നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍
ജയവും പരാജയവുമില്ലാത്തൊരു
മത്സരത്തിന്നൊടുവില്‍ ................
വര്ണ്ണ തിരശ്ശീല മാറ്റിയാല്‍
കാണുന്നതാണ് മത്സര മണ്ഡപം
ദ്രുതവേഗ ചോദ്യങ്ങളില്ല
കയറിപ്പറ്റുവാന്‍
ചടുല താളത്തില്‍ കഥ പറഞ്ഞിരിക്കാന്‍
അവതാരകരാരുമില്ല.....
ഇടവിടാതെ ചോദ്യങ്ങള്‍
അശരീരി പോലെ ഉയര്ന്നുകൊണ്ടിരിക്കും
ചോയിസുകളൊന്നുമില്ല
ഉത്തരം പറയണമെന്നൊട്ട്
നിര്ബന്ധവുമില്ല
അല്ലങ്കിലുത്തരമുളള ചോദ്യങ്ങളു
മാകണമെന്നില്ല.....
നിറുത്താത്ത കാലൊച്ചയുമായി
ഇടതടവില്ലാതെ മണിക്കുട്ടിമാത്രം
ഒട്ടും മടുപ്പില്ലാതോടിക്കൊണ്ടിരിക്കും
ഇടയ്ക്കതിനെയൊന്ന് നിര്ത്തി വീണ്ടും
തുടരാമെന്നുമാത്രം നിനയ്ക്കേണ്ട ....
നടുനിവര്ത്തി മടുപ്പൊന്നു മാറ്റുവാന്‍
വെറുതെ ഒരു നെടുവീര്പ്പിടാന്‍ ....
ഇടവേളകളൊന്നുമില്ല
സുരക്ഷിത താവളങ്ങളില്ല
പരസ്യത്തിന്റെ പകര്ന്നാട്ടമില്ല
നിങ്ങള്‍ക്കുളളിലുമുണ്ടല്ലോ
വെറുതേ സ്പന്ദിച്ചു കൊണ്ടിരിക്കുന്നൊരു
മണിക്കുട്ടി.....
അതിന്‍ അവസാന താളം വരെ നിങ്ങള്‍
കാത്തിരിക്കുക....
കാഴ്ചക്കാരായി കരക്കാരൊക്കെ
ഒത്തു കൂടും....
ഒടുവില്‍ നിങ്ങള്‍ക്കും കിട്ടും
ഒരു കോടി സമ്മാനം...... !
നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍
ജയവും പരാജയവുമില്ലാത്തൊരു
മത്സരത്തിന്നൊടുവില്‍ ...............!.
( കവിതയോടൊപ്പം ചേര്ത്തിരിക്കുന്ന പെയിന്റിങ്ങിന് ഗൂഗിള്‍ -പിക്കാസയോട് കടപ്പാട് )
ജയവും പരാജയവുമില്ലാത്തൊരു
മത്സരത്തിന്നൊടുവില്‍ ................
വര്ണ്ണ തിരശ്ശീല മാറ്റിയാല്‍
കാണുന്നതാണ് മത്സര മണ്ഡപം
ദ്രുതവേഗ ചോദ്യങ്ങളില്ല
കയറിപ്പറ്റുവാന്‍
ചടുല താളത്തില്‍ കഥ പറഞ്ഞിരിക്കാന്‍
അവതാരകരാരുമില്ല.....
ഇടവിടാതെ ചോദ്യങ്ങള്‍
അശരീരി പോലെ ഉയര്ന്നുകൊണ്ടിരിക്കും
ചോയിസുകളൊന്നുമില്ല
ഉത്തരം പറയണമെന്നൊട്ട്
നിര്ബന്ധവുമില്ല
അല്ലങ്കിലുത്തരമുളള ചോദ്യങ്ങളു
മാകണമെന്നില്ല.....
നിറുത്താത്ത കാലൊച്ചയുമായി
ഇടതടവില്ലാതെ മണിക്കുട്ടിമാത്രം
ഒട്ടും മടുപ്പില്ലാതോടിക്കൊണ്ടിരിക്കും
ഇടയ്ക്കതിനെയൊന്ന് നിര്ത്തി വീണ്ടും
തുടരാമെന്നുമാത്രം നിനയ്ക്കേണ്ട ....
നടുനിവര്ത്തി മടുപ്പൊന്നു മാറ്റുവാന്‍
വെറുതെ ഒരു നെടുവീര്പ്പിടാന്‍ ....
ഇടവേളകളൊന്നുമില്ല
സുരക്ഷിത താവളങ്ങളില്ല
പരസ്യത്തിന്റെ പകര്ന്നാട്ടമില്ല
നിങ്ങള്‍ക്കുളളിലുമുണ്ടല്ലോ
വെറുതേ സ്പന്ദിച്ചു കൊണ്ടിരിക്കുന്നൊരു
മണിക്കുട്ടി.....
അതിന്‍ അവസാന താളം വരെ നിങ്ങള്‍
കാത്തിരിക്കുക....
കാഴ്ചക്കാരായി കരക്കാരൊക്കെ
ഒത്തു കൂടും....
ഒടുവില്‍ നിങ്ങള്‍ക്കും കിട്ടും
ഒരു കോടി സമ്മാനം...... !
നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍
ജയവും പരാജയവുമില്ലാത്തൊരു
മത്സരത്തിന്നൊടുവില്‍ ...............!.
( കവിതയോടൊപ്പം ചേര്ത്തിരിക്കുന്ന പെയിന്റിങ്ങിന് ഗൂഗിള്‍ -പിക്കാസയോട് കടപ്പാട് )
'മണിക്കുട്ടി'ഓടിക്കൊണ്ടേയിരിക്കും...കോടികള്‍ കൊയ്തും കൊഴിച്ചും.നല്ല കവിതയ്ക്ക് ഭാവുകങ്ങള്‍ !
മറുപടിഇല്ലാതാക്കൂആദ്യവരവിനും അഭിപ്രായത്തിനും നന്ദി മുഹമ്മദ് സാബ്
ഇല്ലാതാക്കൂഅനശ്വര സമ്മാനം..!!
മറുപടിഇല്ലാതാക്കൂവളരെ നല്ല കവിത. നന്നായി അവതരിപ്പിച്ചു.
ശുഭാശംസകൾ...
അഭിപ്രായത്തിന് നന്ദി സൌഗന്ധികം
ഇല്ലാതാക്കൂInteresting!
മറുപടിഇല്ലാതാക്കൂBhaavukangal.
അഭിപ്രായത്തിന് നന്ദി ഡോക്ടര്‍
ഇല്ലാതാക്കൂഒടുവിൽ നിങ്ങൾക്കും കിട്ടും
മറുപടിഇല്ലാതാക്കൂഒരു കോടി സമ്മാനം...... !
മണിക്കുട്ടിയുടെ സ്പന്ദനം നിലച്ചാല്‍........
നല്ല വരികള്‍
ആശംസകള്‍
നന്ദി തങ്കപ്പന് സാര്‍
ഇല്ലാതാക്കൂനിങ്ങള്ക്കുമാകാം കോടീശ്വരന്‍
മറുപടിഇല്ലാതാക്കൂജയവും പരാജയവുമില്ലാത്തൊരു
മത്സരത്തിന്നൊടുവില്‍ ...............!.
നന്നായിരുന്നു... അഭിവാദ്യങ്ങള്‍
ആദ്യവരവിനും അഭിപ്രായത്തിനും നന്ദി പ്രിയ റിജു
ഇല്ലാതാക്കൂരസകരം
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിന് നന്ദി നീലിമ....വീണ്ടും വരുമല്ലോ....
ഇല്ലാതാക്കൂകോടീശ്വരനുമായുള്ള താരതമ്യം നന്നായി :-)
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിന് നന്ദി കിരണ്....
മറുപടിഇല്ലാതാക്കൂമനോഹരമായ ഒരു ലളിത കവിത.
മറുപടിഇല്ലാതാക്കൂമണിക്കുട്ടീ എന്നെ ഇപ്പൊ അടുത്തൊന്നും കോടീശ്വരിയാക്കല്ലേ .........
മറുപടിഇല്ലാതാക്കൂകവിത നന്നായി .