യാത്രികര്‍ നാം കടന്നു പോകുമീ തീരമാകവേ
ചീര്‍ത്തു വീര്‍ത്തൊരായിരം ദു:സ്വപ്നങ്ങള്‍
കൂര്‍ത്തമുളളു പാകി കാത്തു നില്ക്കുന്നു
കേട്ടുവോ പിന്‍വിളി നിങ്ങളും
ആരോ ഇരുളില്‍ പതുങ്ങന്നതിന് മര്‍മ്മരവും
നീല രാത്രിതന്‍ ശോണിച്ച നിഴലുകള്‍
വഴികളില്‍ പുഴ പോലെ പുളയുന്നു
പെരുമഴ പെയ്തു തോര്‍ന്നിലച്ചാര്‍ത്തുകളില്‍
ഉറയുന്നു ജീവന്റെ സ്പന്ദനം
ഇരുളില്‍ ഏറെ നിന്നു ഞാന്‍ തളര്‍ന്നു
വഴി മറന്നു പോയ്
എന്‍ ഓര്‍മ്മകള്‍ ഇഴപിരിച്ചെടുക്കിലും
ഇരുളില്‍ കുറുവര വരച്ചപോലൊരായിരം വഴികള്‍
അതിലെന്റെ വഴിയേതന്നോര്‍ത്ത്
വെറുതെ സ്മൃതിയോട് കലഹിച്ചു നില്ക്കെ
വഴി വിളക്കേതോ മെല്ലെ മെല്ലെ ……
കണ്ണു ചിമ്മി തുറക്കുന്നു
തെരുവിലാരുമില്ലനാഥ സുന്ദര-
സുഷുപ്തിയിലാണ്ട് വീഥികള്‍
ഏതോ വഴി പോക്കര് തന്
ധൃതി പിടിച്ചകന്നു പോം കാലൊച്ചയും
പിന്ന ഇരുളിന്‍ നിഗൂഢമാം മുരള്‍ച്ചയും
രാത്രിയില്‍ യാത്രയില്ല...............!
യാത്രികര്‍ നാം കടന്നു പോകുമീ തീരമാകവേ
ചീര്‍ത്തു വീര്‍ത്തൊരായിരം ദു:സ്വപ്നങ്ങള്‍
കൂര്‍ത്തമുളളു പാകി കാത്തു നില്ക്കുന്നു
ഖേദമേകും തീർത്ഥയാത്ര....
മറുപടിഇല്ലാതാക്കൂനല്ലത്..
ശുഭാശംസകൾ......
മറുപടിഇല്ലാതാക്കൂവഴികളില് പുഴ പോലെ പുളയുന്നു
പെരുമഴ പെയ്തു തോര്‍ന്നിലച്ചാര്‍ത്തുകളില്‍......----
....
നല്ല ഭാവന. ഭാവുകങ്ങള്‍, അനു രാജ്.
രാത്രി മാത്രമല്ല പകലും യാത്ര ദുഷ്കരം തന്നെ. പത്രം നിവർത്തുമ്പോൾ പേടി തോന്നുന്നു
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ... അനു...
മറുപടിഇല്ലാതാക്കൂയാത്രകള് ഇന്നു ഒരു പേടി സ്വപ്നം പോലെയാണ് ..
എന്‍റെ ഹൃദയം നിറഞ്ഞ
"""പുതുവത്സരശംസകള്‍""
നല്ലൊരു കവിത
മറുപടിഇല്ലാതാക്കൂപുതുവത്സരശംസകള്