നാളെ ഹര്‍ത്താലിനാഹ്വാനം ചെയ്ത്
മുഖ്യ നേതാവിന്റെ പ്രഖ്യാപനം
വന്നുവല്ലോ..
ടിവിയില്‍ അല്പ നേരം മുമ്പ്....
അക്ഷരങ്ങള്‍ പൊട്ടിവിരിഞ്ഞ
പോലാ വാര്‍ത്ത സ്ക്രീനില്‍
ഓടിക്കളിക്കുന്നത് കണ്ടില്ലേ..?
പെട്രോളിന് വിലകൂട്ടിയതിനാണോ..?
സെക്രട്ടേറിയേറ്റിനുമുന്നില്‍
സത്യപ്രഭാഷണത്തിനു പോയവരെ
പോലീസ് വളഞ്ഞിട്ട്.....
പട്ടിയെ തല്ലും പോല്‍ തല്ലിച്ചതച്ചതിനാണോ....?
വടക്ക്, വടക്കങ്ങാണ്ടൊരു നേതാവിനെ
രാത്രിയില്‍ വീടുകയറി ....
വാഴത്തടപോലെ വെട്ടി
നുറുക്കിയതിനാണോ ...?
എന്തിരോ എന്തോ...എന്തെന്നറിയില്ല
എന്ത് കുന്തത്തിനെങ്കിലുമാകട്ടെ
നാളെ ഹര്‍ത്താലാണ്... !
വര്‍ത്തമാനം പറഞ്ഞങ്ങിരുന്നാല്‍
മതിയോ...?
നേരമൊത്തിരിയായല്ലോ..?
പെട്ടന്നുവിളി.....
ഒട്ടു കമ്പനിയുടെ അടിയന്തിര
എക്സിക്യുട്ടീവ് മീറ്റിംഗ്..!
ഒട്ടും സമയമില്ല......
എട്ടുമണിക്കടയ്ക്കും....
പിന്നെ പറഞ്ഞ് പരിഭവിച്ചിട്ട്
കാര്യമില്ല....
പത്തിരുനൂറ് രൂപാ ഞാനെടുക്കാം
ആയതുപോലെ നിങ്ങളും
ഷെയറു ചെയ്യണം...
പെട്ടന്ന് പോയി സാധനം
വാങ്ങിവരണം....
ക്യൂകണ്ട് പേടിച്ചോടരുത്...!
അതിനുളള മനക്കട്ടിയുണ്ടായിരിക്കണം
അച്ചാറ്, കിച്ചാറ്. മിക്സ്ചറ്
ടച്ചിംഗ്സിസുളള സാധനങ്ങളൊക്കെയും
വാങ്ങണം.....
നാളെക്കട കാണില്ലതെന്നോര്‍ത്തോളണം
അച്ചിയെ പേടിയുളളവര്‍ക്കവസാനം
നൊട്ടിനുണയുവാന്‍ ഒട്ടിവലിയുന്ന
മിഠായിയും വാങ്ങണം....
സാധനങ്ങളൊക്കെ കസ്റ്റഡിയില്‍
ഞാന്‍ തന്നെ സൂക്ഷിക്കും
ഒട്ടും വിശ്വാസം പോരാക്കാര്യത്തില്‍
എനിക്കാരേയും....ക്ഷമിക്കുക
നാളെ പത്തുമണിക്കു തന്നെ തുടങ്ങണം
കൂട്ടത്തില്‍ ചേരാത്തവരെ
നമ്മള്‍ ആട്ടിത്തുപ്പിപായിക്കണം
നാടിന്റെ ദു:സ്ഥിതിയെക്കുറിച്ചാകട്ടെ
നാളത്തെ ചര്‍ച്ച...
ചര്‍ച്ചയ്ക്കു തുടക്കമിട്ട്
ഞാന്‍ തന്നെ നയിക്കാം...
നിങ്ങള്‍ കത്തിപ്പടരണം...
ഇടതും വലതും തിരിഞ്ഞ്
തമ്മില്‍ തമ്മില്‍ പോര്‍വിളിക്കണം
കടുത്തവാക്കുകള്‍ തന്നെ പ്രയോഗിക്കണം
പുറത്തുമഴയുണ്ടെങ്കില്‍
തകര്‍ത്തൊരൊച്ചയും
പുറത്ത് കേള്‍ക്കുമെന്ന് പേടിക്കേണ്ട
ഇടയ്ക്ക് ഞാനൊന്നിരുന്ന്
പൊട്ടന്‍ ന്യായാധിപനെപ്പോലെ
ഉറക്കം തൂങ്ങിയാല്‍ വിളിച്ചുണര്‍ത്താന്‍
മടിക്കേണ്ടാ..
ഒറ്റന്യായ വിധിയേ എന്റെ
പുസ്തകത്തിലുള്ളൂ....
പിന്നെ തര്‍ക്കുത്തരം പാടില്ല
ഓര്‍ത്തുകൊള്ളണം ഞാനാണധ്യക്ഷന്‍
തര്‍ക്കത്തില്‍ തോറ്റവരെന്ന്
ഞാന്‍ കല്പിക്കുന്നവര്‍
അടുത്ത ഒട്ടു കമ്പനിയ്ക്ക്
കോളൊത്തൊവരുമ്പോള്‍
ഒട്ടും മടികൂടാതെ.....
ക്യൂവില്‍ പോയിനിന്നച്ചടക്കത്തോടെ
സാധനം വാങ്ങിവരണമത്രമാത്രം...!
ഒക്കെ കഴിഞ്ഞിട്ട് കൊട്ടിക്കലാശമായി
മലയാള ഭാഷതന്‍ മാദകഭംഗി തുടിക്കുന്നൊരു
പച്ചത്തെറിപ്പാട്ട് നമുക്കൊത്ത് ചേര്‍ന്നു പാടണം
പാര്‍ട്ടിരാഷ്ട്രീയം നിങ്ങളുടേത്
എന്തുമായിക്കൊളളട്ടെ....
വൈകിട്ട് പന്തം കൊളുത്തി പ്രകടനമുണ്ട്
അതിന്‍ മുന്‍നിരയില്‍ അണിചേരണം....
( പ്രത്യേക ശ്രദ്ധയ്ക്ക്: എല്ലാഹര്‍ത്താലിന്റേയും തലേദിവസം ഒട്ടുകമ്പനിയുടെ അടിയന്തിര എക്സിക്യുട്ടീവ് മിറ്റിംഗ് സ്ഥിരം സങ്കേതതേതില്‍ വെച്ചുണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ കഴിയാത്തവര്‍ ഷെയര്‍ എത്തിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഇനിയൊരു അറിയിപ്പുണ്ടായിരിക്കുന്നതല്ല. അംഗത്വത്തിനും, നിയമാവലി സംബന്ധിച്ച വിവരങ്ങള്‍ക്കും നേരില്‍ ബന്ധപ്പെടുക)
മുഖ്യ നേതാവിന്റെ പ്രഖ്യാപനം
വന്നുവല്ലോ..
ടിവിയില്‍ അല്പ നേരം മുമ്പ്....
അക്ഷരങ്ങള്‍ പൊട്ടിവിരിഞ്ഞ
പോലാ വാര്‍ത്ത സ്ക്രീനില്‍
ഓടിക്കളിക്കുന്നത് കണ്ടില്ലേ..?
പെട്രോളിന് വിലകൂട്ടിയതിനാണോ..?
സെക്രട്ടേറിയേറ്റിനുമുന്നില്‍
സത്യപ്രഭാഷണത്തിനു പോയവരെ
പോലീസ് വളഞ്ഞിട്ട്.....
പട്ടിയെ തല്ലും പോല്‍ തല്ലിച്ചതച്ചതിനാണോ....?
വടക്ക്, വടക്കങ്ങാണ്ടൊരു നേതാവിനെ
രാത്രിയില്‍ വീടുകയറി ....
വാഴത്തടപോലെ വെട്ടി
നുറുക്കിയതിനാണോ ...?
എന്തിരോ എന്തോ...എന്തെന്നറിയില്ല
എന്ത് കുന്തത്തിനെങ്കിലുമാകട്ടെ
നാളെ ഹര്‍ത്താലാണ്... !
വര്‍ത്തമാനം പറഞ്ഞങ്ങിരുന്നാല്‍
മതിയോ...?
നേരമൊത്തിരിയായല്ലോ..?
പെട്ടന്നുവിളി.....
ഒട്ടു കമ്പനിയുടെ അടിയന്തിര
എക്സിക്യുട്ടീവ് മീറ്റിംഗ്..!
ഒട്ടും സമയമില്ല......
എട്ടുമണിക്കടയ്ക്കും....
പിന്നെ പറഞ്ഞ് പരിഭവിച്ചിട്ട്
കാര്യമില്ല....
പത്തിരുനൂറ് രൂപാ ഞാനെടുക്കാം
ആയതുപോലെ നിങ്ങളും
ഷെയറു ചെയ്യണം...
പെട്ടന്ന് പോയി സാധനം
വാങ്ങിവരണം....
ക്യൂകണ്ട് പേടിച്ചോടരുത്...!
അതിനുളള മനക്കട്ടിയുണ്ടായിരിക്കണം
അച്ചാറ്, കിച്ചാറ്. മിക്സ്ചറ്
ടച്ചിംഗ്സിസുളള സാധനങ്ങളൊക്കെയും
വാങ്ങണം.....
നാളെക്കട കാണില്ലതെന്നോര്‍ത്തോളണം
അച്ചിയെ പേടിയുളളവര്‍ക്കവസാനം
നൊട്ടിനുണയുവാന്‍ ഒട്ടിവലിയുന്ന
മിഠായിയും വാങ്ങണം....
സാധനങ്ങളൊക്കെ കസ്റ്റഡിയില്‍
ഞാന്‍ തന്നെ സൂക്ഷിക്കും
ഒട്ടും വിശ്വാസം പോരാക്കാര്യത്തില്‍
എനിക്കാരേയും....ക്ഷമിക്കുക
നാളെ പത്തുമണിക്കു തന്നെ തുടങ്ങണം
കൂട്ടത്തില്‍ ചേരാത്തവരെ
നമ്മള്‍ ആട്ടിത്തുപ്പിപായിക്കണം
നാടിന്റെ ദു:സ്ഥിതിയെക്കുറിച്ചാകട്ടെ
നാളത്തെ ചര്‍ച്ച...
ചര്‍ച്ചയ്ക്കു തുടക്കമിട്ട്
ഞാന്‍ തന്നെ നയിക്കാം...
നിങ്ങള്‍ കത്തിപ്പടരണം...
ഇടതും വലതും തിരിഞ്ഞ്
തമ്മില്‍ തമ്മില്‍ പോര്‍വിളിക്കണം
കടുത്തവാക്കുകള്‍ തന്നെ പ്രയോഗിക്കണം
പുറത്തുമഴയുണ്ടെങ്കില്‍
തകര്‍ത്തൊരൊച്ചയും
പുറത്ത് കേള്‍ക്കുമെന്ന് പേടിക്കേണ്ട
ഇടയ്ക്ക് ഞാനൊന്നിരുന്ന്
പൊട്ടന്‍ ന്യായാധിപനെപ്പോലെ
ഉറക്കം തൂങ്ങിയാല്‍ വിളിച്ചുണര്‍ത്താന്‍
മടിക്കേണ്ടാ..
ഒറ്റന്യായ വിധിയേ എന്റെ
പുസ്തകത്തിലുള്ളൂ....
പിന്നെ തര്‍ക്കുത്തരം പാടില്ല
ഓര്‍ത്തുകൊള്ളണം ഞാനാണധ്യക്ഷന്‍
തര്‍ക്കത്തില്‍ തോറ്റവരെന്ന്
ഞാന്‍ കല്പിക്കുന്നവര്‍
അടുത്ത ഒട്ടു കമ്പനിയ്ക്ക്
കോളൊത്തൊവരുമ്പോള്‍
ഒട്ടും മടികൂടാതെ.....
ക്യൂവില്‍ പോയിനിന്നച്ചടക്കത്തോടെ
സാധനം വാങ്ങിവരണമത്രമാത്രം...!
ഒക്കെ കഴിഞ്ഞിട്ട് കൊട്ടിക്കലാശമായി
മലയാള ഭാഷതന്‍ മാദകഭംഗി തുടിക്കുന്നൊരു
പച്ചത്തെറിപ്പാട്ട് നമുക്കൊത്ത് ചേര്‍ന്നു പാടണം
പാര്‍ട്ടിരാഷ്ട്രീയം നിങ്ങളുടേത്
എന്തുമായിക്കൊളളട്ടെ....
വൈകിട്ട് പന്തം കൊളുത്തി പ്രകടനമുണ്ട്
അതിന്‍ മുന്‍നിരയില്‍ അണിചേരണം....
( പ്രത്യേക ശ്രദ്ധയ്ക്ക്: എല്ലാഹര്‍ത്താലിന്റേയും തലേദിവസം ഒട്ടുകമ്പനിയുടെ അടിയന്തിര എക്സിക്യുട്ടീവ് മിറ്റിംഗ് സ്ഥിരം സങ്കേതതേതില്‍ വെച്ചുണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ കഴിയാത്തവര്‍ ഷെയര്‍ എത്തിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഇനിയൊരു അറിയിപ്പുണ്ടായിരിക്കുന്നതല്ല. അംഗത്വത്തിനും, നിയമാവലി സംബന്ധിച്ച വിവരങ്ങള്‍ക്കും നേരില്‍ ബന്ധപ്പെടുക)
പ്രബുദ്ധകേരളം....?!!
മറുപടിഇല്ലാതാക്കൂകാലികപ്രസക്തിയുള്ള കാര്യങ്ങള്‍ ഉള്ളില്‍ തട്ടുംവിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍
ഒട്ടുകമ്പനിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയ്ക്കു കിട്ടിയ ആദ്യ അഭിപ്രായത്തിന് നന്ദി തങ്കപ്പന്‍ സാര്‍
ഇല്ലാതാക്കൂഅച്ചിയെ പേടിയുളളവര്‍ക്കവസാനം നൊട്ടിനുണയുവാന്‍ ഒട്ടിവലിയുന്ന മിഠായിയും വാങ്ങണം....
മറുപടിഇല്ലാതാക്കൂഓട്ടുകമ്പനി മീറ്റിംഗ് സൂപ്പറായി .....
ഈ കവിതയില്‍ ആ വരികളാണ് പിടിച്ചതെന്ന് തോന്നുന്നു. കാര്യങ്ങളേതാണ്ടൊക്കെ മനസ്സിലായി. നന്ദി പ്രദീപ് മാഷ്..അഭിപ്രായത്തിനും, പ്രോത്സാഹനത്തിനും
ഇല്ലാതാക്കൂഇക്കാലത്തെവിടെയാണ് ഓട്ടുകമ്പനിയെന്ന് ആദ്യമൊന്നമ്പരന്നു
മറുപടിഇല്ലാതാക്കൂശുദ്ധാഹൃദയരായ ഒരുപാട് പേര്‍ അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നാളെ ഹര്‍ത്താല്‍ എന്നാണ് ആദ്യം ടൈറ്റില്‍ കൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ആ ടൈറ്റില്‍ മതിയായിരുന്നു. ഇനിപ്പറഞ്ഞിട്ടു കാര്യമില്ലല്ലോ...അഭിപ്രായത്തിന് നന്ദി അജിത് സാര്‍
ഇല്ലാതാക്കൂവൈകിട്ട് പന്തം കൊളുത്തി പ്രകടനമുണ്ട്
മറുപടിഇല്ലാതാക്കൂഅതിന് മുന്‍നിരയില്‍ അണിചേരണം....
ha ha
Aaaraa ningade nethavu?
Enthaa ningade paripaadi?
ഒട്ടുകമ്പനിക്കാര്‍ക്ക് അങ്ങനെ പ്രത്യേകിച്ച് പാര്‍ട്ടിയോ നേതാവോ ഒന്നുമില്ലന്നേ.....ഡോക്ടര്‍
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഒരു ദിവസത്തിനു പകരം ഒരാഴ്ചയെങ്കിലുമാക്കിക്കൂടെ ഈ ഹർത്താൽ. ഒട്ടുകമ്പനി കൂടുതൽ ഒട്ടാതിരിക്കട്ടെ.
അഭിപ്രായത്തിന് നന്ദി മധുസൂതനന്‍ സാര്‍...
ഇല്ലാതാക്കൂഈ കവിതയ്ക്ക് ഹൃദയവേദനയോടെ പറയട്ടെ കമന്റ് എഴുതാൻ ഞാൻ അശക്തൻ, കാരണം ഈ എക്സിക്യൂട്ടീവ് മീറ്റിംഗ് നഷ്ടപെടുന്ന ഒരു ഹത ഭാഗ്യൻ എന്നാലും മനോഹരമായി ഓരോ വർണനയും കൂടിയില്ലെങ്കിലും കിക്ക് ആയി
മറുപടിഇല്ലാതാക്കൂസാരമില്ല ബൈജൂ ഇനിയും ഹര്‍ത്താലുകള്‍ വരും അപ്പോഴാകട്ടെ....
ഇല്ലാതാക്കൂസമത്വ സുന്ദര കേരളം..!!
മറുപടിഇല്ലാതാക്കൂനല്ല കവിത
ശുഭാശംസകൾ....
നല്ല വാക്കുകള്‍ക്ക് നന്ദി സൌഗന്ധികം
ഇല്ലാതാക്കൂകാലിക പ്രാധാന്യം ഉള്ള വിഷയം ..ഒരു രസകരമായി അവതരിപ്പിച്ചിരിക്കുന്നു
മറുപടിഇല്ലാതാക്കൂആശംസകൾ !!!!
നന്ദി ഉപഗുപ്തന്‍ ആദ്യ വരവിന്..... അഭിപ്രായത്തിന്.....
ഇല്ലാതാക്കൂവരട്ടെ,വരട്ടെ ഇത്തരം വിശകലനങ്ങള്‍
മറുപടിഇല്ലാതാക്കൂgoood goooood gooooooooooood nothing else.. njanonnu ezhuthan thudangiyathaa..appozha ottu kampani kandathu.. vayichappo ini vendannu vechu... thakarppan.. adutha executive committee meetingil ente share koodi itto..
മറുപടിഇല്ലാതാക്കൂ