പോലീസുകാരുണ്ടോ....?
കഠിന ഹൃദയര്‍.........
കാക്കിയണിഞ്ഞവര്‍ .
വിറളിപിടിച്ച് നീ വരുന്നത് കണ്ടിട്ട്
വെറുതെ ഞാന്‍
ചോദിച്ചതാണ് സുഹൃത്തേ....
തലയില്‍ കമഴ്ത്തുവാന്‍
നിനക്കുമില്ലല്ലോ ആ കരിഞ്ചട്ടി
വളവില്‍ കാണുവാനിടയുണ്ടവര്‍
നിശ്ചയം.....
വണ്ടിയൊതുക്കി വഴിമരത്തണലില്‍
നിന്നിടും.....
ഇരതേടും പുലിയെപ്പോലവര്‍
പതുങ്ങും......
ഇടിമിന്നല്‍ വേഗത്തില്‍
നഖമുനകളില്‍കോര്‍ത്തെടുക്കും
വെറുതെ മിഴിനനയ്ക്കുവാന്
മാത്രമേ കഴിയൂ.......
പരിശുദ്ധ ഹൃദയര്‍ നമ്മള്
പരിഭ്രമത്താല്‍ ചിലപ്പോള്‍
വിളറി വെളുത്തു പോകും.....
പരതുന്ന രേഖകളെന്നുമേ കാണില്ല
പഴയ കാലഗണിതങ്ങള്‍
നിന്ന് പല്ലിളിക്കും....!
വഴി പിരിഞ്ഞ് പോകുവാന്‍
കുറുവഴികളെങ്ങാനുമുണ്ടോ...?
കരളുറപ്പില്ലെനിക്കു പണ്ടേ
കാക്കിക്കു മുന്നില്‍
ചെന്നു നില്ക്കാന്....!
ചകിത ഹൃദയന്‍ ഞാന്‍
കാറ്റാടി പോലുലയും........!
സകല കളള ഭാവങ്ങളും
നൊടിയിടയില്‍
മുഖത്ത് വന്ന് സ്ഫുരിക്കും.....!
കണ്ടാലാര്‍ക്കുമപലക്ഷണം
തോന്നും....!
കയ്യിലിരിക്കും ചെറുപേടകം
നീര്‍ത്തിയവരെന്നോട്
വെറുതെയെങ്ങാനും ഊതുവാന്‍
പറഞ്ഞാലോ....?
ഒരു കവിത വളരുന്നുണ്ടെന്‍
ഹൃദയത്തിലൊരു ലഹരിയായി
ഉലയുന്ന ശ്വാസത്തില്‍
പതഞ്ഞുയര്‍ന്നതെങ്ങാനും
പുറത്തു ചാടിയാലോ....?
കഥ കഴിഞ്ഞതു തന്നെ....
വെറുതെ പുലിവാലു പിടിക്കാന്‍
ഞാനില്ല.....


