ഇനിയുമെത്ര ദിനം കൂടിയുണ്ട്
ശമ്പളം കിട്ടുവാന്‍...?
ഒട്ടിയ കീശയുമായി ഞാന്‍ നടപ്പൂ
കിട്ടിയ കാശെല്ലാം എന്തെടുത്തൂ...?
ചട്ടുകം നീര്‍ത്തി വട്ടത്തില്‍
ദോശ ചുട്ടടുക്കവേ
ഒട്ടും മയമില്ലാതെ ഭാര്യചോദിക്കുന്നു
കത്തുന്ന കനല്‍ പോലെ
ജ്വലിക്കുന്നുണ്ടെനിക്കു കോപം
എത്രയാലോചിച്ചിട്ടുമൊരെത്തും
പിടിയും കിട്ടുന്നില്ല....
വട്ടു പിടിക്കുന്നുണ്ടെനിക്ക്
വട്ട ചിലവിന് പോലും തികയാത്ത
ശമ്പളമുള്ളൊരുത്തനെ
കെട്ടിയന്നുമുതല്‍ തുടങ്ങിയത്രേ
അവളുടെ കഷ്ടകാലം.....
കെട്ടു പ്രായം കഴിയാറായി
പട്ടു പോകാന്‍ നിന്ന ഒരുവളെ
കെട്ടിയെടുത്തതോ ഞാന്‍ ചെയ്ത
തെറ്റന്ന്........ ഞാനും...
ഒട്ടും പ്രതീക്ഷിച്ചതേയല്ല
കെട്ടുകല്യാണങ്ങളഞ്ചാറ്
ലക്കും ലഗാനവുമില്ലാതെ
വന്നു കയറീ....
താലികെട്ടും കഴിഞ്ഞുളള
നൂലുകെട്ടും വരുന്നുണ്ട് പിറകെ
ഒന്നൊന്നായി......!
സൈക്കിളില്‍ മുട്ടുതട്ടി വീണ്
കുട്ടിക്കേനക്കേടും പറ്റി
അതുമാറ്റുവാനുമെത്ര പൊട്ടിച്ചു
പത്രക്കാരനോടും പാല്‍ക്കാരി പെണ്ണിനോടും
പിന്നെ വരാന്‍ പറയാനൊക്കുമോ
പറ്റു കടക്കാരന്‍ ഇന്നലെ പെട്ടന്നു
കണ്ടപ്പോള്‍ ചോദിച്ചല്ലോ....
ആ വഴി കണ്ടിട്ട് ഒത്തിരി
നാളായല്ലോയെന്ന് ....
വീട്ടുലോണ് മുടങ്ങിയിട്ട്
തവണ മൂന്ന് നാലായി...
ജപ്തി ഭീഷണി മുഴക്കിയിന്നലെ
കത്തുംവന്നിരുന്നു...
എല്ലാമൊറ്റവാക്കില്‍.....
പോട്ടേയെന്ന് വെക്കാം
പൊട്ടിയിട്ടും പൊട്ടിക്കാതെ ഞാന്‍
ഇട്ടുകൊണ്ടു നടന്നിരുന്ന
ചെരുപ്പിന്നലെ പൊട്ടി
രക്ഷയില്ലല്ലോ...?
പുത്തനൊരെണ്ണം വാങ്ങി
ഒട്ടും ചെലവാക്കില്ലന്ന് നിശ്ചയിച്ചുറപ്പിച്ച്
കൊച്ചു മണി പേഴ്സില്‍
മടക്കി പൂട്ടി വെച്ചിരുന്ന
പുത്തനഞ്ഞൂറ് രൂപാ നോട്ടങ്ങനെ പൊട്ടി...
അതിന്നു രാവിലെ .........
ഞാനെഴുനേറ്റ് നോക്കുമ്പോളുണ്ട്
പട്ടികടിച്ചു കീറി തെങ്ങിന്‍ ചുവട്ടിലിട്ടിരിക്കുന്നു
!!...........................................??
ഇഷ്ടിക പെറുക്കി മുറ്റത്തു കൂട്ടുന്നുണ്ട്
ഞാന്‍........
രാത്രിയിലിങ്ങെത്തുമല്ലോ....
എല്ലാത്തിനും വെച്ചിട്ടുണ്ട് ഞാന്‍..
നെഞ്ച് നീറി ഞാന്‍ നിന്നു പിടയുമ്പോള്‍
നിങ്ങളെന്താ അടക്കി ചിരിക്കുകയാണോ.....
( സത്യം പറഞ്ഞാല്‍ ഈ കവിത പതിനഞ്ചിനും ഇരുപതിനുമിടയ്ക്കുളള ഒരു തീയതില്‍ പോസ്റ്റു ചെയ്താല്‍ മാത്രമേ ശരിക്കും എറിക്കുകയുളളൂ. പക്ഷേ നമ്മോളോട് ചോദിച്ചിട്ടല്ലല്ലോ അവള്‍ കയറി വരുന്നത്.....)
ശരിയ്ക്കും പ്രാരാബ്ധം തന്നെ
മറുപടിഇല്ലാതാക്കൂപലരുടെയും അനുഭവമാണ് ഈ വാക്കുകളില്‍ കാണുന്നത്
ഒരു പാട് നാളുകള്‍ താങ്കള്‍ മാത്രമേയുളളായിരുന്നുളളൂ എന്റെ പോസ്റ്റുകള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍. ആ പരിഗണനയ്ക്ക് എന്റെ വിനീതമായ നന്ദി
ഇല്ലാതാക്കൂവീട്ടുവിശേഷങ്ങൾ അസ്സലായി..
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിന് നന്ദി ശരത്...വീണ്ടും വരിക
ഇല്ലാതാക്കൂഓ..ഈ പ്രാരാബ്ദം കാണാനും കേള്‍ക്കാനും വയ്യ..
മറുപടിഇല്ലാതാക്കൂപിന്നെ,ഇതെന്തിനാ ഇത്രയധികം മൃഗങ്ങള്‍
അഭിപ്രായത്തിന് നന്ദി മുഹമ്മദ് മാഷ്....ഈ പോസ്റ്റില്‍ ചേര്‍ക്കാന്‍ അനുയോജ്യമായ ഒരു ചിത്രം കിട്ടിയില്ല.മൃഗങ്ങളെ സിമ്പോളിക്കായിട്ടാണ് അവതരിപ്പിച്ചത്. കുരയ്ക്കുന്നത് ഭാര്യ...മോങ്ങുന്നത് ഭര്‍ത്താവ്...അവസാനത്തേത്... കവിതയിലെ ചെരുപ്പു കടിച്ചു കീറിയ പട്ടി. അത് ചീറ്റിപ്പോയന്ന് മനസ്സിലായി. ആ പ്രശ്നം ഇപ്പോള്‍ ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്
ഇല്ലാതാക്കൂദേ വേറൊരു പ്രരബ്ദക്കാരന്‍
മറുപടിഇല്ലാതാക്കൂആചാര്യന്റെ ഈ ബ്ലോഗിലേക്കുളള ആദ്യ വരവിന് നന്ദി...നന്ദി.
ഇല്ലാതാക്കൂപ്രാരാബ്ധക്കാരുടെ കഥ എഴുതാൻ കാരൂര് മുതൽ തുടങ്ങിയതാണ് ..അത് അന്ന്. ഇന്ന് ഏതാൾക്കാ ശമ്പളം ഇല്ലാത്തതു? സംസ്ഥാന സർക്കാരും ശമ്പളം കൂട്ടിയല്ലോ.പിന്നെന്താ പൊട്ടിയ ചെരുപ്പിട്ട് നടക്കുന്നത്? പാല്ക്കാരനെയും പത്രക്കാരനെയും ഒളിക്കുന്നത്?
മറുപടിഇല്ലാതാക്കൂഎന്റെ നളിനകുമാരി ചേച്ചി... സര്‍ക്കാര്‍ വലിയ ശമ്പളം തരുന്നുവെന്നതും പ്രാരാബ്ധം ഒഴിഞ്ഞു പോയി എന്നതുമൊക്കെ വെറും തോന്നലാണ്. ചേച്ചി ഒരു പക്ഷെ നല്ല സാമ്പത്തിക ഭദ്രതയുളള കുടുംബത്തിലേതായതു കൊണ്ടായിരിക്കാം( അങ്ങനെയാണോ എന്നെനിക്കറിയില്ല..) അങ്ങനെ തോന്നുന്നത്. ഒരു സാധാരണകുടുംബത്തില്‍ ജനിച്ച്, സാധാരണക്കാരടുടെ ജീവിത പ്രശ്നങ്ങളോട് നിരന്തരം ഇടപെടുന്ന ഒരാള്‍ എന്ന നിലയില്‍ ഈ വാദഗതി എനിക്ക് ഒരിക്കലും അംഗികരിക്കാന്‍ കഴിയില്ല. അഭിപ്രായം രേഖപ്പെടുത്തിയതിന് വിനീതമായ നന്ദി..വീണ്ടും വരിക
ഇല്ലാതാക്കൂകവിത നന്നായി - ആനിമേഷന്‍ കൊടുത്ത ചിത്രങ്ങള്‍ ഏകാഗ്രമായ വായനക്കും, കവിതയെ കവിതയായി ഉള്‍ക്കൊള്ളുന്നതിനും തടസ്സമുണ്ടാക്കുന്നതായി തോന്നി.....
മറുപടിഇല്ലാതാക്കൂതീര്ച്ചയായും.....ഈ കവിത പോസ്റ്റ് ചെയ്തതിനു ശേഷം പിന്നീട് എനിക്കു തോന്നിയ അഭിപ്രായമാണ് താങ്കള്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അനുയോജ്യമായ ഒരു ചിത്രത്തിനായി ഗൂഗിളില്‍ ഒരു പാട് സെര്‍ച്ച് ചെയ്തങ്കിലും നിരാശയായിരുന്നു ഫലം. അവസാനം ഒരു കൌതുകം എന്ന നിലയ്ക്കാണ് ഈ ചിത്രം ചേര്‍ത്തത്.അത് കവിതയുടെ ആദ്യഭാഗത്ത് ചേര്‍ത്തത് അതിന്റെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലായി.അത് ഇപ്പോള്‍ ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്. ഈ അഭിപ്രായത്തിന് എന്റെ പ്രത്യക നന്ദി പ്രദീപ് മാഷ്
ഇല്ലാതാക്കൂപ്രാരാബ്ധക്കാരന് ഒരിടത്തും സ്വസ്ഥത ലഭിക്കുകയില്ലല്ലോ! അല്ലേ?
മറുപടിഇല്ലാതാക്കൂആശംസകള്
ഈ ബ്ലോഗില്‍ സ്ഥിരമായി വരുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും എന്റെ നന്ദി തങ്കപ്പന്‍ സാര്‍...
ഇല്ലാതാക്കൂഒരു ശരാശരി മലയാളിയുടെ അബ്ധിപോലെ ആഴമേറിവരുന്ന പ്രാരബ്ധങ്ങളുടെചിത്രം അസ്സലായി.
മറുപടിഇല്ലാതാക്കൂഅഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി...മധുസൂതനന്‍ സാര്‍
ഇല്ലാതാക്കൂപ്രാരാബ്ധം...പ്രാരാബ്ധം
മറുപടിഇല്ലാതാക്കൂഈ വരവിനും അഭിപ്രായത്തിനും നന്ദി നിധീഷ്
ഇല്ലാതാക്കൂഅനു രാജ് ഈ പ്രാരാബ്ദങ്ങൾ ഒന്നും അനു രാജിന്റെ അല്ല എന്നുള്ള ആശ്വാസത്തിലും പറയട്ടെ, നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ ഓരോ പ്രശ്നങ്ങളും നമ്മുടെതാനെന്നു തിരിച്ചറിയാനും അത് ഇത്ര ഭംഗി ആയി അവതരിപ്പിക്കുവാനും ആ സൂക്ഷ്മ നിരീക്ഷണം വെറും ഒരു കവിത എന്ന 8-10 വരികള്ക്ക് മപ്പുറം നമ്മുടെ ഹൃദയ താളം ആയി മാറ്റുവാനും ആ നീറ്റൽ സ്വയം പേറുന്നതിനോടൊപ്പം അത് ആസ്വദകരിലെക്കു സന്നിവേശിപ്പിക്കുവാനുമുള്ള ഈ മിടുക്ക് അതിനു ആശംസ പോര, തല തന്നെ കുനിക്കണം ആദരവു സുഹൃത്തേ
മറുപടിഇല്ലാതാക്കൂപ്രിയ ബൈജു എന്റെ കവിതകള്‍ താങ്കള്‍ക്ക് വളരെയേറെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ ബുദ്ധികൊണ്ട് കവിത എഴുതാറില്ല...ഹൃദയം കൊണ്ട് മാത്രമേ എഴുതാറുളളൂ...സമാന ഹൃദയരായ സഹചാരികളുടെ ഹൃദയത്തിലേക്ക് അത് നേരിട്ടു പ്രവേശിക്കുന്നു എന്നു മാത്രം.....
ഇല്ലാതാക്കൂഇതൊരു അയ്യപ്പന്‍ ലൈന്‍ ആയാല്ലോ...എല്ലാം പ്രതിഷേധം
മറുപടിഇല്ലാതാക്കൂഅയ്യപ്പന് ഒരു അപൂര്‍വ്വ പ്രതിഭയല്ലേ.....ഗദ്യകവിതകള്‍ക്ക് ആത്മാവു നല്കി മലയാള കവിതാ പ്രസ്ഥാനത്തിന് നവ ഭാവുകത്വം നല്കിയ കവി...അദ്ദേഹത്തെ പെട്ടന്ന് സ്മരിച്ചു പോയി. അഭിപ്രായത്തിന് നന്ദി അനീഷ്
ഇല്ലാതാക്കൂകവിതയുടെ അവസാനം ഗൌരവം കളഞ്ഞു എന്നൊരു പരിഭവം.
മറുപടിഇല്ലാതാക്കൂപരിഭവം ഉള്‍ക്കൊളളുന്നു...ഇത് ഞാന്‍ ഗൌരവ സ്വഭാവത്തിലെഴുതിയ കവിതയേയല്ല...അഭിപ്രായത്തിന് നന്ദി പ്രിയ ഭാനു
ഇല്ലാതാക്കൂബഹുഭൂരിപക്ഷ വീട്ടുവിശേഷങ്ങളും ഇതൊക്കെത്തന്നെ.
മറുപടിഇല്ലാതാക്കൂനല്ല കവിത
ശുഭാശംസകൾ...
കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു....അഭിപ്രായത്തിന് നന്ദി സൌഗന്ധികം
മറുപടിഇല്ലാതാക്കൂkollam ,
മറുപടിഇല്ലാതാക്കൂ