കാല്‍വരിക്കുന്നിന്റെ നൊമ്പരം വീണ്ടും
വാനീലുയരുന്നു
ജീവന്റെ വെളളിത്തളികയില്‍
നീയിറ്റിച്ച പ്രാണന്റെ ചോരത്തുളളികളും
കാരിരുള്‍ മുളളാണി
തേച്ചടിച്ചുറപ്പിച്ച നിന്‍ വ്രണിത യൌവനവും
ഇന്നിതാ ത്യാഗസീമകള്ക്കപ്പുറം
നിന്നു തിളങ്ങുന്നൊരാ
പൊന്‍താരകം.....
കാലിത്തൊഴുത്തില്‍ പിറന്നന്നു മുതല്‍
കാലചക്രത്തിന്നുരുള്ച്ചയ്ക്ക്
മൂകസാക്ഷിയായതും
കൂരിരുള്‍ തിങ്ങും പാതയിലൊരു
പൊന്‍ വെളിച്ചമായ് ഏകനായ്
ഏറെ ദൂരം നടന്നതും
കുഞ്ഞാട്ടിന്‍ പറ്റങ്ങളുമായ്
കുന്നിന്‍ ചെരുവുകള്‍ കയറിയിറങ്ങി
തളര്ന്നതും
കാട്ടുചെന്നായ്ക്കള്തന്‍ കൂര്ത്തനോട്ടങ്ങളില്‍
പതറാതിരുന്നതും
മുപ്പത് വെളളിക്കനവുകള്‍ .......
ഉമ്മറപ്പടിയില്‍ കുന്തിരിക്ക പുകച്ചുരുള്‍
ഉള്തളങ്ങളില്‍ ഒറ്റുകാര്‍ തന്‍
ഗൂഡ നിശ്വാസങ്ങളും
പഴയമുന്തിരിച്ചാര്‍ പതഞ്ഞൊഴുകുന്ന
പാനപാത്രങ്ങളും....
.............................................
...........................................
കാല്‍വരിക്കുന്നിന്റെ നൊമ്പരം വീണ്ടും
വാനീലുയരുന്നു.....
ലോകം മുഴുവൻ സുഖം പകരാനായ്..........
മറുപടിഇല്ലാതാക്കൂകവിത കൊള്ളാം...
ദൈവാനുഗ്രഹം ഉണ്ടാകട്ടെ...
ശുഭാശംസകൾ.....
ആശംസകള്‍ .......
മറുപടിഇല്ലാതാക്കൂദൈവപുത്രന് വീഥിയൊരുക്കുവാന്‍.........
മറുപടിഇല്ലാതാക്കൂനല്ല ആശയം... വീണ്ടും എഴുതുക.