീടിനു പുറത്തേക്ക് കളിക്കാൻ പോകാത്തതു തന്നെയാ നല്ലതെന്നു തോന്നുന്നു.കാലം.......
മറുപടിഇല്ലാതാക്കൂനല്ല കവിത അനുരാജ്.ഇഷ്ടമായി.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ...