ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, നവംബർ 6, ചൊവ്വാഴ്ച

മാസമുറ

ആര്ത്തവ ചക്രം തെറ്റിയ ഭാര്യ ചിണുങ്ങി
അതു തന്നെ.........!.
ചാന്ദ്രമാസങ്ങള്‍  പോലെ കൃത്യമായിരുന്നു എന്റേത്
കൃതയമായ വേലിയേറ്റ വേലിയിറക്കങ്ങള്‍
വൃദ്ധിക്ഷയങ്ങള്‍ ............
പൂര്ണ്ണതയില്‍  നിന്നും അപൂര്ണ്ണതയിലേക്കും
അപൂര്ണ്ണതയില്‍  നിന്നു തിരിച്ചുമുളള
ഒരു അധര്മ്മ ചാരിയുടെ തീര്ത്ഥാടനം

ഭര്ത്താവ് കലണ്ടര്‍  നിവര്ത്തിയിട്ട്
ചത്തുമലച്ചുപോയ അക്കങ്ങള്ക്കിടയില്‍
ചിലകാല ഗണിതങ്ങള്‍  നടത്തി
ചിലപ്പോള്‍  വിരലുകളില്‍  ചിലത്
കാണാതെ പോയി
ചിലപ്പോള്‍  പുതുതായൊന്ന്
മുളച്ചു വന്നു
മണലാരണ്യത്തില്‍  മഴപെയ്യുന്നതുപോലെ
സാധ്യതകള്‍  വിദൂരമായ ആകാശം പോലെ
 വിദൂരമെന്ന്‍  നിശ്ചയിച്ചുറപ്പിച്ചു
എന്നിട്ടും........?
ആശങ്കകളുടെ കാര്മേഘങ്ങള്‍
ഒഴിഞ്ഞു പോയതേയില്ല...

ഓഫീസ് മുറിയിലെ  ഫയലുകള്ക്കിടയില്‍
ഒരുപൂച്ചയെപ്പോലെ പതുങ്ങിയിരുന്നയാള്‍
ചിലകോഡു ഭാഷകളില്‍  ഭാര്യയെ വിളിച്ചു
ആയോ..........?
ആയില്ല...അതു തന്നെയെന്നു മറുപടി
ക്ഷണിക്കപ്പെടാതെ  വന്നെത്തുന്ന
അതിഥിയുടെ കാല്‍പ്പെരുമാറ്റം
പടികടന്നു വരുന്ന പ്രാരാബ്ധം
പണിതീരാത്ത വീട്
ഉറയ്ക്കാത്ത ജോലി..
ഉടഞ്ഞ സ്വപ്നങ്ങള്...
ഓട്ടക്കലം പോലെ കീശ..

വീണ്ടും സന്ദേഹങ്ങളുടെ ആഴക്കടലില്‍
മുങ്ങിത്താഴവെ
ചതുരവടിവൊത്ത ഒരു കൊച്ചു കാര്ഡിന്റെ
നാഭിച്ചുഴിയില്‍  ലവണജല മിറ്റിച്ച് ഭാര്യ നില്ക്കുന്നു
ഒരു മായാജാലക്കാരിയെ പ്പോലെ
നോക്കി നോക്കി നില്ക്കെ
മൂടല്‍  മഞ്ഞുവന്നു നിറഞ്ഞു
ശോണരേഖ പോലെ ഒരു കുഞ്ഞികൈ
തെളിയുന്നു.......
ഒരു ചോദ്യ ചിഹ്നംപോലെ അയാളും
ഉഷ്ണപേടകത്തില്‍  നിന്നുയര്ന്ന്
 ആ കുഞ്ഞികൈ മറ്റൊരു ചോദ്യമായി
 വന്ന് തുറിക്കുന്നു..

മകനേ(ളേ) മാപ്പ്..........
ജനിമൃതികളുടെ തടവറകളില്‍ 
നിന്നെ തളച്ചതിന്,
ജരാനരകളുടെ വിഹ്വലമായ
തീരങ്ങളിലേക്ക്  നയിച്ചതിന്
ദുരിതക്കയത്തിലേക്ക് വലിച്ചിട്ടതിന്
ശോകവൃക്ഷങ്ങളുടെ തണലില്‍
ഒരു ചാവേറിനെപ്പോലെ നിര്ത്തിയതിന്
ഒടുങ്ങാത്ത ജീവിതാസക്തിയില്
ഒരു അച്ഛനു പറ്റിപ്പോയ  പിഴ
ഒരു വലിയ പിഴ .........
മാപ്പ്....മാപ്പ്






10 അഭിപ്രായങ്ങൾ:

  1. ഇത് കവിതയോ....അതോ അനുഭവമോ.....എന്തായാലും നന്നായി. ആശംസകള്

    മറുപടിഇല്ലാതാക്കൂ
  2. ഞാനീ ഭാവനയെ ചിതറിയ ചിന്തകൾ എന്നു വിളിക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  3. ജനിമൃതികളുടെ തടവറകളില്‍
    നിന്നെ തളച്ചതിന്,
    ജരാനരകളുടെ വിഹ്വലമായ
    തീരങ്ങളിലേക്ക് നയിച്ചതിന്
    ദുരിതക്കയത്തിലേക്ക് വലിച്ചിട്ടതിന്
    ശോകവൃക്ഷങ്ങളുടെ തണലില്‍
    ഒരു ചാവേറിനെപ്പോലെ നിര്ത്തിയതിന്

    എന്തിനുവേണ്ടി?നീ പ്രണയത്തില്‍ ജനിക്കുന്ന ചാവേറാകാന്‍,ജരാനരകള്‍ വിഴുങ്ങുന്നതിനും മുന്പ് നീ നിന്നെ അറിയാന്‍,,ശോകവൃക്ഷങ്ങളുടെ തണല്‍ ജനിമൃതികളുടെ തടവറ അല്ല എന്നറിയാന്‍,,,,,,

    നന്നായിരിക്കുന്നു....എന്നതിനേക്കാള്‍..... നല്ലത് തന്നെ...

    മറുപടിഇല്ലാതാക്കൂ
  4. പണിതീരാത്ത വീട്
    ഉറയ്ക്കാത്ത ജോലി..
    ഉടഞ്ഞ സ്വപ്നങ്ങൾ...
    ഓട്ടക്കലം പോലെ കീശ............
    ...................
    ...................
    മാപ്പ്....മാപ്പ്

    ഒരു സമകാലിക യുവാവിന്റെ വിഹ്വലതകൾ....

    നന്നായി പകർത്തിയിരിക്കുന്നു.......

    മറുപടിഇല്ലാതാക്കൂ
  5. അചുംബിതമായ ഇത്തരം വിഷയങ്ങൾ കവിതയാക്കാൻ അനുരാജിനു എങ്ങനെ കിട്ടുന്നു എന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  6. എവിടെയാണ് പിഴച്ചത് ....? പിഴക്കാത്ത വിധികളില്‍ പൂക്കാത്ത കൊതികള്‍ മൂകുമായി തേങ്ങുന്നുവോ ?

    മറുപടിഇല്ലാതാക്കൂ
  7. ഒടുങ്ങാത്ത ജീവിതാസക്തിയില്
    ഒരു അച്ഛനു പറ്റിപ്പോയ പിഴ ആ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശരിയുമാവാം....

    മറുപടിഇല്ലാതാക്കൂ