മഴപ്പെണ്ണ് ഞാന്‍ തുളളി തുളുമ്പി
വന്നപ്പോള്‍.....
എന്തൊരുത്സാഹമായിരുന്നന്ന്
നിങ്ങള്‍ക്ക്.....
ഇന്നിപ്പോള്‍ എന്നോടെന്തേ
നിങ്ങള്‍ക്കിത്ര ചതുര്‍ത്ഥി...
കൊഞ്ചി, കൊഞ്ചി....
ചിണുങ്ങി ഞാന്‍ വരുമ്പോള്‍
മുഖം കറുപ്പിച്ചുള്ളില്‍ നിങ്ങള്‍
പറയുന്നുണ്ടല്ലോ മുളളുവെച്ച
ശാപവാക്കുകള്‍.......
ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്ത
വെറും കള്ളിപ്പെണ്ണാണന്ന്
എന്നെക്കുറിച്ച് നിങ്ങള്‍
വേണ്ടാതീനം പറഞ്ഞു
നടക്കുന്നുണ്ടല്ലോ.....?.
ഉഷ്ണിച്ചുണങ്ങി വരണ്ടു
കിടന്നൊരീ മണ്ണിനെ....
എത്ര കഷ്ടപ്പെട്ടിട്ടാണോ
ഞാനൊന്ന് തണുപ്പിച്ചെടുത്തത്
നിങ്ങള്‍ക്കായി..അതുമറക്കേണ്ടാ..
മഞ്ഞവെയില്‍ കണ്ടിട്ടൊത്തിരി
നാളായെന്നോ....?
അതിന് ഞാനെന്തു പിഴച്ചു...?
പണ്ടു പണ്ടേ ഞങ്ങള്‍ കുടുംബങ്ങള്‍
തമ്മിലല്പം ചൊരുക്കിലാണേ...
അതറിയാത്തവര്‍
ഈ വിണ്ണിലാരുമില്ലല്ലോ..!
ഒട്ടും മയമില്ലാതെ നിങ്ങളെ
ചുട്ടുപൊള്ളിച്ചു രസിച്ചവനല്ലേയവന്‍..
ചുട്ടുപൊള്ളിച്ചു രസിച്ചവനല്ലേയവന്‍..
പെട്ടന്നത് മറന്നു പോയോ..?
ഇല്ല ..ഒരു തുള്ളിവെള്ളം പോലും
നിങ്ങളുടെ വീടിന്‍ മുറ്റത്തുവന്നു
ചുറ്റിത്തിരിയുന്നത്
നിങ്ങള്ക്കിഷ്ടമല്ലല്ലോ...?.
വെട്ടിയുയര്‍ത്തിയ മണ്‍തിട്ട
പൊട്ടിച്ചുകീറിഞാന്‍
നിങ്ങളുടെ വീടിന്‍ മുറ്റത്തൊന്ന്
വന്നപ്പോള്‍.........
എന്തൊരരിശമായിരുന്നു നിങ്ങള്‍ക്ക്..?
കാലില്‍ ചെളിയല്പം പറ്റിയെന്നോ..?
മുറ്റം മുഴുവന്‍ യുദ്ധക്കളമാക്കിയെന്നോ..?
ഇത്തിരി താഴ്ചയുള്ളോരപ്പുറത്തെ
പറമ്പിലേക്ക് എന്നെ വെട്ടിവിടാന്‍
എന്തു ധൃതിയായിരുന്നു നിങ്ങള്‍ക്ക്..
ചിത്രപതക്കമുളള ഇഷ്ടിക ടൈലുകള്‍
മുറ്റത്തുമുഴുവന്‍ ഒട്ടിച്ചുനിരത്തി
എന്നെ കെട്ടുകെട്ടിക്കുമെന്ന്
എന്നെ കെട്ടുകെട്ടിക്കുമെന്ന്
നിങ്ങള്‍ നെഞ്ചു നിവര്‍ത്തി
പ്രഖ്യാപിച്ചിരുന്നുവല്ലോ....?
വെട്ടിവിടുന്നെന്നെ ചിലര്‍.....
ചിലരെന്റെ കാലുകള്‍
കെട്ടിവരിയുന്നു...
തര്‍ക്കം പറഞ്ഞ് കലഹിക്കുന്നു
ഇത്രയഹങ്കാരം പാടുണ്ടോ
മനുഷ്യര്‍ക്ക്....?
അത്രയൊന്നും നാളായിട്ടില്ലല്ലോ
ഇത്തിരി കുടിവെളളത്തിനായി
നിങ്ങള്‍,,,,
വക്കുപൊട്ടിയ കുടങ്ങള്‍ വരെ
നിരത്തി വഴിവക്കില്‍
സമയങ്ങളെണ്ണി കാത്തുനിന്നിട്ട്..
എന്നിട്ടുമൊട്ടും പഠിച്ചില്ലന്നോ....?
കഷ്ടംതന്നെ.......!!
കഷ്ടംതന്നെ.......!!
എട്ടിന്റെ പണി നിങ്ങള്‍ക്കായി
കരുതിവെച്ചിട്ടുണ്ട് ഞാന്‍..!!
കരുതിവെച്ചിട്ടുണ്ട് ഞാന്‍..!!
മഴവന്നാല്‍ പിന്നെ പരാതിമഴ
മറുപടിഇല്ലാതാക്കൂഒരിക്കലും തീരാത്ത പരാതി...അഭിപ്രായത്തിന് നന്ദി അജിത് സാര്‍
ഇല്ലാതാക്കൂപെയ്താലും പെയ്തില്ലെങ്കിലും കുറ്റം....പാവം സങ്കടമഴ
മറുപടിഇല്ലാതാക്കൂനന്ദി...നജീബ് എന്റെ ബ്ലോഗിലേക്കുളള താങ്കളുടെ ആദ്യ അഭിപ്രായത്തിന്...വീണ്ടും വരിക
ഇല്ലാതാക്കൂAarudeyokke paridevanam kelkkanam. Ente mazhe... sankadamundutto.
മറുപടിഇല്ലാതാക്കൂThanks for good words......
ഇല്ലാതാക്കൂഒന്നു വന്നെങ്കിൽ കുളിരാണെന്നന്നു പറഞ്ഞു.
മറുപടിഇല്ലാതാക്കൂഓടി വന്നപ്പൊ കൊളമായെന്നിന്നു പറയുന്നു..!!!
നല്ല കവിത.ഇഷ്ടമായി.
ശുഭാശംസകൾ...
നന്ദി സൌഗന്ധികം...താങ്കള്‍ ഈ ബ്ലോഗിന് നല്കിവരുന്ന പ്രോത്സാഹനത്തിന്
ഇല്ലാതാക്കൂമഴ ഹൃദയം ...!
മറുപടിഇല്ലാതാക്കൂനന്ദി...സലീം
ഇല്ലാതാക്കൂനല്ല കവിത വളരെ നന്നായി എന്റെ തലയിൽ ഒരു പാട് ചിന്തകളുടെ വെള്ളിടി വീഴ്ത്തി ആശംസകൾ
മറുപടിഇല്ലാതാക്കൂനന്ദി ബൈജു.....
ഇല്ലാതാക്കൂഒരു കൊച്ചു ചിന്തയെ,കൃത്യമായ രീതിയില്‍ ഭംഗിയായി വിവരിച്ചുകൊണ്ടുപോകുന്നു....നല്ല വരികള്‍ നല്ല എഴുത്ത് ,നല്ല ചിന്ത .ആശംസകള്‍
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിനും, അഭിനന്ദനത്തിനും നന്ദി കാത്തി.....
ഇല്ലാതാക്കൂഹൃദ്യം,ഈ വാക്കുകളുടെ വര്‍ഷപാതം ..
മറുപടിഇല്ലാതാക്കൂനന്ദി....മുഹമ്മദ് സാബ്
ഇല്ലാതാക്കൂകുളിര്മഴയായ് പിന്നെ..പിന്നെ...
മറുപടിഇല്ലാതാക്കൂശല്യക്കാരന്ക്കുട്ടിക്ക് കേള്‍ക്കേണ്ടും ശകാരവര്‍ഷങ്ങള്‍!
നന്നായിരിക്കുന്നു കവിത.
ആശംസകള്‍
നന്ദി..തങ്കപ്പന് സാര്‍
ഇല്ലാതാക്കൂപാലം കടന്നാല്‍ കൂരായണ... പണ്ടേ അങ്ങനാ.... ഇഷ്ടപ്പെട്ടു അനുരാജ്.
മറുപടിഇല്ലാതാക്കൂപെയ്താലും കുറ്റം പെയ്തില്ലേലും കുറ്റം .മഴ വിചാരിക്കുന്നുണ്ടാവും ഇവമ്മാർക്കൊന്നും വേറെ ഒരു പണിയുമില്ലേന്ന്.
മറുപടിഇല്ലാതാക്കൂ