ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, മേയ് 24, വെള്ളിയാഴ്‌ച

ചില വരണ്ട കാഴ്ചകള്‍.......

പിള്ളത്തൊടി താഴ്ത്തിയെന്നാലും
കിണറ്റില്‍ വെള്ളമില്ലല്ലോ....!
കുളിക്കുവാനില്ല നനയ്ക്കുവാനില്ല
കുടിക്കുവാന്‍ പോലുമില്ല
മണ്ണും ചെളിയും കുഴഞ്ഞങ്ങനെ
കിടക്കുകയാണല്ലോ....

ഓര്‍മ്മയില്‍ ഇന്നേവരെ വറ്റാത്ത
നീരുറവയുമായിരുന്നല്ലോ .....
തെളിനീരൂര്‍ന്നുവന്നതിന്‍
ജീവരന്ധ്രങ്ങളിലൂടിപ്പോള്‍
ചോണനുറുമ്പുകള്‍
മാത്രമിഴഞ്ഞുനടക്കുന്നു...

തൊണ്ട നനയ്ക്കുവാന്‍
കഴിയാതെത്രനാളായി
ഉള്ളിലൊരുകോണില്‍
ഫൂട്ട് വാല്‍വ് കനം തൂങ്ങി
നില്ക്കുന്നു........

തൊള്ളതുറന്നെപ്പൊഴൊ
വലിച്ചുകയറ്റിയ വായു
 ഉള്ളില്‍തന്നെ തികട്ടി കിടക്കുന്നതിന്‍
 വിമ്മിട്ടവുമുണ്ട്.....

കമ്പിളി പുതച്ച വൃദ്ധനെപ്പോലെ
കമ്പിച്ചുരുള്‍ മോട്ടോര്
കരയ്ക്കിരുന്നുറക്കം തൂങ്ങുന്നു
എന്ത് സുഖം... ഒന്നുമറിയേണ്ടല്ലോ

തട്ടിന്‍ പുറത്തുനിന്നും
തപ്പിയെടുത്തതാണീ തൊട്ടിക്കയര്‍
പൊട്ടിപ്പറിഞ്ഞയ്യോ  കണ്ടാല്‍
കഷ്ടം തോന്നും ...

ഒട്ടും സമയമില്ല .......
പൊട്ടക്കവിത ഞാന്‍ പിന്നെ
എഴുതിയിടാം......
ടാങ്കര്‍ ലോറി വരുന്നുണ്ട്
കുടിവെള്ളവുമായി .......

വെക്കം പാത്രങ്ങളെല്ലാം
റോഡുവക്കില്‍കൊണ്ട് നിരത്തണം
അല്ലെങ്കില്‍  ജീവിതം കട്ടപ്പുക.....! 

22 അഭിപ്രായങ്ങൾ:

  1. കുടിവെള്ളവുമായി ടാങ്കര്‍ലോറികള്‍ പുകതുപ്പി പാഞ്ഞു വരുന്നുണ്ട്‌..........
    കുളിരണിയിച്ചുകൊണ്ട്......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിന് നന്ദി തങ്കപ്പന്‍ സാര്‍

      ഇല്ലാതാക്കൂ
  2. എന്റെ കിണറും വറ്റിയിരിക്കുന്നു....
    കോരുന്നത് ചളിവെള്ളമാണ്....
    മോട്ടോർ മടിപിടിച്ച് മൂലക്കിരിക്കുകയാണ്....

    ഞാനും കുടിവെള്ളവും കൊണ്ട് വരുന്ന ലോറിയുടെ മധുരതരമായ ഇരമ്പലിന് കാതോർക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും...ഇപ്രാവശ്യത്തെ വരള്‍ച്ച കടുത്തതായിരുന്നു. കുടിവെളളത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരേയും അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായത്തിന് നന്ദി പ്രദീപ് മാഷ്

      ഇല്ലാതാക്കൂ
  3. നെടിയമലകിഴക്കും
    നേരെഴാത്താഴിമേക്കും
    എന്ന് കവികള്‍ വാഴ്ത്തിപ്പുകഴ്ത്തിയ മലയാളനാടിന്റെ ദുര്‍ഗതി.

    പതിവുപോലെ മനോഹരമായ ആവിഷ്കാരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിനന്ദനത്തിനും അഭിപ്രായത്തിനും നന്ദി അജിത് സാര്‍

      ഇല്ലാതാക്കൂ

  4. കിണറിൽ വെള്ളം വറ്റിയതുകൊണ്ടാവണം പലരും വെള്ളത്തിനായി വിദേശമദ്യഷോപ്പുകൾക്ക്‌ മുമ്പിൽ ക്യൂ നിൽക്കുന്നത്‌.
    വരൾച്ചയുടെ ചിത്രം നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ വെളളത്തിലൊഴിക്കാന്‍ അതിലുമെത്രയോ കുടിവെളളം വേണം .....ഒരിടവേളയ്ക്കു ശേഷമുളള ഈ വരവിന് നന്ദി പ്രിയ മധുസൂതനന്‍ സാര്‍

      ഇല്ലാതാക്കൂ
  5. കേരളം വരണ്ടു ഉണങ്ങുംബോഴും മനസ്സിലും കണ്ണിലും ആര്ദ്രതയും കനിവിന്റെ വെള്ളവും ആയി ഉണര്ന്നിരിക്കുന്ന ഈ കവി മനസ്സിന്റെ മധുര വെള്ളം ആകുന്ന കവിത ഇനിയും ഇനിയും ദാഹം ശമിപ്പിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  6. വരള്ച്ച! വരള്ച്ച!
    നല്ല അവതരണം.

    മറുപടിഇല്ലാതാക്കൂ
  7. വയലുകൾ നിറയെ വിമാനത്താവളങ്ങൾ വരുമ്പോൾ വെള്ളം വിമാനത്തിൽ വന്നേക്കാം..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇങ്ങനെ പോയാല്‍ കുടിവെളളം വിലകൊടുത്താല്‍ മാത്രം കിട്ടുന്ന ഒന്നാകുന്ന കാലം വിദൂരമല്ല..അഭിപ്രായത്തിന് നന്ദി ശരത്

      ഇല്ലാതാക്കൂ
  8. കേരളത്തിന്റെ പുത്തന്‍കാഴ്ചകള്‍ ! നന്നായി വരച്ചിട്ടിരിയ്ക്കുന്നു .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി .....വിനോദ് മാഷ്

      ഇല്ലാതാക്കൂ
  9. വെള്ളത്തീന്ന് പൊങ്ങി വന്ന നാടല്യോ..? കുടിവെള്ളമില്ലങ്കിലെന്താ.? എല്ലാരും നല്ല 'വെള്ള'ത്തിൽത്തന്നെ..!! മ്മള് മലയാളികള് വല്യ പുള്ളികളല്ലേ..? പഠിക്കട്ടെ.പഠിക്കും.

    നല്ല കവിത.

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  10. ശരത്പ്രസാദിന്റെ കമെന്റ് വളരെ ശരി

    മറുപടിഇല്ലാതാക്കൂ