ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, മാർച്ച് 11, തിങ്കളാഴ്‌ച

കട്ടപ്പുറത്തു നിന്നും ഒരാനവണ്ടി.....

കട്ടപ്പുറത്തു നിന്നും ഒരാനവണ്ടി
തേങ്ങിപ്പറഞ്ഞു
എന്നെ താഴത്തൊന്നിറക്കി വിടാമോ
അല്പം കിതപ്പുണ്ടെങ്കിലും
നിങ്ങളുമായി ചുറ്റിത്തിരിഞ്ഞോടി
നടക്കാന്‍  എനിക്കെന്തിഷ്ടമാണന്നോ.....

മുക്കി മൂളി ഞരങ്ങിയാണെങ്കിലും
ഞാനൊത്തിരിവെട്ടം നിങ്ങളെ
ലക്ഷ്യത്തില്‍  കൊണ്ടെത്തിച്ചതല്ലേ....?
ബസ്റ്റോപ്പില്‍  നിന്നല്പം മുഷിഞ്ഞപ്പോള്‍
നിങ്ങള്‍  പറഞ്ഞ പരിഹാസ വാക്കുകള്‍
ഇപ്പോഴും മുഴങ്ങുന്നുണ്ട്
ആനവണ്ടി...ആളെ വലിക്കാനാകാതെ
വഴിയില് കിടക്കുകയാവാം ...

എന്നെ വളച്ചും തിരിച്ചും
ഒടിച്ചിങ്ങെടുത്തും മഞ്ഞഞരമ്പ്
തെളിഞ്ഞൊരാ കൈകള്‍
 ശുഷ്കിച്ചു പോയപ്പോള്‍
നിങ്ങളും പിന്തിരിഞ്ഞ് നിന്ന്
കൊഞ്ഞനം കുത്തികാണിക്കയാണോ...?.

എത്ര സമര മുഖങ്ങളില്‍
നിങ്ങളെന്നെ തച്ചു തകര്ത്തു.....
ചില്ലുകള്‍  പൊട്ടിയടര്ന്നതു പോലെ
നിങ്ങളും നോക്കി രസിച്ചില്ലേ......?
എന്നിട്ടും രക്തമൊലിപ്പിച്ച് ഞാന്‍
നിങ്ങളേയും ചുമന്ന് കൊണ്ടോടിയില്ലേ..

തിക്കി തിരക്കില്‍ ........
വിയര്പ്പിലൊട്ടിചേര്ന്നു നിന്നപ്പോള്‍
ആദ്യമായി മൊട്ടിട്ട പ്രേമം
ഒറ്റ സഡന്‍  ബ്രേക്കില്‍  ഞാനപ്പഴേ
ഒന്നാക്കി തന്നില്ലേ...!

ടിക്കറ്റു കീറികൊടുക്കുവാനിടമില്ലാതെ
കണ്ടക്ടര്‍ നിങ്ങളോടല്പം മുന്നോട്ട് നീങ്ങാന്‍
പറഞ്ഞപ്പോള്‍ പൂക്കുറ്റി പോലെ
നിങ്ങള്‍ പെട്ടിത്തെറിച്ചില്ലേ... ?

എത്ര വിഴുപ്പുകെട്ടുകള്‍  കെട്ടിച്ചുമന്നതാണ്
ടിക്കറ്റെടുക്കുവാന്‍  കാശില്ലാതെ
നിങ്ങള്‍  പമ്മി പതുങ്ങി
സീറ്റിനിടയില്‍  പുറത്തെ കാഴ്ചകളില്‍
മുഖം നട്ടു നിന്നില്ലേ....?
കാക്കിയിട്ടാരോ കയറിയപ്പോള്‍
ചെക്കറെന്നു നിനച്ച്
അഭിമാനം പൊട്ടിതകരുന്നതോര്ത്ത്
പാതിജീവനപ്പൊഴേ പോയില്ലേ....?

ഒന്നുമേ ഞാന്‍ മറന്നിട്ടില്ല
ഓര്ക്കണം നിങ്ങള്‍ വല്ലപ്പോഴും....

നിങ്ങളോട് ഞാനിതൊക്കെ
പറഞ്ഞിട്ടെന്തു കാര്യം.... ?
വര്ണ്ണ കൊടിക്കൂറ കെട്ടിയ കാറില്‍
ചാഞ്ഞും ചരിഞ്ഞും കിടന്ന്
മിന്നല്‍  വേഗത്തില്‍  പാഞ്ഞു
പോകുന്നവരറിയുന്നോ എന്റെ വേദന
ഞാന്‍  നിങ്ങള്‍  തന്‍  ആനവണ്ടി
കണ്ണില്ലാത്തവരേ കണ്ണു തുറക്കുക.

20 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. ഈ പോസ്റ്റിന്റെ ആദ്യ അഭിപ്രായത്തിന് നന്ദി നിധീഷ്

      ഇല്ലാതാക്കൂ
  2. ''ആന''യുടെ ആത്മഗതവും, പരിഭവവും, പരാതിയും, ആക്ഷേപവുമെല്ലാം ചേര്‍ത്ത നല്ല അവതരണം. ഭാവുകങ്ങള്‍.
    എന്റെ പുന്നാര പൊന്നാനെ, എനിക്ക് പരാതിയൊന്നുമില്ല കേട്ടോ; എന്നെ ലക്ഷ്യസ്ഥാനത്ത് പലവട്ടം നീ എത്തിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. ഓര്‍മ്മയുണ്ടായിരിക്കണം.....
    പക്ഷെ,മറവി ഭാവിക്കുന്നതാണല്ലോ കുഴപ്പം
    നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. പ്രജകള്‌ക്കല്ലാതെ മറ്റാര്‍ക്കും ആ വണ്ടി നന്നായി കാണാന്‍ ഒട്ടും ആഗ്രഹമില്ല



    നന്നായി എഴുതി

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ആനവണ്ടിയും നമുക്ക് നഷ്ടമാവുകയാണോ?

    ആശങ്കയില്‍ പങ്കു ചേരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബധിരകര്ണ്ണങ്ങള് അതു കെട്ടിരുന്നെങ്കില്

      ഇല്ലാതാക്കൂ
  6. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,....

    തമ്പാന്നൂരിൽ നിന്നും പുറപ്പെട്ട്,സെക്രട്ടേറിയറ്റ്,മ്യൂസിയം, പാളയം വഴി തിരികെ
    കട്ടപ്പുറത്തേക്കു പോകുന്ന ...... നമ്പർ ഫാസ്റ്റ്, സ്റ്റാൻഡിനു തെക്കുവശത്തായി പാർക്കു ചെയ്യുന്നു...


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  7. നിങ്ങളോട് ഞാനിതൊക്കെ
    പറഞ്ഞിട്ടെന്തു കാര്യം.... ?
    വര്ണ്ണ കൊടിക്കൂറ കെട്ടിയ കാറില്‍
    ചാഞ്ഞും ചരിഞ്ഞും കിടന്ന്
    മിന്നല്‍ വേഗത്തില്‍ പാഞ്ഞു
    പോകുന്നവരറിയുന്നോ എന്റെ വേദന
    ഞാന്‍ നിങ്ങള്‍ തന്‍ ആനവണ്ടി
    കണ്ണില്ലാത്തവരേ കണ്ണു തുറക്കുക.

    ഒരു സര്‍കാര്‍ സ്ഥാപനം പോലും നല്ലരീതിയില്‍ നടത്തുവാന്‍ കെല്പില്ലാത്തവര്‍ മാറി മാറി ഭരണം കൈയാളുംബോള്‍ എങ്ങനെ ഒരു നാട്‌ നന്നാകും അല്ലെ....??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഭരിക്കുന്നവര്ക്ക് സാധാരണക്കാരുടെ താല്പര്യം സംരക്ഷിക്കണമെന്ന് ഒരു താല്പര്യവുമില്ല. കോര്പ്പറേറ്റുകളുടെ ക്ഷേമമാണ് അവരുടെ ലക്ഷ്യം. അഭിപ്രായത്തിന് നന്ദി ശ്രീജേഷ്

      ഇല്ലാതാക്കൂ
  8. ഓര്‍ക്കണം വല്ലപ്പോഴും

    ഇതില്ലാതെയാകുമ്പോള്‍ മഹത്വമറിയും എല്ലാരും

    മറുപടിഇല്ലാതാക്കൂ
  9. ഒരിടവേളയ്ക്കു ശേഷം വീണ്ടും എന്റെ ബ്ലോഗിലെത്തിയതാണല്ലോ...നന്ദി അജിത് സാര്

    മറുപടിഇല്ലാതാക്കൂ
  10. ആനവണ്ടിയുടെ അന്ത്യശ്വാസംവലികള്‍ കേട്ടുതുടങ്ങിയിരിയ്ക്കുന്നു
    ഇതിനെ പൂട്ടിക്കെട്ടണമെന്ന് താല്പര്യമുള്ള അദൃശ്യകരങ്ങള്‍ ഏറെയുണ്ട്

    ഇപ്പോള്‍ ഇത് വായിയ്ക്കുമ്പോള്‍ അങ്ങനെ തോന്നുന്നു

    മറുപടിഇല്ലാതാക്കൂ