ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, ജൂലൈ 26, വ്യാഴാഴ്‌ച

ആഗതവൃത്താന്തം


പടികടന്നാരോ വരുന്നു............
ഇറയത്തേതോ മെതിയടിപ്പാടിന്റെ
താളം മുറിയുന്നു
ഇടനെഞ്ചു പൊട്ടി ഞാനീ
വാതായന പഴുതിലൂടൊന്നൊളിച്ചു നോക്കുമ്പോള്‍
ഇടയിലൊരു കൊളളിയാന്‍ മിന്നുന്നു
ഇടവഴിയോരത്തോരോ പതുങ്ങുന്നു
ഇടനാഴിയിലേതോ നിഴലൊച്ച കേള്ക്കുന്നു
ഇരുളിന്റെ ഗര്ഭത്തില്‍ നിന്നാരോ നിലവിളിക്കുന്നു
ഇലയനക്കം കേട്ടു ഞാനിമ ചിമ്മി നോക്കുമ്പോള്‍........
ഇടവഴികള്‍ പിരിയുന്നിടത്തൊരു
മുത്തശ്ശി മാവുണ്ടതിന്‍ ചില്ലയിലിരുന്നേതോ
പക്ഷി ശ്രുതി താളമില്ലാതെ പാടുന്നു
താഴെയതിന്‍ ചുവട് ചാരിയാരോ.....
പുകയൂതി നില്ക്കുന്നു........
ജ്വരബാധയേറ്റപോല്‍ വിറയ്ക്കുന്നു
ഈ ചെറിയ മണ് വിളക്കിന്‍ തിരിനാളമേതോ
കാറ്റിലുലയുന്നു
പടികടന്നാരോ വരുന്നു............
ഇറയത്തേതോ മെതിയടിപ്പാടിന്റെ
താളം മുറിയുന്നു

2 അഭിപ്രായങ്ങൾ:

  1. പടികടന്നാരോ വരുന്നു...
    നല്ല കവിത..
    ആശംസകള്‍..
    എങ്കിലും ഒരുഭിപ്രായം പറയട്ടെ,
    അവസാനത്തെ ന്നു.എന്ന അക്ഷരത്തിന്റെ ആവര്‍ത്തനം പ്രാസത്തിനുവേണ്ടിയായാലും അസ്വസ്ഥതയുണ്ടാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഡിയര്‍ ശ്രീജിത്ത്‌ താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി .....പ്രാസം ഒപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമൊന്നും നടത്തിയിട്ടില്ല .......അങ്ങനെ സംഭവിച്ചു പോയതാണ്

    മറുപടിഇല്ലാതാക്കൂ