ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, മാർച്ച് 2, ശനിയാഴ്‌ച

കൂടുവാന്‍ ഒരു ക്ഷണം കൂടി .....

എത്രനാളായി സുഹൃത്തേ......
നമ്മളൊത്ത്ചേര്‍ന്നൊന്ന് കൂടിയിട്ട്
ഇന്നിത്തിരി നേരം കിട്ടുമോ..... ?
കെട്ട ഛര്ദ്ദി പോല്‍  ഒത്തിരി
കാര്യങ്ങള്‍  പറഞ്ഞു തളളുവാനുണ്ട്
നിന്നോട് മാത്രമായി...

വട്ടക്കഴുത്തുളള മുന്തിയ കുപ്പിയൊരണ്ണം
ഞാനൊപ്പിച്ചെടുത്ത് വെച്ചിട്ടുണ്ട്
പൊട്ടിച്ചിരിച്ച് പതച്ചു തുപ്പുന്ന
സോഡയും വാങ്ങിയിട്ടുണ്ട്
തൊട്ടു കൊറിക്കുവാന്‍
കട്ടമുളക് പുരട്ടി വറുത്തെടുത്തോരു
കൊച്ചു മണിക്കടല മാത്രം
മതി ബാക്കി....

നീയിങ്ങെത്തുമോ നേരുത്തേ
നേരമിരുട്ടും മുമ്പെ......
ഞാനിത്തിരി മുമ്പെ  തുടങ്ങും

പിത്ത രസമൂറിയൂറി വന്നെന്റെ
രക്തം കുമിഞ്ഞ് ഞാനാകെ മഞ്ഞിച്ച്
അര്ദ്ധ ബോധത്തില്‍ ആശുപത്രിക്കിടക്ക
വിട്ടെഴുന്നേറ്റതില്‍ പിന്നെ.......
 തൊട്ടു നോക്കിയിട്ടില്ല
ഒരു തുളളി പോലും......
സത്യമായും....

ജോലിക്കു പോകുവാനാവതില്ലൊട്ടുമേ
പച്ച നോട്ടുകളൊത്തിരി പൊട്ടിച്ചൊഴിച്ച്
മുട്ടിച്ചു നീട്ടിയ കൂട്ടുകാരാ .....
അന്നാശുപത്രി വാര്ഡില്‍
വന്നൊന്നെത്തിനോക്കിയിട്ട്
അന്നരേ നീ പോയതില്‍ പിന്നെ
എത്രദിനരാത്രങ്ങളെന്നോട്
പരിഭവിച്ച് കടന്നു പോയി
എന്നാലും സാരമില്ല......

നേരുത്തെ തന്നെ നീയിങ്ങെത്തുമല്ലോ... ?
ചിത്രശലഭങ്ങളെ പോലുള്ള  കുട്ടികള്‍
എട്ടും പൊട്ടും തിരിഞ്ഞിട്ടില്ല
പൊട്ടിയടര്ന്നോരസ്ഥികൂടം പോലെ
വീടു നില്കുന്നു...... !
വെറും പൊട്ടിപ്പെണ്ണൊരുത്തി
എന്റെ ഭാര്യ.......
പട്ടാപ്പകല്‍  പോലും ഞാനൊറ്റ
യ്ക്കൊരിടത്തും പറഞ്ഞു വിടാത്തവള്‍
പട്ടിണി പലകുറി വാതിലില്‍
മുട്ടിവിളിച്ചിട്ടൊരുന്നാള്‍
ചട്ടിയും കലവും മോറുവാന്‍
അന്യവീടിന്റടുക്കള മുറ്റത്തു പോയി
ചത്തൊരഭിമാനം കട്ടിലില്‍
തന്നെ പുഴുത്തു കിടന്നു

വീട്ടിലവരൊക്കെയുണ്ടാകുമെന്ന്
കരുതി നീ വിഷമിക്കേണ്ട.....
കുട്ടികള്‍  അമ്മവീട്ടിലുലത്സവത്തിനു
പോയിരിക്കയാണ്.....
ഭാര്യനേരമിരുട്ടിയേ ഇങ്ങെത്തുകയുള്ളന്ന്
നേരുത്തെതന്നെ പറഞ്ഞിരുന്നല്ലോ...?

രാത്രിതന്‍  കൂര്ത്തമുളളു പോലുളള
ഇരുട്ടില്‍ , ചിര്ത്തു തികട്ടിയ
മനം പിരട്ടലില്‍ ..........
ഉരുണ്ടും പിരണ്ടും ഞാന്‍  കിടക്കവേ..... 
തൊട്ടെടുത്തെവിടെയോ രാത്രിയേറെ
വൈകിയും കൊച്ചുഫോണിലാരുമായോ
അവള്‍ കൊഞ്ചിക്കുഴഞ്ഞങ്ങനെ
യിരിക്കുകയായിരുന്നല്ലോ..?
ഇക്കിളി പുരണ്ട വര്ത്തമാനങ്ങളിടയ്കിടെ
വേലിചാടി  എന്‍ കാതിലെത്തിയെങ്കിലും
മിണ്ടിയില്ല.... ഞാനൊന്നുമേ
എനിക്കെന്തര്ഹത.......?

രണ്ടുനാള് മുമ്പുച്ചയ്ക്കു രക്തം
ഛര്ദ്ദിച്ചു ഞാന്‍ കുഴഞ്ഞു വീണിരുന്നു
ഭാര്യയെ മാറ്റി നിര്ത്തി ഡോക്ടര്‍
പതുക്കെപ്പറയുന്നതു ഞാനും കേട്ടു
വിട്ടുകളഞ്ഞേക്കുക...ഇനി രക്ഷയില്ല
കരള്‍  മൊത്തമായി ചത്തു കലമ്പിച്ചല്ലോ
ഇത്തിരി പ്രതീക്ഷയുണ്ടായിരുന്നതു
മസ്തമിച്ചു...... ..
ഏറിയാല് പത്തു പതിനഞ്ചു നാളുകള്‍
പിന്നെയെല്ലാം ദൈവ നിശ്ചയം..

എത്ര മനം പിരട്ടിയാലും ഞാനിന്ന്
ബോധംമറിഞ്ഞു താഴെ വീഴും വരെ കുടിക്കും
ആഴത്തില്‍  വീശിയെറിഞ്ഞോരൊറ്റ
വാളിന്റെ  മൂര്ച്ചയില്‍.........
രക്തത്തില്‍ മുക്കി ഞാനിന്നെന്റെ
പ്രാണനെ തുപ്പിക്കളയും..... !.

വെട്ടിമൂടി ഞാനൊടുങ്ങും വരെ
നീയെന്നെ ഇട്ടേച്ചെവിടെയും
പോകരുതേ കൂട്ടുകാരാ....!.

എത്രനാളായി നമ്മളൊന്ന് കൂടിയിട്ട്
ഇന്നിത്തിരി നേരം കിട്ടുമോ....?




26 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. റഈസ് എന്റെ ബ്ളോഗില് ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയ വ്യക്തിയാണ്. ഏറെ നാളുകള്ക്കു ശേഷമാണ് വീണ്ടും വരുന്നത്. റഈസ് പകര്ന്നു തരാനാരംഭിച്ച ഊര്ജ്ജമാണ് ഈ ബ്ലോഗിനെ ഇവിടം വരെ എത്തിച്ചത്.നന്ദി സുഹൃത്തെ

      ഇല്ലാതാക്കൂ
  2. വന്നു കണ്ടു വായിച്ചു
    മിണ്ടാതെ പോയേക്കാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അപ്പോള് കൂടുന്നില്ല.....എന്നാലും ഒരു കമ്പനിയ്ക്ക്....

      ഇല്ലാതാക്കൂ
  3. 'കൂടാ'ൻ ചെല്ലാത്തവർക്കിന്ന് പുല്ലു വിലയല്ലേ..? 'കൂടി'യാലല്ലേ കൂട്ടത്തിൽ കൂട്ടൂ..


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  4. കൂടുന്നില്ലാ. അടുത്തിരിക്കാം. വിഷമം എല്ലാം മനസ്സിലായി കേട്ടോ. അത്രയ്ക്ക് ഭംഗിയായി അവതരിപ്പിച്ചല്ലോ. സാരമില്ല. എല്ലാം ശരിയാകും. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  5. വട്ടക്കഴുത്തുളള മുന്തിയ കുപ്പിയൊരണ്ണം
    ഞാനൊപ്പിച്ചെടുത്ത് വെച്ചിട്ടുണ്ട്
    കൊത്തി കൊറിക്കുവാന്‍
    മുളകുപുരട്ടി വറുത്തെടുത്തോരു
    കൊച്ചു മണിക്കടലയും
    വാങ്ങിയിട്ടുണ്ട്.....
    പൊട്ടിച്ചിരിച്ച് പതച്ചു തുപ്പുന്ന
    സോഡാ മാത്രം മതി ബാക്കി

    അനുകൂടെ വന്നാല്‍ തുടങ്ങാം....

    കവിത നന്നായി
    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആളിനെ കണ്ടാലേ അറിയാം......
      സ്ഥലവും സമയവും പറഞ്ഞാല് മതി ഞാന് റെഡി

      ഇല്ലാതാക്കൂ
  6. നന്നായിരിയ്ക്കുന്നു അനു..... ആശംസകള്‍ .......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ബ്ലോഗില് സ്ഥിരമായി എത്തി അഭിപ്രായം രേഖപ്പെടുത്തുന്നതിന് പ്രത്യേക നന്ദി...വിനോദ്

      ഇല്ലാതാക്കൂ
  7. ആശംസകള്ക്ക് നന്ദി സലീം...വീണ്ടും വരിക

    മറുപടിഇല്ലാതാക്കൂ
  8. പിത്ത രസമൂറിയൂറി....രക്തം കുമിഞ്ഞ്....ഞാനാകെ മഞ്ഞിച്ച്, അര്ദ്ധ ബോധത്തില്‍ ....
    എങ്കിലും,
    എത്രനാളായി നമ്മളൊന്ന് കൂടിയിട്ട്
    ഇന്നിത്തിരി നേരം കിട്ടുമോ....?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വിവക്ഷു. ഈ ബ്ലോഗില് അഭിപ്രായം രേഖപ്പെടുത്തണമെന്ന് തോന്നിയ നിമിഷത്തിന്..വീണ്ടും വരിക

      ഇല്ലാതാക്കൂ
  9. അപ്പോള് വെളളമടിച്ച ചാവാന് പോകുന്നത് നോക്കി രസിക്കുകയാണല്ലേ...അഭിപ്രായത്തിന് നന്ദി ഭാനു, കളരിക്കല്

    മറുപടിഇല്ലാതാക്കൂ
  10. വളരെ മനോഹരം മാഷെ..
    എത്ര ഭംഗിയായി എഴുതി.ആഴത്തില്‍ വീശിയെറിഞ്ഞോരൊറ്റ
    വാളിന്റെ മൂർച്ചയില്‍ വായിച്ച എന്റെയും കരൾ പിളർന്നുപോയി..
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഗിരീഷ് നല്ല വാക്കുകള്‍ക്ക്......ഛര്‍ദ്ദിക്കുക എന്നതിന് വാളുവെയ്ക്കുക എന്നൊരു പ്രയോഗമുണ്ട്...നിഘണ്ടുവില്‍ അതിന് ഇങ്ങനെയൊരര്‍ത്ഥമുണ്ടാകാനിടയില്ലങ്കിലും നമ്മള്‍ പ്രയോഗിച്ച് പ്രയോഗിച്ച് അതിന് പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കി.....

      ഇല്ലാതാക്കൂ
  11. ഈ എഴുത്ത് എനിക്ക് വല്ലാത്തൊരു ഫീല്‍ തന്നു ഇഷ്ട്ടാ.....ആശംസകള്‍....!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത വൈകാരികമായി അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ കവിയും, കവിതയും ധന്യമായി...നന്ദി അന്നൂസ് നല്ല വാക്കുകള്‍ക്ക്

      ഇല്ലാതാക്കൂ