ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

പ്രിയ പെണ്‍സുഹൃത്തിന് സ്നേഹപൂര്‍വ്വം.......



പിന്നെന്തെക്കയുണ്ട്......
പ്രിയ പെണ്‍സുഹൃത്തേ
നിന്‍റെ നല്ല വിശേഷങ്ങള്‍...
ജീവിതം സുഖം തന്നെയല്ലേ..?
ഇന്നേവരേയും....

അന്നാ ഗ്രീഷ്മത്തിന്‍
വെന്തുരക്കത്തില്‍    
ജീവിത പന്തയത്തിനാ
യൊരുങ്ങി നമ്മള്‍
എന്തോ എഴുതി നിറച്ച്
അവസാനത്തെ പരീക്ഷ-
യെഴുതിയിറങ്ങി
പിന്നെയുമേറെ നേരം
ചെന്തീപ്പൂക്കള്‍ വിടര്‍ന്നു
കൊഴിഞ്ഞോരാ വാകമരത്തിന്‍റെ
ചോട്ടില്‍ നിന്നേറെ നേരം
ഒന്നും മിണ്ടുവാന്‍ കഴിയാതെ...

പണ്ടേ കരുതിയതാണെങ്കിലും
അന്നേവരെ പറയാന്‍
കഴിയാത്തേതോ
വാക്കിന്‍ വിങ്ങലില്‍
ഉള്ളു പിടഞ്ഞൂ..
മഞ്ഞവെയിലിനൊപ്പമാ ചെങ്കല്‍
കുന്നിറങ്ങിനടന്നതും
ഇന്നലത്തെ പോലെ ഞാന്‍
ഇന്നുമോര്‍ക്കുന്നു...

എന്നെത്തെയുമെന്നപോല്‍
കുന്നിന്‍ ചെരുവിലെയാ
ബസ്റ്റോപ്പില്‍ നിന്നെയും
കാത്തെന്നപോലാ ബസ്
വന്നു കിടപ്പുണ്ടായിരുന്നല്ലോ..?
പിന്നെയെന്നെങ്കിലും കാണാമെന്ന്
പറഞ്ഞ് കൈകള്‍ വീശി
നീയന്നു പിരിഞ്ഞതാണ്
ജീവവൃക്ഷത്തിന്നെത്രയിലകള്‍
പിന്നെയുമെത്ര വേഗം
ചുമ്മാ പഴുത്തടര്‍ന്നു
കൊഴിഞ്ഞു പോയി

ഇന്നീ കമ്പ്യൂട്ടറിന്‍
വെള്ളിവെളിച്ചത്തില്‍
നിന്നെയൊരുപാട് തിരഞ്ഞ്
ഞാന്‍ കണ്ടുപിടിച്ചല്ലോ..!!
പണ്ടത്തെപ്പോലെയിപ്പോഴുമെന്‍
ഉള്ളു പിടയുന്നു
നിന്‍മുഖ ചിത്രത്തിന്
അന്നു പറയാന്‍ കഴിയാത്തൊരു
ലൈക്ക് ഞാനിന്നു തരട്ടെ.
എന്നെങ്കിലും നീയെന്നെ......?
ഇല്ലിപ്പോഴുമെനിക്ക് മുഴുമിക്കാന്‍
കഴിയില്ല....
പിന്നെന്തെക്കയുണ്ട്....
പ്രിയ പെണ്‍സുഹൃത്തേ
നല്ല സുഖം തന്നെയല്ലേ...?

( വെളിപ്പെടുത്തുവാന്‍ കഴിയാത്ത പ്രണയം എന്നുമൊരു നീറ്റലാണ്...ഉള്ളുനിറഞ്ഞിട്ടും എഴുതുവാന്‍ കഴിയാത്ത ഒരു കവിത പോലെ....)

18 അഭിപ്രായങ്ങൾ:

  1. ഉള്ളു നിറഞ്ഞിട്ടും എഴുതാൻ കഴിയാത്ത കവിത പോലെ.... അനുരാജിന്റെ ഈ ഉപമ വളരെയിഷ്ടമായി. എന്തായാലും അനുരാജ് എഴുതിയ കവിത ഹൃദയസ്പർശിയായി.കേട്ടോ?


    നല്ല കവിത.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിതയെഴുതിയിട്ട് ഒരു തൃപ്തിക്കുറവു തോന്നിയതു കൊണ്ടാണ് ആ വരികള്‍ പിന്‍കുറിപ്പായി ചേര്‍ത്തത്..പോസ്റ്റു ചെയ്യാനുളള ധൃതിയില്‍ പെട്ടന്ന് ആലോചിച്ചെഴുതിയതാണ്...ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം

      ഇല്ലാതാക്കൂ
  2. വെളിപ്പെടുത്താതെപോയ പ്രണയത്തിന് ഒരു ലൈക്ക് ഞാനും ക്ളിക്ക് ചെയ്യുന്നു

    മറുപടിഇല്ലാതാക്കൂ
  3. വെളിപ്പെടുത്താതെപോയ എല്ലാം, ഒരു നീറ്റലാ സഖാവേ...

    മറുപടിഇല്ലാതാക്കൂ
  4. വാക്കില്‍ വിങ്ങലില്‍ പറയാന്‍ കഴിയാത്തത്
    ഒരു വിരലാല്‍...........................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. വെളിപ്പെടുത്താൻ കഴിയാത്ത പ്രണയം നന്നായി അത് കൊണ്ട് ഇന്നും മനസ്സില് എങ്കിലും അത് ഉണ്ട് കവിതയും നന്നായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രണയിക്കുക എന്നു പറഞ്ഞാല്‍ വെറുതെ പ്രണയിക്കുക എന്നത് തന്നെ.....നന്ദി ബൈജു അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  6. പണ്ടേ കരുതിയതാണെങ്കിലും
    അന്നേവരെ പറയാന്‍
    കഴിയാത്തേതോ
    വാക്കിന്‍ വിങ്ങലില്‍
    ഉള്ളു പിടഞ്ഞൂ.. Athaanu ithinte kaathalaaya bhaagam. Aashamsakal.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിതയിലെ ഏറ്റവും മികച്ച വരികള്‍ കണ്ടെത്തി തന്നതിന് നന്ദി ഡോക്ടര്‍...

      ഇല്ലാതാക്കൂ
  7. ഉള്ളു നിറഞ്ഞിട്ടും എഴുതാന്‍ കഴിയാത്ത കവിത പോലെ!!! :) loved it ... (ഇതെന്താ വെന്തുരക്കത്തില്‍ ?? )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെന്തുരുക്കം എന്ന് പറഞ്ഞാല്‍ വെന്ത് ഉരുകുക എന്നത് തന്നെ....നന്ദി ആര്‍ഷ അഭിപ്രായത്തിന്...

      ഇല്ലാതാക്കൂ
  8. അറിഞ്ഞിട്ടും അറിയാതെ പോയ പ്രണയത്തിന്റെ വിങ്ങല്‍.... :(

    മറുപടിഇല്ലാതാക്കൂ