ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ഉള്ളില്‍ ഒരു കളളന്‍ .....

വഴിയിലെങ്ങാനുമാ
പോലീസുകാരുണ്ടോ....?
കഠിന ഹൃദയര്‍......... 
കാക്കിയണിഞ്ഞവര്‍ .                    
വിറളിപിടിച്ച് നീ വരുന്നത് കണ്ടിട്ട്
വെറുതെ ഞാന്‍
ചോദിച്ചതാണ് സുഹൃത്തേ....
തലയില്‍  കമഴ്ത്തുവാന്‍
നിനക്കുമില്ലല്ലോ ആ കരിഞ്ചട്ടി
വളവില്‍ കാണുവാനിടയുണ്ടവര്‍ 
നിശ്ചയം.....
വണ്ടിയൊതുക്കി വഴിമരത്തണലില്‍
നിന്നിടും.....
ഇരതേടും പുലിയെപ്പോലവര്‍ 
പതുങ്ങും......
ഇടിമിന്നല്‍ വേഗത്തില്‍
നഖമുനകളില്‍കോര്‍ത്തെടുക്കും
വെറുതെ മിഴിനനയ്ക്കുവാന്
മാത്രമേ കഴിയൂ.......

പരിശുദ്ധ ഹൃദയര്‍  നമ്മള്‍
പരിഭ്രമത്താല്‍ ചിലപ്പോള്‍
വിളറി വെളുത്തു പോകും.....
പരതുന്ന രേഖകളെന്നുമേ കാണില്ല
പഴയ കാലഗണിതങ്ങള്‍
നിന്ന് പല്ലിളിക്കും....!

വഴി പിരിഞ്ഞ് പോകുവാന്‍
കുറുവഴികളെങ്ങാനുമുണ്ടോ...?
കരളുറപ്പില്ലെനിക്കു പണ്ടേ
കാക്കിക്കു മുന്നില്‍
ചെന്നു നില്ക്കാന്‍....!
ചകിത ഹൃദയന്‍  ഞാന്‍
കാറ്റാടി പോലുലയും........!
സകല കളള ഭാവങ്ങളും
നൊടിയിടയില്‍
മുഖത്ത് വന്ന് സ്ഫുരിക്കും.....!
കണ്ടാലാര്‍ക്കുമപലക്ഷണം
തോന്നും....!
കയ്യിലിരിക്കും ചെറുപേടകം
നീര്‍ത്തിയവരെന്നോട്
വെറുതെയെങ്ങാനും ഊതുവാന്‍
പറഞ്ഞാലോ....?

ഒരു കവിത വളരുന്നുണ്ടെന്‍
ഹൃദയത്തിലൊരു ലഹരിയായി
ഉലയുന്ന ശ്വാസത്തില്‍
പതഞ്ഞുയര്‍ന്നതെങ്ങാനും
പുറത്തു ചാടിയാലോ....?
കഥ കഴിഞ്ഞതു തന്നെ....
വെറുതെ പുലിവാലു പിടിക്കാന്‍
ഞാനില്ല.....

18 അഭിപ്രായങ്ങൾ:

  1. കവിത പിടിയ്ക്കുന്ന പോലീസുണ്ടോ വഴിയിലെങ്ങാനും..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓ.......ഈ പോലീസ്കാരൊക്കെ യൂണിഫോമിട്ടാല്‍ തീര്‍ത്തും അരസികന്മാരാ.....നന്ദി അജിത്‌ സാര്‍ ആദ്യ അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  2. കവിതയുടെ ലഹരിയാണേൽ പേടി വേണ്ട അനുരാജ്.എമാന്മാർ അത്ര പെട്ടെന്ന് കണ്ട്പിടിക്കില്ല.ഒറിജിനൽ ലഹരിയാണേൽ സൂക്ഷിച്ചോ.അതിനവർക്ക് യന്ത്രത്തിന്റെ ആവശ്യമൊന്നിമില്ല.മൂക്കു തന്നെ ധാരാളം.ആ ചെറുപേടകമൊക്കെ ഒരു 'ഷോ'യല്ലേ? സർക്കാരിങ്ങനെ എന്തെല്ലാം യന്ത്രങ്ങൾ വാങ്ങിക്കൂട്ടുന്നു.??!!കാട്ടിലെ തടി, തേവരുടെ ആന... ഹി..ഹി..


    നല്ല കവിത.ഇഷ്ടമായി കേട്ടോ?



    ശുഭാശംസകൾ ....

    മറുപടിഇല്ലാതാക്കൂ
  3. ഒന്നുമില്ലന്നേ..... എല്ലാം വെറുതേ യുള്ള ഓരോ ആവലാതി കളാണന്നേ.....

    മറുപടിഇല്ലാതാക്കൂ
  4. ഒരു കവിത വളരുന്നുണ്ടെന്‍
    ഹൃദയത്തിലൊരു ലഹരിയായി......
    Kavithayude lahari kuzhappam undaakaan idayilla. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാം വെറും ആശങ്കകളാണെന്നേ...നന്ദി ഡോക്ടര്‍ വീണ്ടുമുളള ഈ വരവിന്...

      ഇല്ലാതാക്കൂ
  5. കവിത വരുന്ന വഴിയിലെ 'പോലീസുകാരന്‍ '(ചട്ടിത്തൊപ്പിക്കാരന്‍ )....ഭയക്കേണ്ട സുഖമായി നിര്‍ഭയം ഉയിരട്ടെ ഉയിര്ത്തെഴുന്നേറ്റു വരട്ടെ ഈ വിധമിനിയും നല്ല കവിതകള്‍ !

    മറുപടിഇല്ലാതാക്കൂ
  6. ഒരു കവിത വളരുന്നുണ്ടെന്‍ ഹൃദയത്തിലൊരു ലഹരിയായി ഉലയുന്ന ശ്വാസത്തില്‍ ആ വരി നന്നേ ഇഷ്ടപ്പെട്ടു ,ഇങ്ങനെയായിരിക്കണം നല്ലൊരു കവി.

    മറുപടിഇല്ലാതാക്കൂ
  7. കവിത ലഹരിയായി നുരയട്ടെ.. പോലീസുകാരോട് പോകാൻ പറ..
    നല്ല വരികൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പോലീസുകാരോട് അങ്ങനെയങ്ങ് പോകാന്‍ പറയാന്‍ പറ്റില്ലല്ലോ...അത് അവരുടെ ജോലിയല്ലേ...നന്ദി ഗിരീഷ് അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  8. മറുപടികൾ
    1. ബൈജുവിനും കവിത ലഹരിയാണെന്ന കാര്യത്തില് എനിക്ക് സംശയമില്ല.......

      ഇല്ലാതാക്കൂ
  9. ഉള്ളിലെ ഉറവകള്‍
    ലഹരിയായ് ഉതിരട്ടെ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. ആശംസകള്‍ക്ക് നന്ദി തങ്കപ്പന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
  11. രസമുള്ള കവിത.... ഇഷ്ടായി...
    ഈ കവിത എവ്ടുന്നാ അകത്താക്കിയത്???!!

    മറുപടിഇല്ലാതാക്കൂ
  12. പരിശുദ്ധ ഹൃദയര്‍ നമ്മള്‍
    പരിഭ്രമത്താല്‍ ചിലപ്പോള്‍
    വിളറി വെളുത്തു പോകും.....
    പരതുന്ന രേഖകളെന്നുമേ കാണില്ല
    പഴയ കാലഗണിതങ്ങള്‍
    നിന്ന് പല്ലിളിക്കും....!

    മറുപടിഇല്ലാതാക്കൂ