ഇന്നലെ ഉച്ചയടുപ്പിച്ച്
എനിക്കൊരു ഉള്‍വിളി തോന്നി
ഞാനന്നേരേ ലീവുമെടുത്ത്
വീട്ടില്‍ പൊന്നേ .....
ഉള്ളിലിരുന്നു മുളളുപോല്‍ മുളക്കുന്നുണ്ട്
ചില ചോദ്യങ്ങള്‍
എനിക്കതിന് ഉത്തരം
കിട്ടിയേ മതിയാകൂ .......
എത്ര ശരിയായിരുന്നു
ഞാന്‍ ഉള്ളില്‍ വിചാരിച്ചത്..?
വീട്ടില്‍ വഴിയോരത്തയിട്ടു-
ണ്ടായിരുന്നല്ലോ നീല നിറമുള്ള
ബൈക്കൊരെണ്ണം
പൂമുഖപ്പടവില്‍ പരിചയമില്ലാത്ത
ചെരുപ്പും കിടപ്പുണ്ടയിരുന്നല്ലോ .
എത്ര ആലോചിച്ചിട്ടും ഒരെത്തും
പിടിയും കിട്ടുന്നില്ല
ആരുടെതാണ് ആ ചെരുപ്പെന്ന്
വാതിലകത്തു നിന്ന് കുറ്റിയിട്ടിട്ടുമുണ്ട്
ഒന്നു തീര്ച്ച..........
ആരോവന്നു കയറിയിട്ടുണ്ട്...
ഞാനില്ലാത്ത തക്കം നോക്കി
കുറച്ചേറെ നാളായി മണക്കുന്നുണ്ടിവിടെ
മൊത്തത്തിലുള്ളൊരു ചുറ്റിക്കളി
ചിലപ്പോഴൊക്കെ ഒരന്യവിയര്പ്പിന്റെ
ഗന്ധവും മണക്കുന്നുണ്ട്......
വന്നതു നന്നായി.......
കളളനെ ഞാനിന്ന് കൈയോടെ
പിടികൂടും
വീടിനു ചുറ്റും നടന്നു ഞാന്‍
ചെവിവട്ടം പിടിച്ചു നോക്കി
ഇക്കിളിപുറണ്ട വര്ത്തമാനങ്ങളകത്തുനിന്ന്
വേലി ചാടി വരുന്നുണ്ടോ....?
വിയര്ത്തുഷ്ണിച്ചവനിറങ്ങി വരുമ്പോള്‍
ഭിത്തിയോടു ചേര്ത്തു നിര്ത്തി
ഒക്കുമെങ്കില് രണ്ടു ചാര്ത്തു കൊടുക്കണം
കുറ്റക്കാരിയാക്കി അവളെന്റെ ഭാര്യയെ
എന്നും വാക്കിന്‍ മുനയില്‍ നിര്ത്തണം
ഞാനുമായി തട്ടിച്ചു നോക്കുമ്പോള്‍
അവള്ക്കിത്തിരി സൌന്ദര്യം
കൂടുതലാണേ......സമ്മതിച്ചു
തങ്ങളിലുണ്ടല്ലോ പ്രായത്തിലല്പം
അന്തരവും.....
പത്താം ക്ലാസ്സില്‍ പഠിക്കുന്നൊരു
പയ്യന്റെ അമ്മയാണന്നവളെ കണ്ടാല്‍
ആരും പറയില്ലത്രെ........!
തമ്മില്‍ നടന്നു പോകുമ്പോള്
മകളാണോയെന്നാള്ക്കാര്ക്ക്
സന്ദേഹമത്രെ......!
എന്നാലെന്ത്............?
എല്ലാകാര്യങ്ങളും ഞാന്
ഭംഗിയായി നോക്കി നടത്തുന്നില്ലേ..?.
എത്ര വിളഞ്ഞാലും ഇത്ര അഹമ്മതി
പാടുണ്ടോ കുടുംബത്തില്‍ പിറന്ന
പെണ്ണുങ്ങള്ക്ക്......
ഒത്തിരി നേരം നിന്നന്റെ
ക്ഷമകെട്ടു......
ഒരുള്ക്കിടിലമോടെ ഞാന്‍
കാളിംഗ് ബെല്ലില്‍
വിരലമര്ത്തുന്നു
രക്തം തിളച്ചു ഞാന്‍
മുഷ്ടി ചുരുട്ടി നിന്നു
വാതില്‍ തുറക്കുവാനുളള
താമസം കണ്ടോ...?
ഉള്ളിലെവിടെയോ പതുങ്ങുന്നുണ്ടവന്‍
പെട്ടന്ന് വാതില്‍ തുറന്ന്
സുന്ദരിക്കോത എന്റെ ഭാര്യ
മുന്നില്‍ നില്ക്കുന്നു
ഒട്ടും പരിഭ്രമം കാണാനില്ലാ മുഖത്ത്
അല്ലേലും കളളത്തരത്തിന്
പണ്ടേ ഡിഗ്രിയെടുത്തവളല്ലേ.....
മുടിയാകെയഴിഞ്ഞുലഞ്ഞിട്ടുണ്ട്
നെറ്റിയില്‍ വിയര്പ്പു പൊടിഞ്ഞിട്ടുമുണ്ട്
ഉച്ചയ്ക്കു കിടന്നു ഞാനൊന്ന്
മയങ്ങിപ്പോയി........
എന്താണിത്ര നേരുത്തെ
എന്നവള്‍ ചോദിക്കുന്നു
ഉത്തരമൊന്നും പറഞ്ഞില്ല ഞാന്‍
പല്ലു ഞെരിഞ്ഞെനിക്ക് രക്തം
ചുവയ്ക്കുന്നു.....
അകത്തു കയറി മുറി മുഴുവന്‍ ഞാന്‍
തന്ത്രത്തില്‍ പരതുന്നു
ശങ്കതീര്ക്കാനെന്നവണ്ണം
ബാത്റൂമിലും കയറുന്നു
ഒന്നു കുനിഞ്ഞ് കാലില്‍
ചൊറിയാനെന്നവണ്ണം കട്ടിലിന്നടിയിലും
നോക്കുന്നു......
ഇല്ല ആടു കിടന്നിടത്തു പൂടപോലും
കാണാനില്ലശേഷം...!
ഇത്രപെട്ടന്നവന്‍ എവിടെ പോയൊളിച്ചു
പിന്നാമ്പുറത്തെ വാതില്‍
തുറന്നു പോകുവാനേ വഴിയുളളൂ
എന്തായാലും വഴിയില്‍ വെച്ചിരിക്കുന്ന
ബൈക്കെടുക്കാന്‍ വരാതിരിക്കില്ലല്ലോ....
അപ്പോള് പിടിച്ചോളാം
പൂമുഖത്തേക്കു ഞാനൊന്നിറങ്ങി നിന്നു
രാവിലെ കൊണ്ടു പോയ ചോറുകഴിച്ചില്ലേ....?
ചോദ്യശൃംഖാരവുമായി ഭാര്യ പിറകെ കൂടുന്നു
മുറ്റത്തുകിടക്കുന്ന ഇട്ടുപഴകാത്ത
അജ്ഞാതമാം ആ ചെരുപ്പാരുടേതാണെന്ന്
ഞാനുച്ചത്തില്‍ ചോദിക്കുന്നു .....
പെട്ടന്ന് പൊട്ടിമുളച്ചതുപോലുണ്ട്
എവിടെനിന്നോ പത്താം ക്ലാസ്സില്‍
പഠിക്കുന്നൊരെന്‍ മകന്
പ്രത്യക്ഷപ്പെടുന്നു......
ചെരുപ്പു ഞാന്‍ രാത്രിയില്‍
ട്യൂഷന് പഠിക്കുന്ന വീട്ടില്‍
നിന്നുമറിയാതെ മാറിയിട്ടു
കൊണ്ടു വന്നതാണച്ഛാ.....
അതിന്റെ പേരിലിനി ഒറ്റ ഇരട്ട
പറഞ്ഞു കലഹിക്കേണ്ടാ...
ഇനി ചെല്ലുമ്പോള്‍ എന്തൊരു
നാണക്കേടാകും......
മനസ്സിന് കനമൊന്നു കുറഞ്ഞു
പക്ഷേ..?.
ഇത്തിരി നേരം കൂടി കഴിഞ്ഞപ്പോള്‍
വഴിവക്കിലിരിക്കും ബൈക്കിന്നരികിലേക്കൊരാള്‍
കക്ഷത്തിലോരു ബുക്കും പിടിച്ചു വരുന്നതു കണ്ടു
കറണ്ട് ബില്ലു ചാര്ത്തിക്കൊടുക്കാന്‍
വന്ന മീറ്റര് റീഡറാണ് ....പാവം
ചേട്ടാ കറണ്ട് ബില്ലിന്ന് നമുക്കും കിട്ടി
ആയിരത്തി അഞ്ഞൂറു രൂപാ.....
വീട്ടിനകത്തു നിന്നും
ഭാര്യ വിളിച്ചു പറയുന്നു....
( സത്യം പറയൂ......... ഈ തളത്തില്‍ ദിനേശനും, മഠത്തില്‍ ഗണേശനുമൊക്കെ അല്പം വലിപ്പ, ചെറുപ്പ വ്യത്യാസത്തില്‍ നിങ്ങള്ക്കുമിടയിലില്ലേ ......? )
എനിക്കൊരു ഉള്‍വിളി തോന്നി
ഞാനന്നേരേ ലീവുമെടുത്ത്
വീട്ടില്‍ പൊന്നേ .....
ഉള്ളിലിരുന്നു മുളളുപോല്‍ മുളക്കുന്നുണ്ട്
ചില ചോദ്യങ്ങള്‍
എനിക്കതിന് ഉത്തരം
കിട്ടിയേ മതിയാകൂ .......
എത്ര ശരിയായിരുന്നു
ഞാന്‍ ഉള്ളില്‍ വിചാരിച്ചത്..?
വീട്ടില്‍ വഴിയോരത്തയിട്ടു-
ണ്ടായിരുന്നല്ലോ നീല നിറമുള്ള
ബൈക്കൊരെണ്ണം
പൂമുഖപ്പടവില്‍ പരിചയമില്ലാത്ത
ചെരുപ്പും കിടപ്പുണ്ടയിരുന്നല്ലോ .
എത്ര ആലോചിച്ചിട്ടും ഒരെത്തും
പിടിയും കിട്ടുന്നില്ല
ആരുടെതാണ് ആ ചെരുപ്പെന്ന്
വാതിലകത്തു നിന്ന് കുറ്റിയിട്ടിട്ടുമുണ്ട്
ഒന്നു തീര്ച്ച..........
ആരോവന്നു കയറിയിട്ടുണ്ട്...
ഞാനില്ലാത്ത തക്കം നോക്കി
കുറച്ചേറെ നാളായി മണക്കുന്നുണ്ടിവിടെ
മൊത്തത്തിലുള്ളൊരു ചുറ്റിക്കളി
ചിലപ്പോഴൊക്കെ ഒരന്യവിയര്പ്പിന്റെ
ഗന്ധവും മണക്കുന്നുണ്ട്......
വന്നതു നന്നായി.......
കളളനെ ഞാനിന്ന് കൈയോടെ
പിടികൂടും
വീടിനു ചുറ്റും നടന്നു ഞാന്‍
ചെവിവട്ടം പിടിച്ചു നോക്കി
ഇക്കിളിപുറണ്ട വര്ത്തമാനങ്ങളകത്തുനിന്ന്
വേലി ചാടി വരുന്നുണ്ടോ....?
വിയര്ത്തുഷ്ണിച്ചവനിറങ്ങി വരുമ്പോള്‍
ഭിത്തിയോടു ചേര്ത്തു നിര്ത്തി
ഒക്കുമെങ്കില് രണ്ടു ചാര്ത്തു കൊടുക്കണം
കുറ്റക്കാരിയാക്കി അവളെന്റെ ഭാര്യയെ
എന്നും വാക്കിന്‍ മുനയില്‍ നിര്ത്തണം
ഞാനുമായി തട്ടിച്ചു നോക്കുമ്പോള്‍
അവള്ക്കിത്തിരി സൌന്ദര്യം
കൂടുതലാണേ......സമ്മതിച്ചു
തങ്ങളിലുണ്ടല്ലോ പ്രായത്തിലല്പം
അന്തരവും.....
പത്താം ക്ലാസ്സില്‍ പഠിക്കുന്നൊരു
പയ്യന്റെ അമ്മയാണന്നവളെ കണ്ടാല്‍
ആരും പറയില്ലത്രെ........!
തമ്മില്‍ നടന്നു പോകുമ്പോള്
മകളാണോയെന്നാള്ക്കാര്ക്ക്
സന്ദേഹമത്രെ......!
എന്നാലെന്ത്............?
എല്ലാകാര്യങ്ങളും ഞാന്
ഭംഗിയായി നോക്കി നടത്തുന്നില്ലേ..?.
എത്ര വിളഞ്ഞാലും ഇത്ര അഹമ്മതി
പാടുണ്ടോ കുടുംബത്തില്‍ പിറന്ന
പെണ്ണുങ്ങള്ക്ക്......
ഒത്തിരി നേരം നിന്നന്റെ
ക്ഷമകെട്ടു......
ഒരുള്ക്കിടിലമോടെ ഞാന്‍
കാളിംഗ് ബെല്ലില്‍
വിരലമര്ത്തുന്നു
രക്തം തിളച്ചു ഞാന്‍
മുഷ്ടി ചുരുട്ടി നിന്നു
വാതില്‍ തുറക്കുവാനുളള
താമസം കണ്ടോ...?
ഉള്ളിലെവിടെയോ പതുങ്ങുന്നുണ്ടവന്‍
പെട്ടന്ന് വാതില്‍ തുറന്ന്
സുന്ദരിക്കോത എന്റെ ഭാര്യ
മുന്നില്‍ നില്ക്കുന്നു
ഒട്ടും പരിഭ്രമം കാണാനില്ലാ മുഖത്ത്
അല്ലേലും കളളത്തരത്തിന്
പണ്ടേ ഡിഗ്രിയെടുത്തവളല്ലേ.....
മുടിയാകെയഴിഞ്ഞുലഞ്ഞിട്ടുണ്ട്
നെറ്റിയില്‍ വിയര്പ്പു പൊടിഞ്ഞിട്ടുമുണ്ട്
ഉച്ചയ്ക്കു കിടന്നു ഞാനൊന്ന്
മയങ്ങിപ്പോയി........
എന്താണിത്ര നേരുത്തെ
എന്നവള്‍ ചോദിക്കുന്നു
ഉത്തരമൊന്നും പറഞ്ഞില്ല ഞാന്‍
പല്ലു ഞെരിഞ്ഞെനിക്ക് രക്തം
ചുവയ്ക്കുന്നു.....
അകത്തു കയറി മുറി മുഴുവന്‍ ഞാന്‍
തന്ത്രത്തില്‍ പരതുന്നു
ശങ്കതീര്ക്കാനെന്നവണ്ണം
ബാത്റൂമിലും കയറുന്നു
ഒന്നു കുനിഞ്ഞ് കാലില്‍
ചൊറിയാനെന്നവണ്ണം കട്ടിലിന്നടിയിലും
നോക്കുന്നു......
ഇല്ല ആടു കിടന്നിടത്തു പൂടപോലും
കാണാനില്ലശേഷം...!
ഇത്രപെട്ടന്നവന്‍ എവിടെ പോയൊളിച്ചു
പിന്നാമ്പുറത്തെ വാതില്‍
തുറന്നു പോകുവാനേ വഴിയുളളൂ
എന്തായാലും വഴിയില്‍ വെച്ചിരിക്കുന്ന
ബൈക്കെടുക്കാന്‍ വരാതിരിക്കില്ലല്ലോ....
അപ്പോള് പിടിച്ചോളാം
പൂമുഖത്തേക്കു ഞാനൊന്നിറങ്ങി നിന്നു
രാവിലെ കൊണ്ടു പോയ ചോറുകഴിച്ചില്ലേ....?
ചോദ്യശൃംഖാരവുമായി ഭാര്യ പിറകെ കൂടുന്നു
മുറ്റത്തുകിടക്കുന്ന ഇട്ടുപഴകാത്ത
അജ്ഞാതമാം ആ ചെരുപ്പാരുടേതാണെന്ന്
ഞാനുച്ചത്തില്‍ ചോദിക്കുന്നു .....
പെട്ടന്ന് പൊട്ടിമുളച്ചതുപോലുണ്ട്
എവിടെനിന്നോ പത്താം ക്ലാസ്സില്‍
പഠിക്കുന്നൊരെന്‍ മകന്
പ്രത്യക്ഷപ്പെടുന്നു......
ചെരുപ്പു ഞാന്‍ രാത്രിയില്‍
ട്യൂഷന് പഠിക്കുന്ന വീട്ടില്‍
നിന്നുമറിയാതെ മാറിയിട്ടു
കൊണ്ടു വന്നതാണച്ഛാ.....
അതിന്റെ പേരിലിനി ഒറ്റ ഇരട്ട
പറഞ്ഞു കലഹിക്കേണ്ടാ...
ഇനി ചെല്ലുമ്പോള്‍ എന്തൊരു
നാണക്കേടാകും......
മനസ്സിന് കനമൊന്നു കുറഞ്ഞു
പക്ഷേ..?.
ഇത്തിരി നേരം കൂടി കഴിഞ്ഞപ്പോള്‍
വഴിവക്കിലിരിക്കും ബൈക്കിന്നരികിലേക്കൊരാള്‍
കക്ഷത്തിലോരു ബുക്കും പിടിച്ചു വരുന്നതു കണ്ടു
കറണ്ട് ബില്ലു ചാര്ത്തിക്കൊടുക്കാന്‍
വന്ന മീറ്റര് റീഡറാണ് ....പാവം
ചേട്ടാ കറണ്ട് ബില്ലിന്ന് നമുക്കും കിട്ടി
ആയിരത്തി അഞ്ഞൂറു രൂപാ.....
വീട്ടിനകത്തു നിന്നും
ഭാര്യ വിളിച്ചു പറയുന്നു....
( സത്യം പറയൂ......... ഈ തളത്തില്‍ ദിനേശനും, മഠത്തില്‍ ഗണേശനുമൊക്കെ അല്പം വലിപ്പ, ചെറുപ്പ വ്യത്യാസത്തില്‍ നിങ്ങള്ക്കുമിടയിലില്ലേ ......? )
:)
മറുപടിഇല്ലാതാക്കൂശുഭലക്ഷണം......നന്ദി..പ്രിയദര്ശിനി ആദ്യവരവിനും അഭിപ്രായത്തിനും
ഇല്ലാതാക്കൂസംശയാലുവായ ഭര്‍ത്താവിന്‍റെ നിരീക്ഷണപാടവം! നിരീക്ഷണത്തിനൊടുവില്‍ താന്‍തന്നെ കുഴിച്ച കുഴിയില്‍ വീണ കഥകളും വായിച്ചിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂമകനും കറണ്ടുറീഡറും തല്‍ക്കാലത്തേക്ക് സമ്മര്‍ദ്ദത്തിന് ഇളവുവരുത്തിയെന്ന് ആശ്വസിക്കാം.ഇനിയോ......
നന്നായിരിക്കുന്നു.
ആശംസകള്‍
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും എന്നെന്നും നന്ദി...തങ്കപ്പന് സാര്
ഇല്ലാതാക്കൂkollam
മറുപടിഇല്ലാതാക്കൂകുസുമത്തിന്റെ ഈ ബ്ലോഗില് ആദ്യത്തെ അഭിപ്രായമാണല്ലോ...നന്ദി....നന്ദി
ഇല്ലാതാക്കൂഹഹഹ
മറുപടിഇല്ലാതാക്കൂസന്ദേഹപ്രാണി
ഈ സന്ദേഹപ്രാണിയെ ഇഷ്ടപ്പെട്ടന്നു കരുതട്ടെ...നന്ദ് അജിത് സാര്
ഇല്ലാതാക്കൂരാവിലെ കൊണ്ടു പോയ ചോറുകഴിച്ചില്ലേ....?
മറുപടിഇല്ലാതാക്കൂചോദ്യശൃംഖാരവുമായി ഭാര്യ പിറകെ കൂടുന്നു
ഇതിൽക്കൂടുതൽ എന്തു വേണം?...
നല്ല കവിത
ശുഭാശംസകൾ...
അതൊക്കെ ആളെ തണുപ്പിക്കാനുളള അവളുടെ അടവല്ലേ.....അഭിപ്രായത്തിന് നന്ദി സൌഗന്ധികം
ഇല്ലാതാക്കൂസംശയാലു! (തെലുങ്കല്ല കേട്ടോ) :)
മറുപടിഇല്ലാതാക്കൂഅഭിപ്രായം രേഖപ്പെടുത്തിയതിന് വിനീതമായ നന്ദി...ഡോക്ടര്
ഇല്ലാതാക്കൂഹഹഹഹഹഹഹഹഹ :)
മറുപടിഇല്ലാതാക്കൂഹാവൂ സമാധാനമായി...സമ്മര്ദ്ദത്തിന് ഒരു അയവുവന്നല്ലോ...നന്ദി നിധിഷ്
ഇല്ലാതാക്കൂതല്ക്കാലം രക്ഷപ്പെട്ടു. സംശയം എപ്പഴെങ്കിലും തീരുമോ? നന്നായി എഴുതി.
മറുപടിഇല്ലാതാക്കൂഇല്ല വിനോദ് മാഷേ....കാര്യമായ ചികിത്സയില്ലാത്ത രോഗമാണ് ഇത്...മരിക്കുന്നതുവരെ കൂടിയും കുറഞ്ഞുമങ്ങനെ കിടക്കും....അവരെ കുറ്റം പറഞ്ഞിട്ടഡും കാര്യമില്ല.ദിനം പ്രതി അങ്ങനെയുളള കാര്യങ്ങളല്ലേ കേട്ടുകൊണ്ടിരിക്കുന്നത്
ഇല്ലാതാക്കൂഇതൊരു മനോരോഗമാണെന്നും ,ഈദൃശ സിനിമകളും കഥകളും സംഭവിച്ചിട്ടുള്ളതാണെന്നും ശരി. കവിത ഊഷ്മളം....പരിമളവും !അഭിനന്ദനങ്ങള്‍ !
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിന് നന്ദി മുഹമ്മദ് സാബ്
ഇല്ലാതാക്കൂ