തൂക്കുമരങ്ങള്‍ പൂത്തൊരു കാലം...
കാറ്റുപറഞ്ഞു നടന്നൂ
പൂത്തു തളിര്ത്തതും
കായ്ച് പഴുത്തതും
കൊഴിഞ്ഞതടര്ന്നതും
ഞാനേ...ഞാനതറിഞ്ഞില്ല
കലപില കൂട്ടി കൊത്തിവലിക്കാന്‍
കാക്കകാലുകള്‍ പോലും വന്നില്ല
കൊടിയവിഷത്തിന്‍ കൊത്തരി
കൊത്തി വിഴുങ്ങാനാവില്ല
കൊടിയടയാളങ്ങള്‍ കണ്ടില്ല
മൊട്ടകഴുകന്മാരവര്‍ വട്ടം ചുറ്റിനടപ്പൂ
ചോരക്കണ്ണുകള്‍ , തീപ്പന്തങ്ങള്‍
കഴുമരമേറിയ കഴുവേറി
നിന്‍ കഴിഞ്ഞചരിത്രം കേള്ക്കേണ്ട
പേ പിടിച്ചൊരു ചെന്നായ്ക്ക്
പ്രേതംകേറിയതെങ്ങനെയെന്നാരും
ഓര്ത്തു തപിക്കേണ്ടാ
പട്ടാപ്പകലൊരുനാള്‍ പട്ടിണിമാറ്റാന്‍
വന്നതുപോലും...
പൊട്ടിയ പട്ടം മാതിരി
വന്നു മദിച്ചു പുളഞ്ഞൊരു വീര്യം
തോക്കിന്‍ കുഴലുകള്‍ തുപ്പിയ തീയുണ്ടകളില്‍
തകര്ന്ന ചങ്കിന്‍ കൂടുകള്‍ കാണാം
ഒന്നല്ലൊരുനൂറ്ററുപത്
പൊട്ടിച്ചിതറിയ സ്വപ്നങ്ങള്‍ ....
.......................................
........................................
കഴുമരമേറിയ കഴുവേറി
ഇല്ല ഇല്ല മാപ്പില്ല......
നിന്‍ ചരിത്രത്താളിനുപോലും മാപ്പില്ല
അജിത് സാര്.....താങ്കള്ക്കെന്റെ അഡ്വാന്സ് നന്ദി.എന്റെ സൈറ്റു സന്ദര്ശിക്കുന്നതിനും അഭിപ്രായമെഴുതുന്നതിനും......
മറുപടിഇല്ലാതാക്കൂഹഹഹ
മറുപടിഇല്ലാതാക്കൂഅതങ്ങിഷ്ടപ്പെട്ടു
കഴുവേറിയും ഇഷ്ടപ്പെട്ടു
aha..good
മറുപടിഇല്ലാതാക്കൂകഴുവേറി എന്ന പദത്തിന് ശരിക്കും അര്‍ഹന്‍! രാക്ഷസന്‍ എന്ന് എനിക്ക് തോന്നിയിരുന്നു. സമയോചിതമായ രചന - വായിക്കാന്‍ വൈകി എങ്കിലും.
മറുപടിഇല്ലാതാക്കൂ