ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

വിഷുസ്മൃതി


വിഷു വന്നു പോയി..........................
ഏതോ ഗൃഹാതുരത്തിന്‍ വിഷാദ സ്മൃതിയുമായ്
വാടിയ കൊന്നപ്പൂ നിന്നൂ വിതുമ്പി
വേനലുരുകിത്തിളച്ചൂ കിടന്നൂ
വേണു ഗാനവും നിലച്ചു പോയി
വേപഥു പുരണ്ടൊരീണങ്ങളായ്
നീലവാനിന്‍ കോണിലേതോ,
കാര്മുകില്‍ വേവലാതി പിടിച്ചൂ നടന്നു
നിത്യകാമുകനായ് സൂര്യന്‍ ജ്വലിച്ചൂ

നിഴല്‍ പോലെ ഭൂമിതന്‍ കൂടെ നടന്നൂ
ക്രുദ്ധനായി നോക്കി, ചിലപ്പോളവളുടെ

മുഗ്ധ സൌന്ദര്യം നുകര്‍ന്നൂ...
മഞ്ഞത്താലി കെട്ടി
കഴുത്തിലിട്ടൂ
സന്ധ്യ ചുവക്കുമ്പോ
ള്‍,

ആഴങ്ങളിലേക്കാഴ്ന്നിറങ്ങി
 ഏതോ വിസ്മൃതിയില്‍ 
നിത്യ കന്യയാം ഭൂമിയുറങ്ങവേ
 പൊന്‍ വെളിച്ചം തെളിച്ച്
 നഗ്നതാരുണ്യം കണികണ്ടുണര്‍ന്നൂ
മേടത്തി
ന്‍ ചില്ലയില് ഒരു മടിശ്ശീല കെട്ടി
ഏതോ നിശബ്ദമാം താരാട്ടു

പാട്ടിന്നീണവുമായി കാറ്റും
കാത്തിരുന്നു.......
.............................................
.................................................
വിഷു വന്നു പോയി..........................
 ഏതോ ഗൃഹാതുരത്തിന്‍ വിഷാദ സ്മൃതിയുമായ്

( എന്റെ ബ്ലോഗിംഗ് പ്രവര്ത്തനം തുടങ്ങിയ കാലത്ത് എഴുതി പോസ്റ്റു ചെയ്തതാണ് ഈ കവിത. പക്ഷെ വായനക്കാരില് നിന്നും ഒരു പ്രതികരണവുമുണ്ടായില്ല. ഈ വിഷുക്കാലത്ത് അത് റീപോസ്റ്റു ചെയ്യുന്നു )

6 അഭിപ്രായങ്ങൾ:

  1. വിഷു വന്നു പോയി..........................
    ഏതോ ഗൃഹാതുരത്തിന്‍ വിഷാദ സ്മൃതിയുമായ്.....

    അതെ. ഇനിയും വരും. ഗൃഹാതുരത്വത്തിന്റെ
    ഓർമ്മകളുമായി... വരട്ടെ.
    നന്നായിരിക്കുന്നു. ഭാവുകങ്ങൾ.
    (പല കാരണങ്ങള്കൊണ്ടും നാം പ്രതീക്ഷിക്കുനതും ആഗ്രഹിക്കുന്നതും നടക്കുന്നില്ല. അതിൽ മനസ്സ് പതറാതെ മുന്നോട്ടു പോവുക എന്നതേ കരണീയമായതുള്ളൂ. ഇതുപോലെ.)

    മറുപടിഇല്ലാതാക്കൂ
  2. മേട സ്മൃതിയിൽ മയങ്ങി നിൽപ്പൂ കർണ്ണികാരം..
    കാവ്യ സ്മൃതി തൻ താലമേന്തി അനുരാജും.

    നല്ല കവിത.ഇഷ്ടമായി കേട്ടോ..?

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു കവിത
    ഇനി ഓണത്തിനായി കാത്തിരിക്കാം നമുക്ക്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. നിഴല്‍ പോലെ കൂടെ നടന്ന് ജ്വലിയ്ക്കുന്ന സൂര്യന്റെ സ്നേഹം. നല്ല ഭാവന. പ്രതികരണങ്ങള്‍ പലപ്പോഴും അളവുകോലായി കണക്കാക്കുവാന്‍ സാധിയ്ക്കില്ല എന്നാണ് എനിയ്ക്ക് തോന്നുന്നത്. വീണ്ടും എഴുതുക.എല്ലാ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഈ കാലമിനിയുമുരുളും വിഷുവരും വര്ഷംവരും ..........

    മറുപടിഇല്ലാതാക്കൂ