പുകമറയില്‍ നിന്നൊരു പൂച്ച സന്യാസി
പകലിരവുകള്‍ മുഴുവനും തപസ്സു ചെയ്തു
തളിരിലകള്‍ മാത്രം ഭുജിച്ചു...
ഇളവെയില്‍ പോലാ മുഖം തിളങ്ങി....
വ്രണിത ഹൃദയങ്ങൾക്കായി
പുതിയ മന്ത്രങ്ങ ളരുളി
പുതിയ പുണ്യോദയമെന്ന് വാഴ്ത്തി
തെരുവുകളിലലഞ്ഞു നടന്ന ചിലര്‍.....
കപടനാട്യമെന്നുറക്കെപ്പറഞ്ഞൂ
ഇരവ് മൂത്തപ്പോള്‍
ലഹരിയുടെ താളത്തില്‍
മാളങ്ങളില്‍ ലഹളപടര്‍ന്നൂ...
പുകമറയിലെ പൂച്ച സന്യാസിയെ
കുലദൈവമെന്ന് കരുതി
ആരാധിക്കണമെന്ന് ചിലര്‍
കുടില തന്ത്രങ്ങള്‍ മെനഞ്ഞുളള
ചതിയുടെ ഇരിപ്പെന്ന് ചിലര്‍...
പുലരിപൂത്തപ്പോള്‍ കണ്ടൂ
ചോരപ്പാടുകള്‍
ലഹളയില്‍ മുറിവേറ്റതെന്ന് ചിലര്‍
ഇരുളിന്റെ മറവിലെ
പൂച്ചപ്പതുക്കമെന്ന് മറ്റു ചിലര്‍
മഴപെയ്ത്, പെയ്ത്.......
കൊതിതീരാതെ നിന്നൊരു കാലം
വറുതി പടികേറി വന്നു
പതുക്കെ പതുക്കെ......
ചെറുമികള്‍ വിശന്നൊട്ടി
വലിഞ്ഞവയറുമായി
കരയുവാന്‍ തുടങ്ങി....
പതിതരായി ഞങ്ങള്‍
പകച്ചുപോയരാ നിമിഷങ്ങള്‍
പടികടന്നെത്തി
പുതിയ ധാന്യങ്ങളുമായി
മാര്‍ജ്ജാര ശിഷ്യര്‍....
എരിവയറിലതുണ്ട് നിറഞ്ഞപ്പോള്‍
അറയാതൊരേമ്പക്കം
തൊണ്ടയില്‍ കടബാധ്യതയായി
വന്നു കുരുങ്ങി...!
ചിറിതുടച്ചുകൊണ്ടപ്പഴും ചിലര്‍ പറഞ്ഞു
തടിച്ച് കൊഴിപ്പിച്ചുരുട്ടി
കൂര്‍ത്ത നഖവിരലുകളാഴ്ത്താനുളള
പുതിട തന്ത്രമാണതെന്ന്...
വാക്കുകള്‍ക്ക് പക്ഷേ
കനമില്ലായിരുന്നല്ലോ....
കവലകളിലിപ്പോള്‍ മുഴങ്ങുന്നത്
അധിനിവേശത്തിനെതിരെയുളള
പടപ്പുറപ്പാടിന്റെ ഗാനങ്ങളല്ല
പരമകാരുണികന്‍, പരഹൃദയ ജ്ഞാനി
മാര്‍ജ്ജാര സന്യാസിയെ വാഴ്ത്തും
സ്തുതി പാഠങ്ങളാണ്.....
മരണത്തിന്‍ മണിയൊച്ചകേട്ടവര്‍
മാളങ്ങളിലൊതുങ്ങി...
പുകമറയില്‍ നിന്നാപൂച്ച സന്യാസി
ഇപ്പോഴും തപസ്സു ചെയ്യുന്നുണ്ട്...
ഓരോ പഞ്ചതന്ത്രം കഥയും ഇന്നിനെ കാണിച്ചു തരുന്നു. ശരിയായ കാലികമായ എഴുത്ത്.
മറുപടിഇല്ലാതാക്കൂപഞ്ചതന്ത്രം കഥയ്ക്ക് അങ്ങനെയൊരു സവിശേഷതയുണ്ട്...അതുകൊണ്ടാണ് അത് കാലത്തെ അതിജീവിച്ച് നിലനില്ക്കുന്നത്....അഭിപ്രായത്തിന് നന്ദി ഭാനു...
ഇല്ലാതാക്കൂഈ കവിതയ്ക്ക് ആദ്യമായി ലഭിച്ച അഭിപ്രായം, അനീഷ് കാത്തിയുടേതാണ്...ഗൂഗിള്‍ അമ്മാവന്റെ ഓര്‍മ്മക്കുറവാണന്നോ എന്തോ അത് ഇതില്‍ കാണാനില്ല...അഭിപ്രായത്തിന് നന്ദി അനീഷ് കാത്തി...
ഇല്ലാതാക്കൂSymbolic! Best wishes.
മറുപടിഇല്ലാതാക്കൂനന്ദി ഡോക്ടര്‍...
ഇല്ലാതാക്കൂചില പൂച്ച സന്യാസികള്‍ ഇങ്ങിനെയും ...
മറുപടിഇല്ലാതാക്കൂപൂച്ചയാണെങ്കിലും പുലിയുടെ വര്‍ഗ്ഗമാണന്ന് മറക്കേണ്ട....നന്ദി വേണുഗോപാല്‍ ആദ്യവരവിനും അഭിപ്രായത്തിനും..
ഇല്ലാതാക്കൂപുകമറയില് നിന്നാപൂച്ച സന്യാസി
മറുപടിഇല്ലാതാക്കൂഇപ്പോഴും തപസ്സു ചെയ്യുന്നുണ്ട്...!!!
സ്തുതി പാഠങ്ങളിൽ മയങ്ങി,
മണിയൊച്ച കേട്ടിട്ടും പഠിക്കാത്ത ഇരകളെത്തേടി.!!
കലികാലം തന്നെ.പൂച്ച സന്ന്യാസിമാർ വിലസിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
സമകാലിക പ്രസക്തിയുള്ള നല്ലൊരു കവിത.
ശുഭാശംസകൾ...
നന്ദി സൌഗന്ധികം......
ഇല്ലാതാക്കൂപുകമറക്കുള്ളില് പൂച്ചസന്യാസിമാര്‍ തപസ്സു ചെയ്തുകൊണ്ടിരിക്കുന്നു.....
മറുപടിഇല്ലാതാക്കൂവായനയ്ക്കും അഭിപ്രായത്തിനും നന്ദി പ്രദീപ് മാഷ്....
ഇല്ലാതാക്കൂമാര്ജ്ജാര ശിഷ്യര്‍ സ്തുതിപാടി പ്രലോഭനങ്ങള്‍ നല്‍കി അടുത്തുവരുമ്പോള്‍ സൂക്ഷിക്കുക.പുകമറയ്ക്കുള്ളില്‍ പൂച്ചസന്യാസിയുണ്ടോയെന്ന് ശ്രദ്ധിക്കുക...
മറുപടിഇല്ലാതാക്കൂകാലികപ്രസക്തിയുള്ള അര്‍ത്ഥഗര്‍ഭമായ കവിത.
ആശംസകള്‍
ആ കാലിക പ്രസക്തി വായനക്കാര്‍ കണ്ടെത്തുന്നതോടെ ഈ കവിത ധന്യമാകുന്നു...അഭിപ്രായത്തിന് നന്ദി തങ്കപ്പന്‍ സാര്‍
ഇല്ലാതാക്കൂപൂശകനാം നീ പൂശകനിനിമേല്‍
മറുപടിഇല്ലാതാക്കൂമൂഷികനാം ഞാന്‍ മൂഷികനിനിമേല്‍
:)
ഇല്ലാതാക്കൂപൂച്ച പൂച്ചയും എലി എലിയും തന്നെ..അവര്‍ തമ്മിലുളള ചങ്ങാത്തം നല്ലതല്ലതന്നെ...അഭിപ്രായങ്ങള്‍ക്ക് നന്ദി അജിത് സാര്‍, ശരത് പ്രസാദ്
ഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ?......നന്ദി നിധീഷ്
ഇല്ലാതാക്കൂഎരിവയറിലതുണ്ട് നിറഞ്ഞപ്പോള്‍
മറുപടിഇല്ലാതാക്കൂഅറയാതൊരേമ്പക്കം
തൊണ്ടയില്‍ കടബാധ്യതയായി
വന്നു കുരുങ്ങി...!
അതാണ് കൂടുതല്‍ എനിക്കിഷ്ടമായത് .........ആശംസകള്‍ അനുരാജ്